വ്യത്യസ്ത ജാതിയിലുളളവര്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു! ബിഗ് ബോസിനെതിരെ ബിജെപി എംഎല്‍എ രംഗത്ത്

By Midhun Raj

ബിഗ് ബോസ് റിയാലിറ്റി ഷോയുടെതായി പുറത്തിറങ്ങിയ മിക്ക പതിപ്പുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മറ്റു ഭാഷകളിലെല്ലാം ഹിറ്റായ ശേഷമാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയിരുന്നത്. മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണ്‍ അവസാനിച്ചതോടെ തമിഴിലും ഹിന്ദിയിലുമാണ് പിന്നെ തുടങ്ങിയത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ സീസണുകള്‍ക്ക് മികച്ച റേറ്റിങ്ങാണ് ലഭിച്ചിരുന്നത്.

ബിഗ് ബോസ് ഹിന്ദിയുടെ പുതിയ സീസണ്‍ അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ഓരോ ദിവസങ്ങളിലും സംഭവ ബഹുലമായ കാര്യങ്ങളാണ് ഷോയില്‍ നടക്കുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ 13ാം പതിപ്പാണ് സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. അടുത്തിടെ ബിഗ് ബോസില്‍ സംപ്രേക്ഷണം ചെയ്‌തൊരു എപ്പിസോഡിന്റെ സ്‌ക്രീന്‍ ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ആണ്‍ പെണ്‍ മല്‍സരാര്‍ത്ഥികള്‍

ആണ്‍ പെണ്‍ മല്‍സരാര്‍ത്ഥികള്‍ കെട്ടിപ്പിടിച്ച് കിടക്കുന്നതായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. തുടര്‍ന്നാണ് ബിഗ് ബോസ് ഷോയ്‌ക്കെതിരെ ബിജെപി എംഎല്‍എ രംഗത്തുവന്നത്. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന പരിപാടിക്കെതിരെ വാര്‍ത്താ വിതരണ മന്ത്രാലയത്തിനാണ് ഗാസിയാബാദ് എംഎല്‍എ നന്ദ് കിഷോര്‍ പരാതി കത്ത് നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് ഷോ അശ്ലീലവും പ്രാകൃതവുമാണെന്നും കുടുംബത്തിനൊപ്പം കാണാന്‍ കൊള്ളാത്തതാണെന്നും എംഎല്‍എ കത്തില്‍ പറയുന്നു.

ബിഗ് ബോസ് പ്രേക്ഷേപണം ചെയ്യുന്നത്

ബിഗ് ബോസ് പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ ഹനിക്കുന്ന വളരെ അടുത്തിടപഴകുന്ന രംഗങ്ങളാണ് ബിഗ് ബോസില്‍ ഉളളത്. വ്യത്യസ്ത ജാതിയില്‍ നിന്നുളളവര്‍ ഒരുമിച്ച് ഒരു കിടക്കയില്‍ കിടക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ മറുവശത്ത് ഇത്തരം പരിപാടികള്‍ രാജ്യത്തിന്റെ സംസ്‌കാരത്തെ നശിപ്പിക്കുന്നു.

ബിജെപി എംഎല്‍എ

ബിജെപി എംഎല്‍എ പറയുന്നു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സെന്‍സറിംഗിന് വിധേയമാക്കണം. കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരും കാണുന്ന ടിവി പരിപാടിയിലാണ് ഇത്തരം അശ്ലീല സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ ഇന്റര്‍നെറ്റിലും ലഭ്യമാണെന്നും എംഎല്‍എ പറഞ്ഞു. അതേസമയം നേരത്തെ ബിഗ് ബോസ് മല്‍സരാര്‍ത്ഥികളായ മാഹിറ ശര്‍മ്മയും അസിം റിയാസും കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന ചിത്രങ്ങളെന്ന പേരിലാണ് ഇത് വ്യാപകമായി പ്രചരിച്ചിരുന്നത്.

തുടര്‍ന്ന് മുസ്ലീം പുരുഷനും

തുടര്‍ന്ന് മുസ്ലീം പുരുഷനും ഹിന്ദി സ്ത്രീയും കിടക്ക പങ്കിടുന്നത് ലൗ ജിഹാദാണെന് ആരോപണം ഉയര്‍ന്നു. തുടര്‍ന്നാണ് ഷോ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തിലുളളത് ഇവരെല്ലെന്നും ബിഗ്‌ബോസ് ഒന്‍പതാം സീസണിലെ മല്‍സരാര്‍ത്ഥികളായിരുന്ന സുയാഷ് റായിയുടെയും കിഷ്വര്‍ മര്‍ച്ചന്റിന്റെതുമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. 2015ല്‍ നടന്ന ബിഗ് ബോസിന് ശേഷം ഇരുവരും വിവാഹിതരായിരുന്നു. മൂന്നോ നാലോ വര്‍ഷം പഴക്കമുളള ചിത്രങ്ങള്‍ പുതിയതാണെന്ന രീതിയില്‍ പ്രചരിപ്പിച്ചതുകൊണ്ടായിരുന്നു ബിഗ് ബോസുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X