താരസുന്ദരികള്‍ക്കൊപ്പം ബോബി ചെമ്മണ്ണൂരിന്റെ കിടിലന്‍ ഡാന്‍സ്, വൈറല്‍ വീഡിയോ കാണാം

By Midhun Raj

സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി പങ്കെടുത്ത് അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ബോബി ചെമ്മണ്ണൂര്‍. സോഷ്യല്‍ മീഡിയയില്‍ താരമായ ബോബിയുടെ ഡാന്‍സും പാട്ടുമെല്ലാം അന്ന് ശ്രദ്ധേയമായിരുന്നു. മഞ്ജു വാര്യരുടെ കിം കിം ഡാന്‍സിന് ചുവടുവെച്ച ബോബിയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വെെറലായി. സ്റ്റാര്‍ മാജിക്കിന് പിന്നാലെ എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലും അതിഥിയായി ബോബി ചെമ്മണ്ണൂര്‍ പങ്കെടുത്തിരുന്നു. ഇത്തവണയും താരസുന്ദരിമാര്‍ക്കൊപ്പം കിടിലന്‍ ഡാന്‍സുമായി ബോബി എത്തുന്നുണ്ട്.

comedystars

ബാഹുബലിയിലെ മനോഹരി എന്ന ഗാനത്തിനാണ് നടിമാര്‍ക്കൊപ്പം അദ്ദേഹം ചുവടുവെച്ചത്. ബ്ലാക്ക് ആന്‍ഡ് ബ്ലാക്ക് വസ്ത്രം ധരിച്ചായിരുന്നു ബോബി ചെമ്മണ്ണൂര്‍ കോമഡി സ്റ്റാര്‍സില്‍ എത്തിയത്. ബോബിക്കൊപ്പം കസ്തൂരിമാന്‍ താരം റബേക്ക, വാനമ്പാടി താരം സുചിത്ര നായര്‍, എലീന പടിക്കല്‍, അവതാരക മീരാ അനില്‍ തുടങ്ങിയവരാണ് ഡാന്‍സ് കളിക്കുന്നത്. മനോഹരിക്ക് പുറമെ മറ്റൊരു ബോളിവുഡ് ഗാനത്തിനും ബോബി ചെമ്മണ്ണൂര്‍ ചുവടുവെച്ചു. ജഗദീഷ്, നവ്യാ നായര്‍, കലാഭവന്‍ പ്രചോദ്, ബിജുക്കുട്ടന്‍ തുടങ്ങിയ താരങ്ങളെയും കോമഡി സ്റ്റാര്‍സിന്റെ പുതിയ വീഡിയോയില്‍ കാണാം.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

ബോബി ചെമ്മണ്ണൂര്‍ പങ്കെടുത്ത കോമഡി സ്റ്റാര്‍സിന്റെ മൂന്ന് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അടുത്തിടെ അഭിമുഖങ്ങളില്‍ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ട്രോളി നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ വന്നത്. ബോബിയെ അനുകരിച്ച് വീഡിയോകള്‍ ചെയ്തും ആളുകള്‍ എത്തിയിരുന്നു. കൂടാതെ ബോബി ഫാന്‍സും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്‌. സാറ്റാര്‍ മാജിക്കിലൂടെ തന്റെ റോള്‍സ് റോയ്‌സ് കാറും ബോബി ചെമ്മണ്ണൂര്‍ കാണിച്ചുതന്നിരുന്നു.

വീഡിയോ കാണാം

More from Filmibeat

Read more about: asianet dance
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X