ഓണത്തിന് പൃഥ്വിരാജ് ഒരുക്കുന്ന സര്‍പ്രൈസ്! പൃഥ്വിരാജിനെ കുറിച്ച് താരങ്ങള്‍ക്ക് പറയാനുള്ളത്, വീഡിയോ

ആടുജീവിതത്തിലൂടെ വലിയ മേക്കോവര്‍ നടത്തി ആരാധകരുടെ പ്രീതി സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഇനി മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയുടെ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും. ഇന്ന് മോഹന്‍ലാലിനും യുവനടന്‍ ദുല്‍ഖര്‍ സല്‍മാനുമൊപ്പം നില്‍ക്കുന്ന പൃഥ്വിയുടെ പുതിയൊരു ഫോട്ടോ പുറത്ത് വന്നിരുന്നു.

മോഹന്‍ലാലിനൊപ്പം എമ്പുരാന്റെ ചര്‍ച്ചകള്‍ക്കാണെങ്കില്‍ ഒപ്പമുണ്ടായിരുന്ന ദുല്‍ഖറും സിനിമയില്‍ ഉണ്ടാവുമോ എന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണെങ്കില്‍ പോലും ദുല്‍ഖറിന്റെ സാന്നിധ്യമുണ്ടാവണമെന്ന് ആവശ്യപ്പെടുകയാണ് ആരാധകര്‍. ഇത് മാത്രമല്ല ഈ ഓണക്കാലത്ത് വേറെയും ചില പൃഥ്വിരാജ് വിശേഷങ്ങള്‍ ആരാധകര്‍ കാണാന്‍ ഇരിക്കുന്നതേയുള്ളുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

prithviraj-sukumaran

പൃഥ്വിരാജിന്റെ സിനിമാ ജീവിതം പതിനെട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ഓണത്തിന് പുതിയൊരു പരിപാടിയുമായി എത്തുകയാണ് സൂര്യ ടിവി. പൃഥ്വിരാജിന് ആദരസൂചകമായി ഒരുക്കുന്ന പരിപാടിയ്ക്ക് മധുരപതിനെട്ടില്‍ പൃഥ്വിരാജ് എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പരിപാടിയുടെ ചിത്രീകരണത്തിനിടെയുള്ള ചില ഫോട്ടോസ് പുറത്ത് വന്നിരുന്നു.

ഇപ്പോള്‍ പരിപാടിയുടെ പ്രൊമോ വീഡിയോയുമായി പൃഥ്വി തന്നെ എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയില്‍ പൃഥ്വിരാജിനെ കുറിച്ച് പറയുന്ന സിനിമ-സംഗീത, സംവിധാന മേഖലകളില്‍ നിന്നുള്ള താരങ്ങളുമുണ്ട്. രാജുവേട്ടനെ കുറിച്ച് ഒരു വാക്കില്‍ പറഞ്ഞൊതുക്കാന്‍ പറ്റില്ലെന്നാണ് ടൊവിനോ തോമസ് പറയുന്നത്.

മലയാളത്തിലെ ഏറ്റവും എനര്‍ജറ്റിക്കുള്ള നടനെന്ന് സംവിധായകന്‍ കമല്‍ പറയുന്നു. പെര്‍ഫെക്ട്, ബോള്‍ഡ് ആന്‍ഡ് ജെന്റില്‍മാന്‍, എലഗന്റ്, ഹാന്‍ഡ്‌സം, ബ്രില്ല്യന്റ്, മോട്ടിവേറ്റ്, മൊഞ്ചന്‍, സ്വീറ്റ്, യങ് സൂപ്പര്‍സ്റ്റാര്‍, ഒരു മനുഷ്യസ്‌നേഹി, ഹീറോ, തുടങ്ങി പൃഥ്വിരാജിനെ കുറിച്ച് തങ്ങള്‍ക്ക് തോന്നിയ കാര്യങ്ങള്‍ പറയുകയാണ് പ്രമുഖ താരങ്ങളെല്ലാവരും. ഈ ഓണത്തിന് വരാനിരിക്കുന്നത് "വളരെ വൈകാരികമായ രംഗമായിരിക്കും". പ്രിയതാരങ്ങൾ, നിങ്ങളുടെ സ്വന്തം പൃഥ്വിയെക്കുറിച്ച് പറയുന്നതെന്ന ക്യാപ്ഷനിലായിരുന്നു വീഡിയോ എത്തിയിരിക്കുന്നത്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X