For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡെലിവറി വീഡിയോകൾ കണ്ട് തയ്യാറെടുപ്പ് നടത്തി, കരിയറിലേക്ക് ഉടൻ തിരിച്ച് കയറും'; യുവയും മൃദുലയും

  |

  മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് സീരിയൽ താരങ്ങളായ യുവ കൃഷ്ണയുടേയും മൃദുല വിജയിയുടേയും. യുവയേക്കാൾ മുമ്പ് പ്രേക്ഷകർ കണ്ട് തുടങ്ങിയ മുഖമാണ് മൃദുല വിജയിയുടേത്. സിനിമയിൽ നിന്നും സീരിയലിലെത്തിയ താരം കൂടിയാണ് മൃദുല വിജയ്.

  അഭിനയിച്ച ഒട്ടുമിക്ക സീരിയലുകളിലും നായിക വേഷമാണ് മൃദുല അവതരിപ്പിച്ചിരുന്നത്. പൂക്കാലം വരവായി അടക്കമുള്ള മൃദുലയുടെ സീരിയലുകളെല്ലാം വലിയ ഹിറ്റായിരുന്നു. സീരിയലിന് പുറമെ സ്റ്റാർ മാജിക്ക് ഷോയിൽ പങ്കെടുത്തും മൃദുല താരമായിരുന്നു.

  Also Read: 'നസ്രിയയായി പലരും തെറ്റി​ദ്ധരിച്ചിട്ടുണ്ട്, ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂവാണ് സ്ട്രസ് കുറയ്ക്കുന്നത്'; ശാലിൻ സോയ

  2021ലാണ് മൃദുലയും സീരിയൽ നടനും മജീഷ്യനുമായ യുവ കൃഷ്ണയും വിവാഹിതരായത്. വിവാഹശേഷമുളള ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയ വഴിയും തങ്ങളുടെ യൂട്യൂബ് പേജിലൂടെയും ഇരുവരും ആരാധകരുമായി പങ്കിടുമായിരുന്നു.

  ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവെച്ചായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായത്. യുവയും മൃദുലയും തമ്മിലുളള വിവാഹം മിനി സ്ക്രീൻ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒന്നായിരുന്നു.

  വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമായിരുന്നു വിവാഹം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലാണ് യുവ കൃഷ്ണയെ ശ്രദ്ധേയനാക്കിയത്.

  സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സുന്ദരി എന്ന സീരിയലിലും യുവ കൃഷ്ണ അഭിനയിച്ചിരുന്നു. അടുത്തിടെയാണ് മൃദുലയ്ക്കും യുവയ്ക്കും പെൺകുഞ്ഞ് പിറന്നത്. ധ്വനി എന്നാണ് മകൾക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. ​

  ഗർഭിണിയാകുന്നത് വരെ മൃദുലയും സീരിയലിൽ അഭിനയിച്ചിരുന്നു. ഗർഭിണിയായ ശേഷമാണ് മൃദുല അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. ഇപ്പോഴിത ജീവിതത്തിലെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് മൃദുലയും യുവ കൃഷ്ണയും നൽകിയ അഭിമുഖമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  മൃദുലയ്ക്കൊപ്പം ലേബർ റൂമിൽ കയറിയപ്പോഴുണ്ടായ അനുഭവം അടക്കം ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ യുവയും മൃദുലയും പങ്കുവെച്ചു. 'ധ്വനി ബേബി വന്നതിന് ശേഷം മൃദുലയ്ക്ക് നന്നായി ക്ഷമ വന്നു. പിന്നെ കൂടുതലും കാര്‍ട്ടൂണുകള്‍ കാണാന്‍ തുടങ്ങി' എന്നാണ് യുവ പറയുന്നത്.

  Also Read: 'ദേഷ്യം വന്നാൽ നീളൻ മെസേജുകൾ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് അയക്കും, സംവിധാനം ചെയ്യാൻ ആ​ഗ്രഹമുണ്ട്'; അമല പോൾ

  വേറിട്ട രീതിയില്‍ കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്ന മൃദുലയെ യുവ അനുകരിച്ച് കാണിക്കുകയും ചെയ്തു. അതേസമയം അത്തരത്തിൽ പാടിയാല്‍ മാത്രമെ ധ്വനി ഉറങ്ങൂവെന്നും അച്ഛന്‍ എത്ര എടുത്ത് നടന്നാലും ധ്വനി ഉറങ്ങി കൊടുക്കില്ലെന്ന് മൃദുല പറഞ്ഞു.

  'ഞാൻ ഡെലിവറിക്ക് വേണ്ടി തയ്യാറെടുക്കുമ്പോള്‍ ഒന്നും ഏട്ടന് യാതൊരു തര ടെന്‍ഷനും ഉണ്ടായിരുന്നില്ല. ഡെലിവറി അടുത്ത സമയത്ത് ഞാന്‍ ഹോസ്പിറ്റലില്‍ പോവുകയാണ് എന്ന് പറഞ്ഞാലും വിളിച്ചുപോലും നോക്കില്ല. നീ പോയി നോക്കിയിട്ട് വിളിക്കൂ എന്ന് പറയും.'

  'ഡെലിവറിയ്ക്ക് വേണ്ടി മൃദുലയ്‌ക്കൊപ്പം ലേബര്‍ റൂമിലേക്ക് കയറുന്നതിന് ഞാൻ അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഡെലിവറിയുമായി ബന്ധപ്പെട്ട വീഡിയോകള്‍ എല്ലാം കണ്ടത്‌കൊണ്ട് വലിയ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല.'

  'മൃദുലയ്ക്ക് പെയിന്‍ വന്നപ്പോള്‍ മുതല്‍ കൂടെ തന്നെ ഉണ്ടായിരുന്നു. ലേബര്‍ റൂമിലേക്ക് കയറിയപ്പോള്‍ ഡോക്ടര്‍ക്ക് ഒരു സഹായി എന്നപോലെയാണ് നിന്നത്. യാതൊരു തര മൂഡ് സ്വിങ്‌സും എനിക്ക് ഉണ്ടായിരുന്നില്ല' യുവ പറഞ്ഞു.

  'എല്ലാവരും പറയും പോലെ പ്രസവം കഴിഞ്ഞ ശേഷം വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ധ്വനി ബേബി പൊതുവെ സയലന്റാണ്. വാശി പിടിച്ച് കരച്ചിലോ ഉറങ്ങാതെ ഇരിക്കുന്നതായോ ഉള്ള അവസ്ഥകളൊന്നും ഇല്ല. ഏത് സാഹചര്യത്തിലും സെറ്റ് ആണ്.'

  'പ്രസവിച്ച് 36ആം ദിവസം അഭിനയിക്കുകയും ചെയ്തു. അതുമായി എല്ലാം കുഞ്ഞ് സഹകരിച്ചു യുവയും മൃദുലയും പറഞ്ഞു. ഞാൻ ഇനി അടുത്ത മാസത്തോടെ കരിയറിലേക്ക് തിരിച്ച് കയറും. ആദ്യത്തെ ഷോ സ്റ്റാര്‍ മാജിക്കിന് വേണ്ടിയാണ്. കുഞ്ഞിനൊപ്പമാണ് പങ്കെടുക്കുന്നത്' മൃദുല കൂട്ടിച്ചേർത്തു.

  Read more about: mridula vijay
  English summary
  Celebrity Couple Mridula Vijay And Yuva Krishna Open Up About Their Parenting Life-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X