മോഹൻലാലിന്റെ ബിഗ് ബോസ് സീസൺ 3ൽ മത്സരിക്കുന്നുണ്ടോ; വെളിപ്പെടുത്തി ബോബി ചെമ്മണ്ണൂര്‍
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ബിഗ് ബോസ് ഷോ ആദ്യം ആരംഭിച്ചത്. ഇത് വലിയ വിജയമായിരുന്നു. പിന്നീട് ഇന്ത്യയിലെ മറ്റുള്ള ഭാഷകളിലും ഷോ തുടങ്ങുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോകൾക്ക് ലഭിച്ചത്. ലോക്ക് ഡൗണിന് ശേഷം ബിഗ് ബോസ് പുതിയ സീസണുകൾ ആരംഭിച്ചിട്ടുണ്ട്. സൽമാൻ അവതാരകനായി എത്തുന്ന ഹിന്ദി ബോസ് ഷോ ആയിരുന്നു ആദ്യം ആരംഭിച്ചത് ഷോ രസകരമായി മുന്നേറുകയാണ്.
മലയാളത്തിലും ബിഗ് ബോസ് ഷോയ്ക്ക് മികച്ച കാഴ്ചക്കാരുണ്ട്. മോഹൻലാൽ ആണ് ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നത് രണ്ട് സീസണുകളാണ് ഇതിനോടകം കഴിഞ്ഞത്. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചത്. ഇപ്പോഴിത ചെറിയ ഇടവേളയ്ക്ക് ശേഷം ബിഗ് ബോസ് സീസൺ3 ആരംഭിക്കുകയാണ്. മോഹൻലാൽ തന്നെയാണ് ഇക്കുറിയും അവതാരകനായി എത്തുന്നത്. പരിപാടിയുടെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഉടൻ തന്നെ ഷോ ആരംഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

ഏഷ്യനെറ്റിൽ തന്നെയാണ് സീസൺ3 യും ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയാണ് സീസസൺ 3 യുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 8ന്റെ വേദിയില്‍ ടൊവിനോ തോമസാണ് ബിഗ് ബോസ് 3ന്റെ ലോഗോ റിലീസ് ചെയ്തത്. നിലവില്‍ സീസണ്‍ 3ലേക്കുള്ള മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണന്നാണ് സൂചന. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ബിഗ് ബോസ് മത്സരാർഥികളെ കുറിച്ചാണ് പ്രേക്ഷകർക്ക് സുപരിചിതരായ നിരവധി ആളുകളുടെ പേരുകളാണ് പ്രചരിക്കുന്നത്.

ബിഗ് ബോസ് 3 യുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ പേരായിരുന്നു ബോബി ചെമ്മണ്ണൂരിന്റേത്. ബൊചെ ബിഗ് ബോസ് സീസൺ 3 ൽ എത്തുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ചുളള പ്രതികരണവുമായി ബോബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 3 ൽ മത്സരിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ പ്രേക്ഷകർ പ്രതീക്ഷ കൈവിട്ടിട്ടില്ല. അടുത്തിടെ നടന്ന നെയ്യാറ്റിന്‍കര സംഭവത്തെ തുടര്‍ന്ന് ബോചെ സമൂഹമാധ്യമത്തില്‍ തരംഗമായിരുന്നു. ഇതേ തുടര്‍ന്നാണ് മത്സരാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ ബോബിയുടെ പേര് വരാന്‍ കാരണം.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സീസൺ 2 പകുതിയി അവസാനിപ്പിക്കുകയായിരുന്നു. രണ്ടാം സീസൺ അവസാനിച്ച് ഒരു വർഷ പൂർത്തിയാകും മുൻപാണ് സീസൺ 3 ആരംഭിക്കുന്നത് ബോബി ചെമ്മണ്ണൂരിന്റെ പേര് കൂടാതെ കനി കുസൃതി, അര്‍ച്ചന കവി, ഗോവിന്ദ് പദ്മ സൂര്യ,ട്രാന്‍സ്‌ജെന്‍ഡര്‍ സീമ വിനീത് എന്നിവരുടെ പേരുകളു സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ഷോയുട അവസാനഘട്ടത്തിൽ മാത്രമേ മത്സരാർഥികള കുറിച്ച് വ്യക്തത ലഭിക്കുകയുളളൂ പ്രേക്ഷകർ ആകാംക്ഷയോട കാത്തിരിക്കുകയാണ്.

ബിഗ് ബോസിന്റെ ആദ്യ സീസണിലെ വിജയി സാബു മോനായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയത് നടിയും അവതാരകയുമായി പേളി മാണിയായിരുന്നു. ആദ്യ സീസൺ വൻ വിജയമായതിന് പിന്നാലെയായിരുന്നു 2020 ന്റെ തുടക്കത്തിൽ രണ്ടാം സീസൺ ആരംഭിച്ചത്, അമൃത സുരേഷ്,അഭിരാമി, ആര്യ, പാഷണം ഷാജി, രാജിനി ചാണ്ടി,തെസ്‌നി ഖാന്‍, രജിത്ത് കുമാര്‍, ഫുക്രു, വീണ, എലീന പടിക്കൽ തുടങ്ങിയവരായിരുന്നു രണ്ടാം സീസണിൽ. അവസാനത്തോട് അടുക്കുമ്പോഴായരുന്നു ഷോ നിർത്തി വയ്ക്കുന്നത്. നിലവില്‍ തമിഴ്, തെലുങ്കു, ബംഗാളി, മറാത്തി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ബിഗ് ബോസ് നടക്കുന്നുണ്ട്. ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസിന്റെ 14-ാമത്തെ സീസണാണ് ഇപ്പോള്‍ നടക്കുന്നത്.


Click it and Unblock the Notifications