വെറുപ്പിച്ച ആങ്കർ രഞ്ജിനി ഹരിദാസ്, പക്ഷെ മാറ്റി നിർത്താതിരുന്നതിന് കാരണം; ഷെെനിനെ ഓടിച്ചിട്ട് പിടിച്ചു: ബെെജു
ആങ്കറിംഗ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള രഞ്ജിനി ഹരിദാസ് കരിയറിൽ ഉയർച്ചയും താഴ്ചയും ഒരുപോലെ കണ്ടിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ ആങ്കറായെത്തിയതോടെയാണ് രഞ്ജിനിയുടെ ജീവിതം മാറി മറിയുന്നത്. ഇപ്പോഴിതാ രഞ്ജിനിയെക്കുറിച്ച് സംസാരിക്കുകയാണ് ഷോയുടെ ഡയരക്ടർ ആയിരുന്ന ബെെജു മേലില. മെെൽസ്റ്റോൺ മേക്കേർസിൽ ആണ് ഇദ്ദേഹം അനുഭവം പങ്കുവെച്ചത്.
വെറുപ്പിച്ച ആങ്കർ ആരാണെന്ന് ചോദിച്ചാൽ രഞ്ജിനിയുടെ പേര് പറയും. സ്റ്റാർ സിംഗറിന്റെ ഒരു ഘട്ടത്തിൽ രഞ്ജിനിയായിരുന്നു ആങ്കർ. ഞങ്ങൾ ആദ്യമായി കാണുകയാണ്. രഞ്ജിനിക്ക് എന്നെ അറിയില്ല. എനിക്കും അറിയില്ല. ഏതോ ഒരു പ്രൊഡ്യൂസർ എന്ന രീതിയിലായിരുന്നു. അപ്പോൾ ഞങ്ങൾക്ക് ഭയങ്കര അഭിപ്രായ വ്യത്യാസവും ഭിന്നതകളുമായിരുന്നു. ക്രിയേറ്റീവ് ക്ലാഷ് ആണ്. സ്പോർട്സ്മാൻ സ്പിരിറ്റിലാണ് എടുക്കുന്നത്. പക്ഷെ വർക്ക് ചെയ്തതിന് ശേഷം അവർ ഭയങ്കര കംഫർട്ടബിളായി തോന്നി. എന്നെ അവർ മനസിലാക്കിയ ശേഷമായിരുന്നു അത്. മികച്ച ആങ്കർമാരിലൊരാളായി അവർ മാറുകയും ചെയ്യുന്നത് ആ കാലഘട്ടത്തിലാണ്.

ഇപ്പോഴും ഞങ്ങൾ വളരെ പേഴ്സണലായ ബന്ധം തുടരുന്നു. ഏത് സമയത്തും വിളിക്കുകയും വീട്ടുകാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു.
ഡീൽ ചെയ്ത ഏറ്റവും അഹങ്കാരമുള്ള ആങ്കർ രഞ്ജിനി ഹരിദാസാണ്. പക്ഷെ രഞ്ജിനി എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളാണ്. ഫാമിലി ഫ്രണ്ടാണ്. പക്ഷെ ആദ്യ കാലത്ത് അവരുടെ ക്യാരക്ടർ പിടികിട്ടിയില്ല. പക്ഷെ പുള്ളിക്കാരിയുമായി അടുത്ത് കഴിഞ്ഞപ്പോൾ വളരെ പോസിറ്റീവായും പ്രൊഫഷണലായും തോന്നി. അവരെക്കൊണ്ട് എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അടുത്ത പ്രോഗ്രാമിന് അവരെ വെക്കാമെന്ന് തോന്നി. സ്റ്റേജ് അവർക്ക് മാനേജ് ചെയ്യാം. അവരെ ഞങ്ങൾക്ക് ആവശ്യമായിരുന്നു. അതുകൊണ്ട് ഒരിക്കലും മാറ്റി നിർത്താൻ കഴിഞ്ഞിട്ടില്ലെന്നും ബെെജു മേലില പറഞ്ഞു.
കോമഡി സ്റ്റാർസിന്റെ ആങ്കറിംഗിൽ നിന്നും ശ്രുതി മേനോനെ മാറ്റിയതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ഒരാൾ ഒരു സീസൺ ചെയ്തു. അടുത്ത സീസണിൽ ആളെ മാറ്റണമെന്ന് അഭിപ്രായം വന്നു. നമ്മൾ മാത്രമല്ലല്ലോ നിയന്ത്രിക്കുന്നത്. ക്ലെെന്റ്സ് ഉണ്ട്. ചെലവ് കുറയ്ക്കണം. ബോംബെയിൽ നിന്നായിരിക്കും അവർ വരുന്നത്.
അവർക്ക് ഫ്ലെെറ്റ് ടിക്കറ്റും കാര്യങ്ങളുമുണ്ട്. ഷോയിൽ നിന്നും മാറ്റിയത് പേഴ്സണലായെടുക്കേണ്ടതില്ലെന്നും ബെെജു മേലില പറഞ്ഞു. സെലിബ്രിറ്റി ഗസ്റ്റായി വന്ന് തലവേദനയായി മാറിയ ആർട്ടിസ്റ്റ് ഇല്ല. ഷെെൻ ടോം ചാക്കോയെ ഞങ്ങൾ ഓടിച്ചിട്ട് പിടിച്ചിട്ടുണ്ട്. ഫയർ എഞ്ചിന്റെ മുകളിൽ കയറി. ഞങ്ങൾ പിടിച്ചിറക്കി. പക്ഷെ രസമായിരുന്നു. എനിക്കയാളെ ഇഷ്ടമാണ്. സ്റ്റേജിലേക്ക് വിളിച്ച സമയത്ത് പുള്ളി ഫയർ എഞ്ചിന് മുകളിലാണ്.
സ്റ്റാർ സിംഗഖിലൂടെ തരംഗം സൃഷ്ടിച്ച രഞ്ജിനിക്ക് പിന്നീട് കരിയറിൽ വീഴ്ച വന്നു. ടെലിവിഷൻ ഷോകളിൽ രഞ്ജിനിയെ കാണാതായി. ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ രഞ്ജിനി മത്സരാർത്ഥിയായി വന്നു. അന്ന് രഞ്ജിനിക്ക് ഹേറ്റേർസ് കൂടുകയാണുണ്ടയാത്. ഇന്ന് തന്റെ സ്വന്തം പ്രോഗ്രാം രഞ്ജിനി നടത്തുന്നുണ്ട്. ഗ്രീൻ റൂം എന്ന ഈ ഷോയിൽ നിരവധി താരങ്ങളുട അഭിമുഖം രഞ്ജിനി എടുത്തു. ടെലിവിഷൻ ഷോകളിൽ കാണാതിരുന്നപ്പോഴും കോർപറേറ്റ് ഇവന്റുകൾ, ഉദ്ഘാടന ചടങ്ങുകൾ, ട്രെയിലർ ലോഞ്ച്, ഓഡിയോ ലോഞ്ച് തുടങ്ങിയ ഇവന്റുകളിൽ രഞ്ജിനി ആങ്കറായെത്തി.


Click it and Unblock the Notifications











