ഡിവോഴ്‌സ് ആയോ എന്ന് ചോദിച്ചവര്‍ക്ക് മുന്നില്‍ ഭര്‍ത്താവ് പ്രതീഷിനെ ചേര്‍ത്ത് നിര്‍ത്തി സീരിയൽ നടി സ്വാതി

ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് സ്വാതി നിത്യാനന്ദ്. ക്യാമറമാന്‍ പ്രതീഷ് നെന്മാറയുമായിട്ടുള്ള പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. വിവാഹശേഷവും അഭിനയ ജീവിതത്തില്‍ സജീവമായി തുടരുകയാണ് സ്വാതി. സോഷ്യല്‍ മീഡിയയില്‍ നിരന്തരം പോസ്റ്റുകള്‍ ഇടാറുള്ള സ്വാതിയുടെ പല പോസ്റ്റുകളും ശ്രദ്ധേയമാവാറുണ്ട്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

ഏറ്റവും പുതിയതായി ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രവുമായിട്ടാണ് സ്വാതി എത്തിയിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരുടെയും ഫോട്ടോ പങ്കുവെക്കുന്നതും. തിരക്കുകള്‍ക്കിടയില്‍ ഇരുവര്‍ക്കും പരസ്പരം കാണാന്‍ പറ്റാത്തതിലുള്ള വിഷമമാണ് ചിത്രത്തിന് താഴെ ക്യാപ്ഷനായി സ്വാതി നല്‍കിയിരിക്കുന്നത്.

കെട്ടിയോനൊപ്പം സ്വാതി

ഒത്തിരിയധികം സ്‌നേഹിക്കുന്നു. കെട്ടിയോന്‍ ഇഷ്ടം. ഞങ്ങളുടെ തിരക്കകള്‍ കാരണം ഒരുമിച്ച് ചെലവഴിക്കാന്‍ വേണ്ടത്ര സമയം കിട്ടുന്നില്ല, പക്ഷേ എങ്ങനെയെങ്കിലും ഒക്കെ ഞാന്‍ ഈ തിരക്കേറിയ ദിവസങ്ങള്‍ കൈകാര്യം ചെയ്യാറുണ്ട്. ശരിക്കും, ശരിക്കും മിസ് ചെയ്യുന്നു. ഉടനെ മടങ്ങി വരണേ എന്നാണ് ഭര്‍ത്താവിനോട് സ്വാതി പറയുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോയ്ക്ക് സ്വാതി നല്‍കിയ ക്യാപ്ഷ്യനിലൂടെയാണ് പരസ്പരം കാണാന്‍ പറ്റാത്തതിലുള്ള സങ്കടം നടി അറിയിച്ചത്.

കെട്ടിയോനൊപ്പം സ്വാതി

സീരിയല്‍ ക്യാമറമാനായി ജോലി നോക്കുന്നതിനിടയില്‍ ലൊക്കേഷനില്‍ വച്ചാണ് സ്വാതിയും പ്രതീഷും കണ്ടുമുട്ടുന്നതും ഇഷ്ടത്തിലാവുന്നതും. സ്വാതിയുടെ വീട്ടുകാരുടെ സമ്മതം ലഭിക്കാത്തത് കൊണ്ട് വളരെ രഹസ്യമായിട്ടാണ് ഇരുവരും വിവാഹിതരായത്. ലോക്ഡൗണില്‍ നടത്തിയ വിവാഹമായതിനാല്‍ ഫോട്ടോസ് പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഇപ്പോള്‍ വീട്ടുകാരുടെയെല്ലാം സമ്മതത്തോടെ സന്തുഷ്ടരായി കഴിയുകയാണ് ഇരുവരും.

കെട്ടിയോനൊപ്പം സ്വാതി

വിവാഹശേഷം പ്രതീഷിനൊപ്പമുള്ള നിരവധി ഫോട്ടോസ് സ്വാതി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ വ്‌ളോഗര്‍ കാര്‍ത്തിക് സൂര്യയ്‌ക്കൊപ്പം നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമായിരുന്നു. വിവാഹവേഷത്തില്‍ നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങളായിരുന്നു ശ്രദ്ധേയം. ഇതോടെ സ്വാതി വിവാഹമോചിതയായോ ഭര്‍ത്താവ് എവിടെ പോയി എന്ന് തുടങ്ങിയ കമന്റുകളും വന്നു. വിമര്‍ശിച്ച് കൊണ്ട് കമന്റിട്ടവര്‍ക്കുള്ള മറുപടിയെന്നോണമാണ് ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തിയുള്ള ചിത്രങ്ങളുമായി സ്വാതിയിപ്പോള്‍ എത്തിയിരിക്കുന്നത്.

Recommended Video

അനുക്കുട്ടി ബിഗ് ബോസിലേക്കോ ? | FilmiBeat Malayalam
 കെട്ടിയോനൊപ്പം സ്വാതി

വിവാഹശേഷവും താന്‍ അഭിനയം നിര്‍ത്തില്ലെന്ന കാര്യം സ്വാതി ആദ്യമേ പറഞ്ഞിരുന്നു. നാമം ജപിക്കുന്ന വീട് എന്ന പേരില്‍ പുതിയതായി ആരംഭിച്ച സീരിയയിലാണ് നടിയിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പ്രതീഷും മറ്റ് ഷൂട്ടിങ്ങ് തിരക്കുകളിലാണെന്നാണ് അറിയുന്നത്. താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X