എന്റെ ആ സ്വഭാവം അവർക്ക് ഇഷ്ടമായില്ല, ബിഗ് ബോസ് ഹൗസിലെ ദിനങ്ങളെ കുറിച്ച് രമ്യ
സംഭവ ബഹുലമായി ബിഗ് ബോസ് മലയാളം സീസൺ 3 വിജയകരമായി മുന്നേറുകയാണ്. ഫെബ്രുവരി14 ന് ആരംഭിച്ച ഷോ 36 ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങൾ കൂടുന്തോറും മത്സരവും കടുക്കുകയാണ്. നിരവധി നാടകീയ സംഭവങ്ങളാണ് പോയ വാരം ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയത്. പ്രശ്നങ്ങൾ മൂർച്ഛിച്ച് നിൽക്കുമ്പോഴായിരുന്നു വാരാന്ത്യത്തിൽ മോഹൻലാൽ എത്തുന്നത്. എല്ലാത്തവണത്തേയും പോലെ മുൻകൈ എടുത്ത് മോഹൻലാൽ പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു.
ഗ്ലാമറസ് ലുക്കിൽ പ്രിയതാരം, ചിത്രം കാണൂ
ബിഗ് ബോസ് അതിന്റെ മറ്റൊരു ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. പോയവാരം നടി രമ്യ പണിക്കരായിരുന്നു ഷോയിൽ നിന്ന് പുറത്തു പോയത്. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് രമ്യ ഹൗസിൽ എത്തിയത്. എയ്ഞ്ചലിനോടൊപ്പമായിരുന്നു രമ്യ ഹൗസിലെത്തിയത്. ഇപ്പോഴിത തന്റെ ബിഗ് ബോസ് ഹൗസ് യാത്രയെ കുറിച്ച് പങ്കുവെയ്ക്കുകയാണ് രമ്യ. മോഹൻലാലിനോടാണ് ഹൗസിലെ വിശേഷം നടി പങ്കുവെച്ചത്.

എങ്ങനെയുണ്ടായിരുന്നു ബിഗ് ബോസ് ഹൗസിലെ അനുഭവം എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് രമ്യ ഹൗസിലെ വിശേഷം പങ്കുവെച്ചത്. നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു. ആദ്യമായിട്ടാണ് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. അതിനാൽസ തന്നെ ആദ്യമായി ബിഗ് ബോസിനും ഏഷ്യാനെറ്റിനും നന്ദി പറയുന്നു. ഒരുപാട് സന്തോഷമായി. ഇത്രയും ദിവസമെങ്കിലും എനിക്ക് മത്സരിക്കാന്‍ സാധിച്ചു. അതില്‍ ഞാന്‍ വളരെ ഹാപ്പിയാണെന്നും രമ്യ പറഞ്ഞു.

ഇനിയും നിന്നിരുന്നെങ്കില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യുമായിരുന്നു എന്നും രമ്യ പറയുന്നു. വീക്കിലി ടാസ്ക്കിൽ പ്രിന്‍സിപ്പലിന്‍റെ റോള്‍ ചെയ്‍ത സമയത്ത് പനി ഉണ്ടായിരുന്നു. എന്നിട്ടും ഞാന്‍ ആ ക്യാരക്ടര്‍ വിടാതെ ടാസ്‍ക് കഴിയുന്നതുവരെ നിന്നു. അതുപോലെയാണ് പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും. ഉടനീളം ക്യാരക്ടര്‍ ആയിട്ടു നിന്നു. പിന്നെ എനിക്ക് തോന്നിയത് ഞാന്‍ എന്തു വന്നാലും തുറന്ന് പറയും ഒളിച്ചുവെക്കില്ല. അത് ഞാന്‍ ഓപ്പണ്‍ ആയിട്ട് സംസാരിച്ചു. അത് കുറച്ച് മത്സരാര്‍ഥികള്‍ക്ക് ഇഷ്ടമായില്ല. പക്ഷേ അതിനെ ഒരു ഗെയിം സ്പിരിറ്റ് ആയിട്ടേ എടുക്കുന്നുള്ളൂവെന്നും രമ്യ പറയുന്നു.

തുടക്കം മുതൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ച മത്സരാർഥിയായിരുന്നു രമ്യ. ഷോയിൽ ഏറ്റവും ഒടുവിൽ എത്തിയ വൈൽഡ് കാർഡ് എൻട്രിയായിരുന്നു. ഷോയിൽ തന്റെ നിലപാടുകൾ വളരെ കൃത്യമായി രമ്യ വെളിപ്പെടുത്തിയിരുന്നു. ഇതിനെ ചുറ്റിപ്പറ്റി ഹൗസിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. സാധാരണ എവിക്ഷനിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇക്കുറി. ഏറെ രസകരമായിട്ടായിരുന്നു ബിഗ് ബോസ് ഫലം പ്രഖ്യാപിച്ചത്.
Recommended Video

ഫിറോസ്-സജിന, ഡിംപല്‍,ഋതു, കിടിലം ഫിറോസ്, മജിസിയ, സായ് വിഷ്‍ണു, രമ്യ പണിക്കര്‍ എന്നിവരായിരുന്നു പോയ വാരത്തിൽ നോമിനേഷനിൽ ഇടം പിടിച്ചത്. ഇതിൽ ആദ്യം സെയ്ഫ് ആയത് ഡിംപൽ ആയിരുന്നു. പിന്നീട് കിടിലൻ ഫിറോസും ഇൻ ആയിരുന്നു. ഞായറാഴ്ചയാണ് സായ് വിഷ്ണു, ഋതു, ഫിറോസ് -സജ്ന , മജ്സിയ തുടങ്ങിയവരുടെ റിസൾട്ട് പ്രഖ്യാപിച്ചത്. ഇതിൽ മജ്സിയയും രമ്യയുമായിരുന്നു ഏറ്റവും ഒടുവിൽ എത്തിയ രണ്ട് പേർ. ഒടുവിൽ രമ്യ പുറത്തു പോകുകയും മജ്സിയ സെയ്ഫ് ആകുകയുമായിരുന്നു.


Click it and Unblock the Notifications