'രണ്ട് മതസ്ഥരാണെന്നത് പ്രശ്നമായിരുന്നു, തന്റെ സമ്മതത്തോടെ നടക്കില്ലെന്ന് അപ്പ, പൈസ ചിലവഴിക്കാൻ വിമലിന് പേടി'
എന്ത് ചെയ്താലും കിടിലം... പ്രമോഷൻ വീഡിയോയ്ക്ക് പോലും റിപ്പീറ്റ് വാല്യുവും അന്യായ ക്വാളിറ്റിയും. കൊവിഡ് കാലത്ത് പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയവരാണ് സെലിബ്രിറ്റി കപ്പിളായ ജിസ്മയും വിമലും. ഇരുവരും എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുന്ന വെബ് സീരിസുകളെല്ലാം വൻ ഹിറ്റാണ്. യുട്യൂബിൽ ഇരുപത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുണ്ട് ജിസ്മ ആന്റ് വിമൽ എന്ന ഇരുവരുടേയും യുട്യൂബ് ചാനലിന്. നിരവധി സിനിമകളിലും ഇരുവരും ചെറിയ കഥാപാത്രങ്ങൾ ചെയ്ത് കഴിഞ്ഞു.
പൈങ്കിളിയുടെ റിലീസിനുശേഷം ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചത് ജിസ്മയുടെ പ്രകടനത്തിന് ആയിരുന്നു. ഏറെ കാലത്തെ പ്രണയത്തിനുശേഷം രണ്ട് വർഷം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. ചുരുക്കം ആളുകളെ മാത്രം പങ്കെടുപ്പിച്ച് ഒരു ഇന്റിമേറ്റ് വെഡ്ഡിങ്ങായിരുന്നു. ഇപ്പോഴിതാ വിവാഹം ചുരുക്കിയതിനെ കുറിച്ചും പ്രണയം കുടുംബം അറിഞ്ഞപ്പോഴുണ്ടായ പ്രതികരണവും പങ്കുവെക്കുകയാണ് ജിസ്മയും വിമലും.

ഇന്റർകാസ്റ്റ് മാരേജ് എന്നതായിരുന്നു കുടുംബങ്ങൾ ആദ്യം ബന്ധത്തെ എതിർക്കാൻ കാരണമായതെന്ന് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞു. വിവാഹം എന്നത് വളരെ പേഴ്സണലായിട്ടുള്ള ഒരു മൊമന്റല്ലേ... മാത്രമല്ല ഞങ്ങളുടേത് ഇന്റർകാസ്റ്റ് മാരേജാണ്. വ്യത്യസ്ത സ്ഥലങ്ങളിൽ നിൽക്കുന്ന രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഒരു ഒത്തുചേരലും ആയിരുന്നു.
വളരെ അടുത്ത സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും മാത്രം പങ്കെടുപ്പിച്ചുള്ള ചടങ്ങായിരുന്നു. അതുകൊണ്ട് തന്നെ ഓൺലൈൻ മീഡിയയെ പങ്കെടുപ്പിച്ചാൽ അവർക്ക് അത് അൺകംഫർട്ടബിൾ ആയിരിക്കും. നമ്മളെപ്പോലെ അല്ലല്ലോ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എഞ്ചോയ് ചെയ്യാനുള്ള മൊമന്റുകളും അവർക്ക് പരസ്പരം ബോണ്ടിങ്ങുണ്ടാക്കാനുള്ള മൊമന്റുകളും മീഡിയ വന്നാൽ ചിലപ്പോൾ മിസ്സാകുമെന്നും തോന്നി.
പിന്നെ ആളുകൾ കൂടുന്തോറും പൈസ നല്ലോണം ചിലവാകില്ലേ?. എന്തിനാണ് ഇത്രയേറെ പണം ചിലവഴിച്ച് വിവാഹം കഴിക്കുന്നതെന്നും തോന്നി. അതുകൊണ്ട് ഒരു ഗുണവും ഇല്ലല്ലോ. ഞങ്ങൾ രണ്ടുപേരും വിവാഹിതരാകുമ്പോൾ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് മനസുകൊണ്ട് ആഗ്രഹിക്കുന്നവർ മാത്രം മതിയെന്നും കരുതിയിരുന്നു. വിവാഹം നടന്ന വർഷമാണ് യുട്യൂബിൽ നിന്നും വന്ന വരുമാനം കൊണ്ട് സേവിങ്സ് ഞങ്ങൾക്ക് കുറച്ചുണ്ടായത്. ഞങ്ങളുടെ ഫാമിലിയുടെ കയ്യിൽ വിവാഹത്തിനുള്ള സേവിങ്സ് ഉണ്ടായിരുന്നില്ല.
പിന്നെ ഞങ്ങളുടെ ഇഷ്ടത്തിനുള്ള പരിപാടിയായതുകൊണ്ട് ചിലവും ഞങ്ങൾ തന്നെ എടുത്തു. ഞങ്ങളെക്കാൽ പ്രാധാന്യം കുടുംബത്തിനും സുഹൃത്തുക്കൾക്കുമാണ് അന്നേ ദിവസം കൊടുത്തത് ഇരുവരും പറഞ്ഞു. പൈസ ചിലവഴിക്കുന്ന കാര്യത്തിൽ വിമലിന് പേടിയാണ്. സമ്പാദിക്കുന്നുണ്ടെങ്കിലും പേടിയാണ്. ട്രാവൽ ചെയ്യാൻ പോയാലോയെന്ന് പറഞ്ഞാൽ പേടിയാണ്.

പുറത്ത് നിന്ന് ഡിന്നർ കഴിക്കാൻ പോയാലോയെന്ന് പറഞ്ഞാലും പേടിയാണ്. കാരണം ചെറുപ്പം മുതൽ വളരുന്നത് അങ്ങനെയാണല്ലോ... ഒരുപാട് ചിലവാക്കരുത് എന്ന് പറഞ്ഞാണല്ലോ പഠിപ്പിച്ചിരിക്കുന്നത്. എന്റെ വീട്ടിൽ അത്ര പറയാറില്ല. വിമലിന്റെ വീട്ടിൽ കുറച്ച് അധികമായിരുന്നുവെന്ന് തോന്നുന്നു. അതുകൊണ്ട് പണം ചിലവഴിക്കുമ്പോൾ വിമൽ നെർവസാകുമെന്ന് ജിസ്മ പറയുന്നു. വിവാഹത്തിന് ഏറ്റവും കൂടുതൽ എതിർപ്പ് വന്നത് ജിസ്മയുടെ വീട്ടിൽ നിന്നായിരുന്നു. വിമലുമായുള്ള റിലേഷൻഷിപ്പ് ആദ്യം അമ്മയുടേയും അനിയന്റേയും അടുത്താണ് പറഞ്ഞത്.
രണ്ട് മതമാണെന്നത് ആദ്യം അവർക്ക് ഉൾക്കൊള്ളാൻ പാടായിരുന്നു. ഞങ്ങൾ ഒരുമിച്ച് വീഡിയോ ഇടുന്നതും അതൊക്കെ സക്സസ്ഫുള്ളാകുന്നതും ഒന്നിച്ച് നിൽക്കുന്നതും എല്ലാം അവർ കണ്ടു. പിന്നെ എല്ലാത്തിന്റേയും അവസാനം ഞങ്ങളുടെ സന്തോഷമാണ് വലുതെന്ന് അവർക്ക് തോന്നി. മാതാപിതാക്കളുടെ സമ്മതത്തോടെ വിമലിനെ വിവാഹം കഴിക്കാൻ പറ്റുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
എന്റെ അപ്പ ആദ്യം വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു. എന്റെ സമ്മതത്തോടെ നടക്കില്ലെന്ന് തന്നെയാണ് അപ്പ പറഞ്ഞത്. കുറേ കൺവിൻസ് ചെയ്യാൻ ശ്രമിച്ചു. നടന്നില്ല. പിന്നെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അപ്പ സമ്മതിച്ചു. എന്റെ കാര്യം അപ്പയോട് അപ്പയുടെ ബ്രദറാണ് പറഞ്ഞത്. മക്കൾ സന്തോഷമായി ജീവിക്കുന്നതല്ലേ നമുക്ക് കാണേണ്ടത്. അതുകൊണ്ട് അത് നടത്തികൊടുത്തൂടെ എന്ന് ബ്രദർ ചോദിച്ചപ്പോൾ അപ്പയും സമ്മതം മൂളി എന്നും ജിസ്മ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











