ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകുന്ന തരത്തിൽ ജാസ്മിന്റെ റീൽ, വിവാദമായതോടെ വീഡിയോ നീക്കി താരം!
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും യുട്യൂബറും മുൻ ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫർ മലയാളികൾക്ക് സുപരിചിതയാണ്. കഴിഞ്ഞ ദിവസം ജാസ്മിൻ മൂന്ന് ദിവസം മുമ്പ് സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്തൊരു റീലാണ് ചർച്ചയാകുന്നതും വിവാദമാകുന്നതും. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ചിത്രീകരിച്ച റീലാണ് ജാസ്മിനെ പുതിയ വിവാദത്തിൽ കുടുക്കിയത്. കേരള സാരി ചുറ്റി ക്ഷേത്ര പരിസരത്തിലൂടെ നടക്കുന്നതും ക്ഷേത്ര കുളത്തിൽ കാൽ കഴുകുന്നതുമായ ജാസ്മിനെ റിലീൽ കാണാം.
വീഡിയോ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടുള്ള നടപ്പുരയിലും ശ്രീകൃഷ്ണ വിഗ്രഹം ആറാടിക്കുന്ന ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയതിനും ജാസ്മിന് എതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകി. പരാതി പോലീസ് കോടതി കൈമാറിയെന്ന് റിപ്പോർട്ടുകളുണ്ട്.

ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്ന ക്ഷേത്രക്കുളത്തിൽ കാൽ കഴുകുന്നത് ജാസ്മിൻ റീൽ പോസ്റ്റ് ചെയ്തപ്പോൾ തന്നെ കമന്റ് ബോക്സിൽ ചർച്ചയായിരുന്നു. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ളപ്പോൾ ജാസ്മിൻ എങ്ങനെ റീൽ പകർത്തി എന്നായിരുന്നു റീൽ കണ്ടവർക്കുണ്ടായ പ്രധാന സംശയം.
അഹിന്ദുക്കൾക്ക് ആ കുളത്തിൽ ഇറങ്ങാൻ അനുമതിയുമില്ല. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ നടക്കുന്നതിന് ഇടയിലാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ജാസ്മിന് എതിരെ പോലീസിൽ പരാതിപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഉണ്ടായതെന്നും ചൂണ്ടികാട്ടിയുള്ളതാണ് പരാതിയെന്നും റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിനുശേഷം തുടർ നടപടികൾ ഉണ്ടായേക്കും.
മുമ്പും സമാനമായ രീതിയിൽ ഇതേ ക്ഷേത്രകുളത്തിൽ നിന്നും ക്ഷേത്ര പരിസരത്ത് നിന്നും വീഡിയോ ചിത്രീകരിച്ചവർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റീൽ വീഡിയോ വൈറലായതോടെ തന്റെ എല്ലാ സോഷ്യൽമീഡിയ പേജുകളിൽ നിന്നും ജാസ്മിൻ അത് നീക്കം ചെയ്തു. സാരിയുടുത്ത് മുല്ലപ്പൂ ചൂടി അമ്പലവാസി പെൺകുട്ടിയായാണ് റീലിൽ ജാസ്മിൻ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി കമന്റുകൾ വീഡിയോ വൈറലായപ്പോൾ വന്നിരുന്നു.
മാത്രമല്ല മുസ്ലീം മത വിശ്വാസിയായ ജാസ്മിൻ പൊട്ട് വെച്ചതിനെ വിമർശിച്ചും ചിലർ എത്തിയിരുന്നു. പിന്നാലെയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലീസിൽ ജാസ്മിന് എതിരെ പരാതി നൽകിയെന്ന വാർത്ത പുറത്ത് വന്നത്. എട്ട് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം പേജും പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുമാണ് ജാസ്മിന്റേത്.

വിവാദത്തിൽ ജാസ്മിൻ ഇതുവരേയും പ്രതികരിച്ചിട്ടില്ല. മതമൊന്നും ഒരു വിഷയമല്ല. പക്ഷെ നിയമം തെറ്റിക്കരുത് ആരായാലും, ഏത് ആരാധനാലയങ്ങളുമാകട്ടെ മുസ്ലീം, ഹിന്ദു, ക്രിസ്ത്യൻ മതത്തിൽ പെട്ടവരായാലും ഇങ്ങനെ വിലക്ക് ഉള്ളടത്തിൽ കയറരുത്. എല്ലാം മതങ്ങൾക്കും അതിന്റെതായ ചിട്ടകളും ആചാരങ്ങളും ഉണ്ട്, ഭക്തി ഉള്ളതാണെങ്കിൽ കുഴപ്പമില്ല.
പക്ഷെ ഇത് ഒരുമാതിരി റീൽസ് ഉണ്ടാക്കി കാശുണ്ടാക്കാൻ വേണ്ടി ആകുമ്പോൾ അങ്ങേയറ്റം പ്രതിഷേധം ഉണ്ട്, ഓരോ മതത്തിനും അതിന്റേതായ പവിത്രതയുണ്ട് അതിനെ കളങ്കപ്പെടുത്തികൊണ്ട് ഒരു റീൽസും അനുവദിക്കരുത് എന്നിങ്ങനെ എല്ലാമാണ് വാർത്തയ്ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങൾ. ബിഗ് ബോസ് മലയാളം സീസൺ ആറിലെ സെക്കന്റ് റണ്ണറപ്പായിരുന്നു ജാസ്മിൻ ജാഫർ. മൂന്ന് വർഷത്തിൽ ഏറെയായി സോഷ്യൽമീഡിയയിൽ സജീവമാണ് ജാസ്മിൻ.
ആദ്യമായാണ് ഇത്തരമൊരു കേസും വിവാദവും ജാസ്മിൻ ജാഫറിന്റെ പേരിലുണ്ടാകുന്നത്. കൊല്ലം സ്വദേശിനിയായ ജാസ്മിൻ ബിഗ് ബോസിനുശേഷമാണ് കൊച്ചിയിലേക്ക് താമസം മാറിയത്. വർക്കിനും മറ്റുമുള്ള സൗകര്യത്തിന് വേണ്ടിയാണ് കൊച്ചിയിൽ ഫ്ലാറ്റെടുത്ത് താരം താമസിക്കുന്നത്. ജാസ്മിന്റെ റീൽസുകൾക്കും വീഡിയോകൾക്കും നിരവധി ആരാധകരുണ്ട്. ഓരോ റീലിനും മില്യൺ കണക്കിനാണ് വ്യൂസ് ലഭിക്കുന്നത്.


Click it and Unblock the Notifications