സാധാരണക്കാരനാണ്; താരന്‍ കാണും വിയര്‍ക്കും, ബ്ലെസ്ലിയുടെ ഉറങ്ങാതെയുളള കരച്ചില്‍ ചര്‍ച്ചയാവുന്നു...

ബിഗ് ബോസ് മലയാളം സീസണ്‍ 4 സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27ന് ആരംഭിച്ച ഷോ അഞ്ചാമത്തെ ആഴ്ചയിലേയ്ക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇക്കുറി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ നിര്‍ണ്ണയത്തില്‍ മുതല്‍ ടാസ്‌ക്കുകളില്‍ വരെ ഇത് പ്രകടമാണ്. കഴിഞ്ഞ സീസണുകളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ടത് ടാസ്‌ക്കുകള്‍ക്കായിരുന്നു. എന്നാല്‍ ഇക്കുറി അതെല്ലാം പരിഹരിച്ച് ഗംഭീരമായടാസ്‌ക്കുകളാണ് നല്‍കിയിരിക്കുന്നത്.

വ്യത്യസ്തമായ 16 പേരാണ് ഇത്തവണ ബിഗ് ബോസ് ഹൗസില്‍ എത്തിയത്. താരങ്ങളെ പോലെ പുതുമുഖങ്ങളും ഇക്കുറി ഷോയില്‍ എത്തിയിട്ടുണ്ട്. നല്ല പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്കൊപ്പമാണ് പ്രേക്ഷകര്‍. താരമൂല്യം നോക്കാതെയാണ് പിന്തുണയ്ക്കുന്നത്. ഷോ ആരംഭിച്ച് ചുരുങ്ങിയ ദിവസം കൊണ്ട് ഹൗസിന് അകത്തും പുറത്തു ചര്‍ച്ചയായ പേരാണ് ബ്ലെസ്ലിയുടേത്. ആദ്യ ആഴ്ചയില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബ്ലെസ്ലിയ്ക്ക് കഴിഞ്ഞിരുന്നു. മോഹന്‍ലാലില്‍ നിന്ന് അഭിനന്ദനവും ലഭിച്ചിരുന്നു. ശക്തിയും ബുദ്ധിയും ഉപയോഗിച്ച് ഒറ്റയാള്‍ പോരാട്ടമാണ് വീടിനുളളില്‍ നടത്തുന്നത്. ഷോ അതിന്റെ അഞ്ചാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ ബ്ലെസ്ലിയ്ക്ക് എതിരാളികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

ബ്ലെസ്ലി

ബ്ലെസ്ലിയും ഡെയ്‌സിയും തമ്മിലുളള പ്രശ്‌നം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കഴിഞ്ഞ ദിവസം ബ്ലെസ്ലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെയ്‌സി എത്തിരുന്നു. ബ്ലെസ്ലിയുടെ മുടിയുമായി ബന്ധപ്പെട്ട സംഭവമാണ് ഡെയ്സി ആയുധമാക്കിയത്. ഇത് ബ്ലെസ്ലിയെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇപ്പോഴിതാ താരത്തെ പിന്തുണച്ച് കൊണ്ട് ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. വീട്ടില്‍ ബ്ലെസ്ലിയ്‌ക്കെതിരെ നടന്ന വ്യക്തിഹത്യയ്‌ക്കെതിരെ പ്രതികരിക്കണമെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ പിന്തുണയും അറിയിച്ചിട്ടുണ്ട്. മുടി ചുരുണ്ടു പോയത് ബ്ലെസ്ലിയുടെ കുറ്റമാണോ എന്നാണ് ഒരു ആരാധിക ചോദിക്കുന്നത്. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പും വൈറല്‍ ആയിട്ടുണ്ട്.

 പോസ്റ്റ് ഇങ്ങനെ

പോസ്റ്റ് ഇങ്ങനെ...'ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ മാനസിക വിഷമവും പേറി ഇന്നും ബ്ലെസ്ലി ആരോടും പരാതി ഇല്ലാതെ എല്ലാവരോടും അവിടെ ഇടപെടുന്നു. ശെരിക്കും പ്രേക്ഷകര്‍ എല്ലാവരും ഒന്നിച്ചു ഇത്തരത്തില്‍ ഉള്ള ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കണം.ഏതു ആര്‍മി ആണെങ്കിലും ബിഗ്ബോസ് ഷോയിലൂടെ തെറ്റായ കാര്യങ്ങള്‍ കാണുന്നവരിലേക്ക് അടിച്ചേല്പിച്ചാല്‍ അത് പ്രതികരിക്കണം. തലയില്‍ ചുരുണ്ട മുടി വളരുന്നത് പ്രശ്‌നം ആണോ. പണ്ട് അറിവില്ലാത്ത സമയത്ത് ചുരുണ്ട മുടിയുള്ളവരെ നാട്ടില്‍ കാപ്പിരി മുടിയന്‍ എന്നൊക്കെ വിളിച്ചു കളിയാക്കിയിരുന്നു. അറിവില്ലാത്ത സമയത്ത് ചെയ്ത ആ പ്രവൃത്തി ബോഡി ഷെയ്മിങ്ങാണെന്ന് തിരിച്ചറിഞ്ഞത് മുതിര്‍ന്നതിനു ശേഷമാണ്. താരന്‍ ഉണ്ടാകുന്നത് പല മെഡിക്കല്‍ കണ്ടീഷന്‍ കൊണ്ടാണ്. ശരിക്കും ഇന്നും ഇതിനു കൃത്യമായ മരുന്നുകള്‍ ഇല്ല. ഉണ്ടെങ്കില്‍ താരനെതിരെയുള്ള ഷാംപുവൊക്ക് നാട്ടില്‍ ഇത്രയും വിറ്റു പോകില്ലല്ലോ'; ആരാധിക ചോദിക്കുന്നു.

ആത്മവിശ്വാസം തകര്‍ക്കുന്നു

'ബ്ലെസ്ലി എന്ന യുവാവിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഏറ്റവും തറ രീതിയിലുള്ള ചോദ്യങ്ങളാണ് ഡെയ്‌സി അവിടെ ചോദിച്ചത്. ടാസ്‌ക് കളിക്കാം, മത്സരിക്കാം പക്ഷെ എല്ലാത്തിനും ഒരു എത്തിക്‌സ് വേണം. ഷോ കാണുന്നവര്‍ക്ക് നല്ല രീതിയില്‍ മാറ്റങ്ങള്‍ വരേണ്ട കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യാം. നന്നായി കളിക്കുന്ന ഒരു ചെക്കനെ ഇത്രയും അധിക്ഷേപിച്ചു സംസാരിക്കുന്നതിനു പകരം അവന്റെ കൂടെ നിന്ന് പരിഹാരം പറയാന്‍ ആര്‍ക്കെങ്കിലും തോന്നിയോ? ഇല്ല'; കുറിപ്പില്‍ ചോദിക്കുന്നു.'നവീന്‍ മാനസികമായി തകര്‍ന്നു എന്ന് തോന്നിയപ്പോള്‍, അശ്വിന്‍ പോയപ്പോള്‍ അദ്ദേഹത്തിന് കൂടെ നിന്നു ഗെയ്മിലേക്ക് തിരികെ കൊണ്ട് വരാന്‍ ശ്രെമിക്കുന്ന ബ്ലെസ്ലിയെ നമ്മള്‍ കണ്ടതാണ.് അതാണ് ക്വാളിറ്റി. അവന്‍ ഫാഷന്‍, മോഡലിംഗ്, ആക്ടിങ് രംഗത്ത് നില്‍ക്കുന്ന ആളല്ല. സാധാരണക്കാരനായ ജീവിതത്തില്‍ ജയിക്കാന്‍ വേണ്ടി കൃത്യമായ കാഴ്ചപ്പാടോടെ നീങ്ങുന്ന ഒരു യുവാവ് ആണ്. അവനെ വളര്‍ത്തണം എന്ന് പറയില്ലാ. പക്ഷെ ഒരു ഗെയിംമിന്റെ പേരില്‍ ഇങ്ങനെ തളര്‍ത്തരുത്. നിമിഷയോട് ഇന്നു അവന്‍ പറയുന്നുണ്ട്. ഇത്രയും മുടി വളരുന്നത് ഇപ്പോളാണ് എന്ന്'്.

പ്രതികരിക്കണം

'അവിടെയുള്ളവര്‍ പലരും സെലിബ്രിറ്റി ഇമേജ് ഉള്ളവരാണ്. പല cosmetics ഉപയോഗിക്കുന്നവര്‍ ആണ്. കുളിക്കാതെ, പല്ല് തേക്കാതെ മുഷിഞ്ഞ വസ്ത്രം ധരിച്ചു നടക്കുന്ന ആളൊന്നുമല്ല ബ്ലെസ്ലി. അങ്ങനെ എങ്കില്‍ വൃത്തിയില്ല എന്നൊക്കെ പറഞ്ഞാല്‍ മനസിലാക്കാം. പക്ഷെ പലരും ചര്‍ച്ച ചെയ്യുന്നത് കണ്ടാല്‍ അവന്‍ വൃത്തിഹീനമായി അവിടെ ജീവിക്കുന്നു എന്നു തോന്നും. ഡെയ്‌സി എന്ത് കൊണ്ട് ഇത്തരത്തില്‍ ഒരു കളി കളിക്കുന്നു എന്നു എല്ലാവര്‍ക്കും അറിയാം. പക്ഷെ വിവരം ഉള്ളവര്‍ ആരും അവിടെ പ്രതികരിച്ചു കാണുന്നില്ല'.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
ബ്ലെസ്ലി കരഞ്ഞു

അവന്‍ സാധാരണക്കാരില്‍ ഒരാള്‍ ആണ്, അപ്പോള്‍ വിയര്‍ക്കും മുടി വലിയ ഭംഗി കാണില്ല, തലയില്‍ തരാന്‍ കാണും. പക്ഷെ വിലകൂടിയ cosmetics ഉപയോഗിച്ച് നടക്കുന്ന നിങ്ങളെക്കാള്‍ കൂടുതല്‍ മനുഷ്യത്വം ഉള്ളവനാണ് ബ്ലെസ്ലി എന്ന് പലരും അത് മനസിലാക്കുന്നില്ല. ഇന്നലെ രാത്രി ഉറങ്ങാതെ അവന്‍ കരഞ്ഞത് കാണാന്‍ പ്രേക്ഷകര്‍ ഉണ്ട്. അവനു മുടി മുറിക്കാന്‍ ട്രിമ്മര്‍, anti dandruff medicinഒക്കെ ചോദിച്ചു അവന്‍ കരഞ്ഞപ്പോള്‍ അവന്റെ മനസ്സ് നോവിച്ചത് അവനെ ഞങ്ങള്‍ക്കിടയില്‍ ഒന്നുകൂടി ശക്തനാക്കുകയെ ഉള്ളൂ. പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുടി മറച്ചു അവന്‍ തുടങ്ങിയ ഈ ദിവസം, നിങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന നിങ്ങളില്‍ ഒരാളുടെ മനസ്സ്.. ഞങ്ങള്‍ പ്രേക്ഷകര്‍ കാണുന്നുണ്ട്.അത് മനസിലാക്കുമ്പോഴേക്കും നിങ്ങള്‍ ബിഗ്ബോസ് വീടിനു പുറത്തു എത്തിയിരിക്കും. എന്നും എപ്പോഴും ബ്ലസിലിയോടൊപ്പം'; എന്നായിരുന്നു ആരാധികയുടെ കുറിപ്പ്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. നല്ല പിന്തുണയാണ് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X