'കോണ്ടം നാട്ടുകാർ ഉപയോ​ഗിക്കാത്ത സാധനമല്ലല്ലോ, അപർണയുടെ വയറിന് വട്ടമിട്ടിട്ടായിരുന്നു ആ വാർത്ത വന്നത്'; ജീവ

മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവയും അപർണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്.

തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറിൽ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയിൽ ജീവ ശ്രദ്ധ നേടിയത്. ശേഷം ജീവയും ഭാര്യയും മോഡലുമൊക്കെയായ അപർണയും അവതാരകരായി മിസ്റ്റർ ആൻ്റ് മിസിസ് എന്ന ഷോയും അവതരിപ്പിച്ചിരുന്നു. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് ജീവയും അപര്‍ണ്ണയും.

സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. അപർണയും സൂര്യ മ്യൂസിക്കിലെ അവതാരകയായിരുന്നു. അവിടെ നിന്ന് തുടങ്ങിയ പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.

ഇപ്പോഴിത തങ്ങളുടെ കുടുംബ വിശേഷങ്ങളും ബാ​ഗിൽ നിന്ന് അപർണ കോണ്ടം കണ്ടെത്തിയ ശേഷം ഉണ്ടായ സംഭവങ്ങളെ കുറിച്ചും ജിഞ്ചർ മീഡിയയക്ക് നൽകിയ അഭിമുഖത്തിൽ അപർണയും ജീവയും പങ്കുവെച്ചിരിക്കുകയാണ്.

കോണ്ടം നാട്ടുകാർ ഉപയോ​ഗിക്കാത്ത സാധനമല്ലല്ലോ

'യുട്യൂബിൽ വളച്ചൊടിച്ച് വരുന്ന വാർത്തകൾ ചിലപ്പോഴൊക്കെ രസമായി എടുക്കും. ചില വീഡിയോ ഭയങ്കര ഫണ്ണിയാണ് കാണാൻ. കാറെടുത്ത സമയത്ത് യുട്യൂബിൽ വന്ന വാർത്തയിൽ സന്തോഷം പങ്കുവെച്ച് ജീവയെന്ന് കൊടുത്ത ശേഷം അപർണയുടെ വയറിന് അടുത്ത് വട്ടമിട്ടിട്ടുണ്ടായിരുന്നു.'

'പുതിയ അതിഥിയെ വരവേൽക്കാൻ ജീവ എന്നൊക്കെ തലക്കെട്ട് കൊടുത്തിട്ടുണ്ടായിരുന്നു. ഛർദ്ദിച്ചുവെന്ന് പറയുമ്പോൾ തന്നെ ദഹനക്കേടുകൊണ്ടാണെന്ന് വിശ​ദമാക്കി പറയും. ഇനി വേറെ ഏതെലും രീതിയിൽ വന്നാലോ. നമ്മൾ കുറച്ച് പേർ മാത്രമാണ് ഇത്തരം വാർത്തയെ ഫണ്ണായി എടുക്കുന്നത്.'

അപർണയുടെ വയറിന് വട്ടമിട്ടിട്ടായിരുന്നു ആ വാർത്ത വന്നത്

'ഇത്തരം വാർത്തകൾ ബാധിക്കുന്ന ഒരു വിഭാ​ഗം പേർ വേറെയുണ്ട്. മാനസീകമായി വളരെ അധികം അത് അവരെ ബാധിക്കും. ആൾക്കാരുടെ ശ്രദ്ധ കിട്ടാൻ എന്ത് എഴുതി പിടിപ്പിക്കുന്നതിനോട് ഒട്ടും യോജിക്കുന്നില്ല. നമ്മൾ അത് കണ്ടിട്ടുമുട്ട്. ചിലർ ലിമിറ്റ് കടന്നാണ് പലതും എഴുതുന്നത്. ഇമോഷൻസ് വെച്ച് കഴിക്കുമ്പോഴാണ് പ്രശ്നം വരുന്നത്.'

'ആരേയും ദ്രോഹിക്കാത്ത കൊടുക്കൽ വാങ്ങൽ രസമാണ്' ജീവ പറഞ്ഞു. 'ജീവയുടെ കൈയ്യിൽ നിന്ന് ഒരു കോഫി വാങ്ങി കുടിച്ചിട്ട് എനിക്ക് മരിച്ചാൽ മതിയെന്നാണ് തന്റെ ആ​ഗ്രമെന്ന്' അപർണ പിന്നാലെ വിശദീകരിച്ചു. 'ഞാൻ അപർണയ്ക്ക് ഇടയ്ക്ക് കോഫി ഇട്ട് കൊടുത്തിട്ടുണ്ട്. കുക്കിങ് എനിക്ക് ഒട്ടും എഞ്ചോയ് ചെയ്യാൻ പറ്റാൻ ഒന്നാണ്.'

മാനസീകമായി വളരെ അധികം അത് അവരെ ബാധിക്കും

'അതിന് പകരം വീട് ഓർ​ഗനൈസ് ചെയ്യാനും ക്ലീൻ ചെയ്യാനും ഞാൻ സഹായിക്കാറുണ്ട്' അപർണയുടെ പരാതിക്ക് മറുപടിയായി ജീവ പറഞ്ഞു. പ്ലാന്റ്സ് ഇഷ്ടം ജീവക്കാണെന്നും ​ഗാർഡനിങ് തനിക്ക് ഇഷ്ടമല്ലെന്നും അപർണ പറഞ്ഞു.

പച്ചപ്പ് കാണണമെന്നുള്ളത് കൊണ്ടാണ് പ്ലാന്റ്സ് ഫ്ലാറ്റിൽ വെച്ചത്. ജീവ ഷൂട്ടിന് പോകുമ്പോൾ ഞാൻ പ്ലാന്റ്സിനെ ശ്രദ്ധിക്കാറില്ല. അതുകൊണ്ട് ജീവ വരുമ്പോഴേക്കും അതൊക്കെ വാടിയിട്ടുണ്ടാകും' അപർണ പറഞ്ഞു.

'അപർണ ചെടികൾ പരിപാലിക്കാറില്ല. പിന്നെ എന്തിനാണ് ഞാൻ കുക്ക് ചെയ്യാറില്ലെന്ന് പരാതിപ്പെടുന്നത്. നമുക്ക് മുന്നിൽ വന്നിരിക്കുന്ന​ ​ഗസ്റ്റിനെ വിളിച്ച് വരുത്തി അപമാനിക്കരുത്. അത്തരത്തിലുള്ള ചോദ്യം ചോദിക്കരുത് എന്ന ഉദ്ദേശത്തോടെയാണ് ‍ഞാൻ മിക്കപ്പോഴും അഭിമുഖം ചെയ്യാൻ പോകാറുള്ളത്.'

അപർണയുടെ പരാതി

'ശ്വേത ചേച്ചി വളരെ സീനിയർ ആയിട്ടുള്ള ആർട്ടിസ്റ്റാണ്. പെട്ടന്നാണ് ശ്വേത ചേച്ചിയെ ഇന്റർവ്യു ചെയ്യാൻ അവസരം വന്നത്. ശ്വേത ചേച്ചി കൂളാണെന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ ഇന്റർ‌വ്യു തുടങ്ങിയപ്പോൾ മുതൽ അങ്ങനൊരു വൈബായിരുന്നില്ല കിട്ടിയത്.'

'പ്രാങ്കാണെന്ന് അറിയില്ലായിരുന്നു. ആങ്കേഴ്സിനെ പഞ്ഞിക്കിടുക എന്ന തലക്കെട്ടിനോട് ആളുകൾക്ക് പ്രിയമുള്ള സമയമായിരുന്നു അത്. ഞാൻ കൈയ്യിൽ നിന്ന് പോകാതെ ചിരിച്ചുകൊണ്ട് നിന്നു.'

'പെട്ടന്ന് ചേച്ചി എന്നോട് തിരിച്ച് ചോദിച്ചപ്പോഴും എനിക്ക് മറുപടി പറയാൻ പറ്റിയില്ല. പ്രാങ്കാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ കുറച്ച് കൂടി നന്നായി അഭിനയിച്ചേനെ' ശ്വേത മോനോനുമായി നടന്ന വൈറൽ അഭിമുഖത്തെ കുറിച്ച് ജീവ പറഞ്ഞു.

പ്രാങ്കാണെന്ന് അറിയില്ലായിരുന്നു

'വാട്സ് ഇൻ മൈ ബാ​​ഗ് ലിജോയുടെ ഐഡിയ ആയിരുന്നു. കോണ്ടം കണ്ടമ്പോൾ ജീവയുടെ മുഖത്ത് വന്ന എക്സ്പ്രഷൻസ് നാച്വറലാണ്. അവൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഞാനും ലിജോയും ചോദ്യങ്ങൾ കൂടി ചോ​ദിക്കാൻ തുടങ്ങിയതോടെ അവൻ തപ്പാൻ തുടങ്ങി' അപർണ പറഞ്ഞു.

'ബാ​ഗിൽ നിന്നും കോണ്ടം കിട്ടിയാൽ പിന്നെ ഞാൻ എന്ത് എക്സ്പ്രഷൻ ഇടും. ഞാൻ മറയില്ലാതെ സംസാരിക്കുന്നയാളാണ്. കോണ്ടം നാട്ടുകാർ ഉപയോ​ഗിക്കാത്ത സാധനമൊന്നുമല്ലല്ലോ. ഈ അടുത്ത് സ്കൂൾ പിള്ളേരുടെ ബാ​ഗിൽ നിന്ന് വരെ കോണ്ടം കിട്ടിയെന്ന് വാർത്ത കണ്ടിരുന്നു.'

'പെട്ടന്ന് എന്റെ ബാ​ഗിൽ നിന്ന് കോണ്ടം കണ്ടെത്തിയപ്പോൾ അപർണയോട് എന്ത് പറയുമെന്നാണ് ആലോചിച്ചത്. പിന്നെ കൂടാതെ ചെറിയൊരു പ്രാങ്ക് മണത്തിരുന്നു. അതിന്റെ വാണിങും ലിജോയ്ക്കും അപർണയ്ക്കും കൊടുത്തിരുന്നു. മാത്രമല്ല എന്റെ സാധനങ്ങൾ എന്തൊക്കെയാണ് എവിടെയൊക്കെയാണ് ഇരിക്കുന്നത് എന്നതിൽ എനിക്ക് കൃത്യമായ ധാരണയുണ്ട്' ജീവ പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X