For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവും ഞാനും ഒരേ മേഖലയായത് കൊണ്ട് പരസ്പരം മനസിലാക്കാന്‍ പറ്റുന്നുണ്ട്; വിശേഷങ്ങളുമായി സ്വാതി

  |

  ലോക്ഡൗണ്‍ കാലത്ത് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച സീരിയല്‍ നടിമാരില്‍ ഒരാളാണ് സ്വാതി നിത്യാനന്ദ്. നീണ്ട പ്രണയത്തിനൊടുവിലാണ് സീരിയല്‍ ക്യാമറമാന്‍ പ്രതീഷ് നെന്മാറയും സ്വാതിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നതിനാല്‍ വളരെ രഹസ്യമായിട്ടായിരുന്നു താരവിവാഹം നടന്നത്. വിവാഹശേഷം കുടുംബവുമായി സന്തോഷത്തിലാണെന്ന് നടി വ്യക്തമാക്കിയിരുന്നു.

  സാധാരണ വിവാഹത്തോടെ അഭിനയ ജീവിതം അവസാനിപ്പിക്കുന്ന നടിമാരുണ്ടെങ്കിലും സ്വാതി വൈകാതെ അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. ഇപ്പോഴിതാ നാമം ജപിക്കുന്ന വീട് എന്ന പേരില്‍ ആരംഭിച്ച പുതിയ സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സ്വാതി. പരമ്പരയിലെ ആരതി എന്ന കഥാപാത്രത്തെ കുറിച്ചും മഴവില്‍ മനോരയുമായി സംസാരിക്കവേയാണ് തന്റെ വിശേഷങ്ങള്‍ സ്വാതി പറഞ്ഞത്.

  'നാമം ജപിക്കുന്ന വീട്' സീരിയലില്‍ എന്റെ കഥ, കഥാപാത്രത്തെ കുറിച്ചും മറ്റ് കഥാപാത്രങ്ങളെ കുറിച്ചും എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കഥാപാത്രത്തിന്റെ വൈകാരികതയെ കുറിച്ചുമൊക്കെ ശ്രീജേഷ് സാര്‍ വിശദമാക്കി തന്നിരുന്നു. അതുകൊണ്ട് തന്നെ ഈസിയായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഡയറക്ടര്‍ നിശാന്ത് സാറും നല്ല സപ്പോര്‍ട്ടാണ്. സംവിധായകന്റെ ഭാവമൊന്നുമില്ലാതെ ശരിക്കും സൗഹൃദത്തോടെയാണ് അദ്ദേഹം ഇടപെടാറുള്ളത്. നമ്മളെ കംഫേര്‍ട്ടാക്കി ബെസ്റ്റ് പെര്‍ഫോമന്‍സെടുക്കാന്‍ അദ്ദേഹത്തിന് അറിയാം.

  'ഭ്രമണം' സീരിയല്‍ കഴിഞ്ഞ ഉടനെ ഞാന്‍ ജോയിന്‍ ചെയ്ത പ്രൊജക്ട് ആണിത്. കൊറോണയുടെ പ്രശ്‌നങ്ങള്‍ കാരണം എല്ലാ കാര്യങ്ങളും വൈകിയാണ് തുടങ്ങിയത്. ആദ്യ ഷെഡ്യൂളില്‍ എത്തിയപ്പോള്‍ പുതിയൊരു ലൊക്കേഷനാണെന്ന ഫീലൊന്നും ഉണ്ടായില്ല. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെ ചേട്ടന്മാരും നല്ല കൂട്ടാണ്. ഒപ്പമുള്ള താരങ്ങള്‍ക്കും നല്ല സ്‌നേഹമാണ്. മനോജേട്ടന്‍ എന്നെ എടീന്നാണ് വിളിക്കുന്നത്. എടീന്ന് വിളിക്കുന്നതില്‍ വലിയൊരു സ്‌നേഹമുണ്ട്. ലാവണ്യ ചേച്ചീം ഞാനും നല്ല കൂട്ടാണ്. നേരത്തത്തെ ഞങ്ങളുടെ അനിത -ഹരിത കോമ്പിനേഷന്‍ ഹിറ്റാണല്ലോ.

  ഇപ്പോള്‍ ആരതി-അരുന്ധതി കോമ്പോ ആണ്. പിന്നെ ദീപചേച്ചിയും സാനിയയും, ചേച്ചിയും അനിയത്തിയും പോലെ തന്നെയാണ്. അലിഫ് ഷാ ചേട്ടന്‍ ദീപക്കേട്ടന്‍ എല്ലാരുമായിട്ടും നല്ല കൂട്ടാണ്. ഇപ്പോള്‍ അഭിനയത്തിനൊപ്പം പഠനത്തിനും പ്രാധാന്യം കൊടുക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് ബിരുദത്തിന് പഠിക്കുകയാണ്. ഭ്രമണം സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് പഠനം ബ്രേക്കായി. ഇപ്പോള്‍ വീണ്ടും ആരംഭിച്ചു.

  ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, തുടങ്ങിയ ക്ലാസിക്കല്‍ നൃത്തം പഠിച്ചിട്ടുണ്ടെങ്കിലും കുറച്ച് നാളായി പ്രാക്ടീസ് ഇല്ലാതെ ഇരിക്കുകയായിരുന്നു. ഒരു മാസം മുന്‍പ് വീണ്ടും നൃത്തം പഠക്കാന്‍ ആരംഭിച്ചു. ഡാന്‍സിന്റെ എന്തെങ്കിലും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഭര്‍ത്താവ് പ്രതീഷും ഞാനും ഒരേ മേഖലയില്‍ ഉള്ളവരായത് കൊണ്ട് പരസ്പരം മനസ്സിലാക്കി പോകാന്‍ സാധിക്കുന്നുണ്ട്.

  ഇപ്പോള്‍ രണ്ടാളും രണ്ട് വര്‍ക്ക് ആണ് ചെയ്യുന്നത്. ഒരാള്‍ക്ക് വര്‍ക്ക് എറണാകുളത്തും ഒരാളുടേത് തിരുവനന്തപുരത്തും. പഠിച്ച് ലക്ചറാകണമെന്നും അറിയപ്പെടുന്ന ഡാന്‍സറാകണം എന്നുമായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. അഭിനയം ഞാന്‍ കൂടി ചിന്തിക്കാതെ എന്റെ അരുകിലേയ്ക്കെത്തിയതാണ്. ഇപ്പോള്‍ ശരിക്കും ഹാപ്പിയാണ്. പഴയ ആഗ്രഹങ്ങള്‍ക്കിനിയും സമയമുണ്ടെന്നും സ്വാതി പറയുന്നു.

  English summary
  Brahmanam Serial Fame Actress Swathy Nithyanand About Her New Serial Namam Japikkunna Veed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X