പാടാത്ത പൈങ്കിളിയിൽ ദേവയായി മറ്റൊരു താരം; അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രേക്ഷകർ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളാണ് പാടാത്ത പൈങ്കിളി. റേറ്റിങ്ങിൽ ആദ്യ സ്ഥeനത്ത് നിൽക്കുന്ന പരമ്പരയാണിത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി സീരിയലിനെ ചുറ്റിപ്പറ്റിയുള്ള ചർച്ച സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. പരമ്പരയിലെ പ്രധാനതാരത്തെ മാറ്റിയതാണ് ചർച്ചയ്ക്ക് വഴിവെച്ചത്.

പാടാത്ത പൈങ്കിളിയിൽ യുവതാരമായ സൂരജ് സൺ ആയിരുന്നു ദേവ എന്നുള്ള പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തുടക്കത്തിൽ തന്നെ പുതുമുഖമായ സൂരജിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായം നേടിക്കൊണ്ട് പരമ്പര മുന്നോട്ട് പോകുമ്പോഴായിരുന്നു സീരിയലിൽ നിന്ന് സൂരജ് മാറുന്നത്. ഇതിനെതിരെ ആരാധകർ രംഗത്ത് എത്തിയിരുന്നു. താരത്തെ തിരികെ കൊണ്ട് വരണമെന്ന് സീരിയൽ അണിയറ പ്രവർത്തകരോടും ദേവയായി മടങ്ങി വരണമെന്ന് സൂരജിനോടും അഭ്യർഥിച്ചിരുന്നു.
സൂരജ് സുഖമില്ലാത്തത് കൊണ്ടാണ് പരമ്പരയിൽ നിന്ന് മാറിയതെന്നും ചികിത്സയ്ക്കായി പോയിരിക്കുകയാണെന്നുമാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. എന്നാൽ പ്രേക്ഷകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി സൂരജ് നൽകിയിരുന്നില്ല. . ഇപ്പോള്‍ പ്രതികരിക്കുന്നതിന് ചില തടസ്സങ്ങളുണ്ടെന്നും പിന്നീട് വിശദമായി ഇതേക്കുറിച്ച് പറയുമെന്നുമായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ ഇപ്പോൾ സൂരജിന് പകരം പുതിയൊരു താരം എത്തിയിരിക്കുകയാണ്. സൂരാജിനോട് ചെറിയ മുഖസാമ്യവുമുണ്ട്. ദേവയായി എത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. തങ്ങൾക്ക് ദേവയായി അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇതുപോലെ അമ്മയറിയാതെ എന്ന പരമ്പരയിലെ നായകനായ അമ്പാടിയേയും മാറ്റിയിരുന്നു. ഇതിനെതിരേയും പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. ഈ കഥാപാത്രത്തിലേയ്ക്കും ഒരു പുതുമുഖ താരം എത്തിയിട്ടുണ്ട്, എന്നാൽ ഇത് അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. ഹിറ്റ് പരമ്പരകളിലെ താരങ്ങളെ മാറ്റുന്നതിനെതിരെ രൂക്ഷ വിമർശനവുമായി പ്രേക്ഷകർ എത്തിയിട്ടുണ്ട്. ഇതിലും നല്ലത് സീരിയൽ നിർത്തുന്നതാണെന്നാണ് പ്രേക്ഷകർ പറയുന്നത്.


Click it and Unblock the Notifications