For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജനനിയെ ചുംബിച്ച് ഐശ്വര്യ ദത്ത!! ബിഗ് ബോസ് ഹൗസിൽ നിന്ന് ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ പുറത്ത്, കാണൂ

  |

  ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കെതിരെ ഒരിക്കലും വിവാദങ്ങളുടേയും വിമർശനങ്ങളും അവസാനിക്കുന്നില്ല. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങൾ‌ ബിഗ് ബോസിനെ തേടിയെത്തുകയാണ്. ഒരോ ഭാഗം കഴിയുമ്പോഴും ഇനി വിവാദങ്ങൾക്ക് വഴിയെരുക്കില്ലഎന്ന് തീരുമാനിച്ചാകും ഷോ തുടങ്ങുക. എന്നാൽ ആദ്യ കുറച്ചു ഘട്ടം കഴിയുമ്പോൾ പഴയ സ്ഥിതി തന്നെ ആവർത്തിക്കുകയാണ്.

  പഴയ സംഭവം വീണ്ടും ആവർത്തിച്ചു!! നടൻ വിജയെ വീണ്ടും പൂട്ടി, ഇത്തവണ സർക്കാരിന്റെ പോസ്റ്റർ

  ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് തമിഴ് ബിഗ്ബോസ് രണ്ടാ ഭാഗത്തിന്റെ ചില വീഡിയോകളാണ്. ബിഗ് ബോസ് ഹൗസിൽ നിന്നുള്ള വീഡിയോ വീണ്ടും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. രണ്ട് നടിമാർ തമ്മിലുളള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഒന്നാം ഭഗത്തെ പോലെ രണ്ടാം ഭാഗവും അവതരിപ്പിക്കുന്നത് കമൽ ഹാസൻ തന്നെയാണ്.

  ചുംബനം മുതൽ കിടക്ക പങ്കിടൽ വരെ!! ബിഗ് ബോസിന്റെ ചില കഥകൾ!! മലയാളത്തിലും ഇത് ആവർത്തിക്കുമോ, കാണൂ

   ചൂടാൻ കിസ്സിങ് രംഗങ്ങൾ

  ചൂടാൻ കിസ്സിങ് രംഗങ്ങൾ

  യുവ നടിമാരായ ജനനി അയ്യരുടേയും ഐശ്വര്യ ദത്തയുടേയും വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇരു താരങ്ങളും ലിപ് ലോക്ക് ചെയ്യുന്നതാണ് വീഡിയോ. ജനനി ആൺ ഗെറ്റപ്പിൽ മീശയും താടിയുമൊക്കെ വരച്ചാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ ചുംബന രംഗം കഴിഞ്ഞ ദിവസം പരിപാടിയുടെ പ്രമോ വിഡിയോ ആയാണ് പുറത്തു വിട്ടിരിക്കുന്നത്. നടിമാരുടെ ചുംബന വീഡിയോ പുറത്തു വന്നതോടെ വിമർശനങ്ങളും ട്രോളുകളും തലപൊക്കിയിട്ടുണ്ട്.

   ആദ്യം ഓവിയയും ആരവും

  ആദ്യം ഓവിയയും ആരവും

  ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിൽ ഓവിയയും ആരവും തമ്മിലുളള ചുംബനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഷോ തമിഴ് സംസ്കാരത്തിന് യോജിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ രണ്ടാം സീസണിലും ഇതു തന്നെ ആവർത്തുക്കുകയാണ്. കഴിഞ്ഞ തവണ ഓവിയയും ആരവും ആണെങ്കിൽ ഇപ്പോൾ ജനനി അയ്യരും ഐശ്വര്യയുമാണ്.

   സ്ത്രീകൾ കൂടുതൽ

  സ്ത്രീകൾ കൂടുതൽ

  ബിഗ് ബോസ് ഒന്നാം സീസണിനേക്കാലും ഏറെ പുതുമയോടെയാണ് രണ്ടാം സീസൺ ആരംഭിക്കുന്നത്. ആദ്യ ഭാഗത്ത് പുരുഷൻമാരായിരുന്നു കൂടുതൽ. എന്നാൽ രണ്ടാം സീസണിൽ എത്തുമ്പോൾ അത് സ്ത്രീകളുെട എണ്ണത്തിലാണ് വർധനവ്. ഷോയിലെ മത്സരാഥികളിൽ കൂടുതൽ നടിമാരാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇത്തവണ ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ ക്യാമറ മറന്നുള്ള പ്രവർത്തികൾക്ക് സാക്ഷിയാകേണ്ടി വരുമോ എന്നുള്ള പേടിയിലാണ് പ്രേക്ഷകർ.

  പതിനാറു മത്സാരാഥികൾ

  പതിനാറു മത്സാരാഥികൾ

  പതിനാറ് മത്സരാഥികളാണ് രണ്ടാം സീസണിലും പങ്കെടുക്കുന്നത് . ഇരുട്ട് അറയിൽ മുരുട്ടുകൂത്ത് എന്ന അഡൽറ്റ് കോമഡി ചിത്രത്തിലൂടെ ശ്രദ്ധേയമായ താരം യഷിക ആനന്ദ്, ത്രി ഡോട്ട്സ് എന്ന മലയാള ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരം ജനനി അയ്യാർ, പയും പുലി ക്ഷത്രിയൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഐശ്വര്യത്ത, കബാലി, മദ്രാസ്, പരദേശി എന്നി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയഹ്കരിയായ റിഥ്വിക, ഒരുകാലത്ത് സിനിമയെ പിടിച്ചു കുലുക്കിയ ഐറ്റം ഡാൻസ് നർത്തികി മുംതാസ് , മംമ്തി ചരി തമിഴ് ഹാസ്യ താരം ബാലാജിയുടെ ഭാര്യ നിത്യ, സ്റ്റണ്ട് മാസ്റ്ററും നടനുമായ പൊന്നമ്പലം ,ജില്ല, മങ്കാത്ത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മഹത്, മലയാള ചലച്ചിത്ര താരം റിയാസ് ഖാന്റെ മകൻ ഷാരിഖ് ഹാസ്സൻ, സെൻരായൻ, ഗായിക രമ്യ എൻഎസ് കെ, വോയ്സ് ട്രെയിനർ ആനന്ദ് വൈദ്യനാഥ്, ആർജെ വൈഷ്ണവി, നടൻ ഡാനിയൽ ആനി പോപ് എന്നിവരാണ് രണ്ടാം ഭാഗത്തിലെ താരങ്ങൾ.

  വീഡിയോ കാണാം

  English summary
  Brazen lip-lock between Bigg Boss contestants! 'Maruthuva mutham' again?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X