അന്ന് പരിഹാസവും അപമാനവും... ഇന്ന് ചീഫ് ​ഗസ്റ്റ്; മൂന്ന് ലക്ഷത്തിന്റെ നെക്ലേസ് ബോച്ചെ രേണുവിന് സമ്മാനിച്ചു?

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് പൂർത്തിയായിട്ട് ഒരു മാസം പിന്നിടുന്നു. പക്ഷെ സീസൺ വിജയിച്ച അനുമോൾക്കോ ടോപ്പ് ഫൈവിൽ ഇടംപിടിച്ച മത്സരാർത്ഥികൾക്കോ ഇല്ലാത്ത അത്രത്തോളം തിരക്കാണ് രേണു സുധിക്ക്. മുപ്പത് ദിവസമാണ് രേണു ബി​ഗ് ബോസ് ഹൗസിൽ ചിലവഴിച്ചത്. പരിഹസിച്ചവരുടെ മുന്നിൽ ലാലേട്ടനൊപ്പം വേദി പങ്കിട്ട് പകരം വീട്ടുക എന്നത് മാത്രമായിരുന്നു ബി​ഗ് ബോസ് അവസരം തേടി എത്തിയപ്പോൾ രേണുവിന്റെ മനസിലുണ്ടായിരുന്നത്.

ആ​ഗ്രഹിച്ചതെല്ലാം സാധിച്ച് അപമാനിച്ചവർക്ക് കൃത്യമായ മറുപടിയും നൽകിയാണ് രേണു തിരിച്ചിറങ്ങിയത്. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം കേരളത്തിലും വിദേശത്തും എല്ലാമായി പ്രമോഷൻ, ഉദ്ഘാടനങ്ങൾ എല്ലാമായി തിരക്കിലാണ് രേണു. ഒപ്പം അഭിനയത്തിലും സജീവമാണ്.

Renu Sudhi
Photo Credit: Renu Sudhi / instagram

ഇപ്പോഴിതാ വീണ്ടും രേണു ചർച്ച വിഷയമായി മാറിയിരിക്കുന്നു. അതിന് കാരണം കഴിഞ്ഞ ദിവസം പുറത്ത് വന്ന ചില വീഡിയോകളാണ്. ടോപ്പ് ബ്രാന്റ് ജ്വല്ലറികളിൽ ഒന്നായ ചെമ്മണ്ണൂർ ജ്വല്ലറിയുടെ ക്രിസ്മസ്-ന്യൂയർ ഓഫറിന്റെ ഭാ​ഗമായുള്ള ഡയമണ്ട് സെക്ഷൻ ഉദ്ഘാടനം ചെയ്യാനാണ് രേണു എത്തിയത്. ആദ്യമായാണ് ഇത്രത്തോളം വലിയൊരു ടോപ്പ് ബ്രാന്റുമായി ചേർന്ന് ഒരു പ്രമോഷൻ പരിപാടിയിൽ രേണു ഭാ​ഗമാകുന്നത്.

ബോച്ചെയ്ക്കൊപ്പം അഞ്ച് മാസം മുമ്പ് ഒരു ഫാഷൻ ഷോയിൽ രേണുവും ഷോ സ്റ്റോപ്പറായി എത്തുകയും റാംപ് വാക്ക് നടത്തുകയും ചെയ്തിരുന്നു. അന്ന് ബോബി ചെമ്മണ്ണൂരിന്റെ സ്റ്റാറ്റസുമായി ചേർത്തും ബോഡി ഷെയിം ചെയ്തും നിരവധി കമന്റുകളും വീഡിയോകളും രേണുവിന് എതിരെ പ്രത്യക്ഷപ്പെട്ടിരുന്നു.

അന്ന് പരിഹസിച്ചവരെ കൊണ്ട് പുതിയ വീഡിയോ കണ്ട് കയ്യടിപ്പിക്കാൻ രേണുവിന് കഴിഞ്ഞു. തോൽക്കില്ലെന്ന് തീരുമാനിച്ച് തന്നെയാണ് താൻ ഇറങ്ങിയിരിക്കുന്നതെന്നും ആരെന്ത് പറഞ്ഞാലും കുടുംബത്തിന് വേണ്ടി എന്ത് ചെയ്യുമെന്നുമാണ് രേണു പലപ്പോഴായി പറഞ്ഞിട്ടുള്ളത്. അത് ഓരോ നിമിഷവും രേണു പ്രാവർത്തികമാക്കുന്നു.

ഉദ്ഘാടനം മാത്രമല്ല ചെമ്മണ്ണൂർ ജ്വല്ലറിയുടെ എക്സ്ക്ലൂസീവ് കലക്ഷനുകൾ ഇട്ട് നോക്കി ആസ്വദിക്കാനും രേണുവിന് സാധിച്ചു. അക്കൂട്ടത്തിൽ മൂന്ന് ലക്ഷം വിലയുള്ള ഒരു നെക്ലേസ് ബോച്ചെ രേണുവിന് സമ്മാനിച്ചതായി പ്രചരിക്കുന്നുണ്ട്. എന്നാൽ അതിൽ എത്രത്തോളം വാസ്തവമുണ്ടെന്നത‍് വ്യക്തമല്ല. രേണുവോ ബോച്ചെയോ വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല. അടുത്തിടെയാണ് ആദ്യമായി ഒരു സ്വർണമാല രേണു അണിഞ്ഞത്.

Renu Sudhi
Photo Credit: Renu Sudhi / instagram

അതും ദുബായിൽ പ്രമോഷനായി പോയപ്പോൾ ആരാധകരിൽ ഒരാൾ രേണുവിന് സമ്മാനിച്ചതാണ്. അത് ഇപ്പോഴും രേണുവിന്റെ കഴുത്തിലുണ്ട്. എല്ലാ പണവും കുടുംബത്തിന് വേണ്ടിയാണ് രേണു ചിലവഴിക്കുന്നത്. തനിക്കായി ഒന്നും വാങ്ങാറില്ലെന്ന് താരം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ബി​ഗ് ബോസിനുശേഷം അഭിനയം, ഉദ്ഘാടനം, പ്രമോഷൻ, കൊളാബ് എന്നിവയ്ക്കെല്ലാമുള്ള പ്രതിഫലത്തിൽ രേണു മാറ്റം വരുത്തിയിട്ടുണ്ട്.

ബി​ഗ് ബോസിലേക്ക് പോകും മുമ്പ് വരെ മൂവായിരം, നാലായിരം രൂപയ്ക്കായിരുന്നു രേണു അഭിനയിച്ചിരുന്നതും പ്രമോഷനുകൾ ചെയ്തിരുന്നതും. ഇന്ന് എല്ലാ ഉത്തരവാദിത്വങ്ങളും കഴിഞ്ഞ് കഴിയുമ്പോൾ തനിക്ക് ഒരു തുക ബാങ്ക് ബാലൻസായുണ്ടെന്ന് രേണു അടുത്തിടെ പറഞ്ഞിരുന്നു. സുധിയുടെ മരണശേഷം സുമനസുകളുടെ സഹായത്തോടെയാണ് രേണുവും മക്കളും കഴിഞ്ഞിരുന്നത്.

അ‍ഞ്ഞൂറ് രൂപയ്ക്ക് വേണ്ടി തെണ്ടിയ സമയമുണ്ടെന്ന് രേണു തന്നെ പറഞ്ഞിട്ടുണ്ട്. പുതിയൊരു കാർ സ്വന്തമായി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരം. രേണു മാത്രമല്ല മൂത്ത മകൻ കിച്ചു യുട്യൂബ് വ്ലോ​ഗിങ്ങിലൂടെയും സമ്പാദിച്ച് തുടങ്ങി. എന്നിരുന്നാലും മകന്റെ ആവശ്യങ്ങൾ രേണു ചെയ്ത് കൊടുക്കും. സിനിമയിലേക്കും രേണുവിന് അടുത്തിടെ അവസരം വന്നിരുന്നു. പക്ഷെ ചില കാരണങ്ങൾ കൊണ്ട് അത് നഷ്ടപ്പെട്ടു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X