ബിഗ്ബോസ് ഹൗസിൽ ഒരു സങ്കടം വെളിപ്പെടുത്തി ആർജെ രഘു! സുജോയുടെ പ്രണയകഥയിൽ പുത്തൻ ട്വിസ്റ്റ്
പല തരത്തിലുളള നാടകീയമായ സംഭവങ്ങളാണ് ദിവസേനെ ബിഗ്ബോസ് ഹൗസിൽ നടക്കുന്നത്. അഭിപ്രായ ഭിന്നതയും വഴക്കും മാത്രമല്ല പല രസകരമായ സംഭവങ്ങളും വീട്ടിൽ നടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഗ് ബോസ് ഹൗസിൽ ചർച്ചയാകുന്നത് ഒരു പ്രണയ കഥയെ കുറിച്ചാണ്. സുജോയെ വീട്ടിനുളളിൽ തന്നെ ആരോ രഹസ്യമായി പ്രണയിക്കുന്നുണ്ടെന്ന് ആർജെ രഘു വെളിപ്പെടുത്തിയിരുന്നു. സുജോയും ഉള്ളപ്പോൾ തന്നെയായിരുന്നു രഹസ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ കഥയിലെ നായികയെ മാത്രം ആർജെ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല.
ബിഗ്ബോസും ഹൗസ് അംഗങ്ങളും അംഗീകരിച്ച പ്രണയ ജോഡികളാണ് സുജോയും സാൻഡ്രയും. വളരെ അടുത്ത സുഹൃത്തുക്കളായ ഇവരെ ട്രോളൻ വേണ്ടിയാണ് വീട്ടിനുളളിൽ പ്രണയകഥ എടുത്തിടുന്നതും. ടാസ്ക്കുകളിൽ ബിഗ്ബോസും ഇവരെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്താറുമുണ്ട്. എന്നാൽ ഇപ്പോൾ ബിഗ്ബോസ് ഹൗസിൽ സുജോയ്ക്ക് മറ്റൊരു കഥാനായിക വന്നിരിക്കുകയാണ്. സുജോയുടെ രഹസ്യ പ്രണയത്തിൽ പുത്തൻ ട്വിസ്റ്റുമായി ആർജെ രഘു. ഇരുട്ടിന്റെ മറവിൽ നിൽക്കുന്ന പ്രണയിനിയെ വെളിച്ചത്തിലേയ്ക്ക് കൊണ്ടു വരുകയാണ് അദ്ദേഹം.

ആർ ജെ രഘു തന്നെയാണ് ബിഗ് ബോസ് ഹൗസിലെ സുജോയെ ചുറ്റിപ്പറ്റി നടക്കുന്ന രഹസ്യ പ്രണയത്തെ കുറിച്ചുള്ള സൂചനകൾ നൽകിയത്. ഇതിനെ കുറിച്ച് സുജോയോടും പറഞ്ഞിരുന്നു. അന്ന് പെൺകുട്ടിയുടെ പേര് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. സാൻഡ്രയല്ലെന്നു മാത്രമായിരുന്നു ആർജെ അന്ന് പറഞ്ഞിരുന്നത്. പല അവസരങ്ങളിൽ പെൺകുട്ടിയുടെ പേര് തിരക്കിയെങ്കിലും വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. എന്നാൽ സൂക്ഷിച്ച് നിൽക്കണമെന്നുള്ള ഉപദേശവും രഘു സുജോയ്ക്ക് നൽകിയിരുന്നു.
Recommended Video

വാരാന്ത്യത്തിലെ എപ്പിസോഡിൽ മോഹൻലാൽ എത്തിയപ്പോൾ ബിഗ്ബോസിലെ ആ രഹസ്യപ്രണയത്തെ കുറിച്ച് ചോദിച്ചിരുന്നു. ഫുക്രുവിനോടാണ് ലാലേട്ടൻ ഇക്കാര്യം ചോദിച്ചത്. പെൺകുട്ടിയുടെ പേര് രഘു ഫുക്രുവിനോട് പങ്കുവെച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ പേര് ഫുക്രുവും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ രഹസ്യ പ്രണയിനിയെ തേടി ഇറങ്ങിയിരിക്കുകയാണ് സുജോ . പെൺകുട്ടിയുടെ പേരിനായി രഘുവിനെ തന്നെയാണ് സമീപിച്ചിരിക്കുന്നത്.

നിരന്തരമായ സമ്മർദത്തിനെടുവിലാണ് പെൺകുട്ടിയുടെ പേര് രഘു വെളിപ്പെടുത്തിയത്. ആദ്യമൊന്നും പേര് പറയാൻ കൂട്ടാക്കാതിരുന്ന രഘുവിനെ കൊണ്ട് നിർബന്ധിച്ച് പേര് പറയിപ്പിക്കുകയായിരുന്നു. നാളെ നിങ്ങൾ തമ്മിൽ തെറ്റി കഴിയുമ്പോൾ, താൻ പറഞ്ഞിട്ടാണെന്ന് പറയുമെന്നും അതിനാൽ പറയില്ലെന്നും രഘു പറയുന്നുണ്ട്. നിർബന്ധത്തിന് ഒടുവിൽ ആ പേര് വെളിപ്പെടുത്തുകയാണ്. എന്നാൽ ഇതുവരെ സംസാരിച്ചിട്ടു പോലും ഇല്ലെന്നു സുജോ പറയുന്നുണ്ട്. തൽക്കാലം പറയുന്നത് അനുസരിച്ചാൽ മതിയെന്നും രഘു പറയുന്നുണ്ട്.

തനിയ്ക്ക് ആ പെൺകുട്ടിയെ ഇഷ്ടമാണെന്നും രഘു പറയുന്നു. അവരുടെ രീതിയും പെരുമാറ്റവും നല്ലതാണെന്നും അതാണ് തനിയ്ക്ക് ഇഷ്ടമെന്നും രഘു കൂട്ടിച്ചേർത്തു. കൂടാതെ നല്ല തലച്ചോറും അതുപോലെ നല്ലൊരു ഹൃദയത്തിനുടമയുമാണ്. എന്നാൽ നീ പിന്നെ തീരുമാനിച്ചാൽ മതിയെന്നും സുജോയോട് രഘു പറയുന്നു. ബിഗ് ബേസ് ഹൗസിൽ എത്ര പെൺകുട്ടികളുണ്ട്. ഒന്നും പോലും തന്നെ നോക്കുന്നില്ലെന്നും. ആരെങ്കിലും നോക്കിയാൽ വീഴാൻ റെഡിയായിട്ടാണ് താൻ ഇരിക്കുന്നതെന്നും നർമത്തിൽ പറഞ്ഞു.


Click it and Unblock the Notifications











