For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭക്ഷണം വാരികൊടുക്കുമ്പോൾ ചമ്മലാണ്, സ്നേഹം തോന്നിയൽ പരസ്യമായി ഉമ്മവെക്കാനും മടിയില്ല'; സജിനും ഷഫ്നയും!

  |

  സിനിമാ സെറ്റിൽ ആരംഭിച്ച പ്രണയമാണ് സാന്ത്വനം സീരിയൽ താരം സജിന്റേയും സിനിമാ നടി ഷഫ്നയുടേയും. ഇരുപത്തിനാലാം വയസിൽ വീട്ടുകാർ അറിയാതെയാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തത്. മിനിസ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും പ്രണയനായകനാണ് സജിൻ.

  ദാമ്പത്യം എട്ട് വര്‍ഷം പിന്നിടുന്ന വേളയിലും നവദമ്പതികളെപ്പോലെ ഓരോ ദിവസവും ആസ്വദിക്കുകയാണ് ഇരുവരും. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് സജിനും ഷഫ്നയും. സാന്ത്വനം പരമ്പരയിലെ ശിവനെന്ന കഥാപാത്രത്തിലൂടെയാണ് സജിൻ ഏറെ ശ്രദ്ധേയനായത്.

  Also Read: ബി​ഗ് ബോസ് താരം റോബിന്റെ സഹോദരി വിവാഹിതയായി, ​ഗുരുവായൂരിൽ നടന്ന ചടങ്ങിലും തടിച്ച് കൂടി റോബിൻ ആരാധകർ!

  പ്ലസ് ടു എന്ന സിനിമയിൽ സജിനും ഷഫ്നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിവാഹം കഴിഞ്ഞ ശേഷം വളരെ വിരളമായി മാത്രമാണ് സജിനും ഷഫ്നയും ഒരുമിച്ച് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഷൂട്ടിങ് തിരക്കുകളിലായതിനാലാണ് അഭിമുഖങ്ങളിൽ ഒന്നും ഒരുമിച്ച് എത്താതിരുന്നത്.

  ഇപ്പോഴിത ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. 'ഇപ്രാവശ്യത്തെ ഓണം ഞങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കുന്നത്.'

  Also Read: 'ഫാമിലി പ്രോബ്ലംസ് വീട്ടിൽ തീർ‌ക്കൂ, വെറുപ്പിക്കല്ലേ'; അനുശ്രീയുടെ 'സിം​ഗിൾ മോം ലൈഫ്' ഫോട്ടോക്കെതിരെ ആരാധകർ!

  'വളരെ വിരളമായിട്ടാണ് അത്തരത്തിൽ ഓണം വീട്ടിൽ ആഘോഷിക്കാൻ പറ്റുന്നത്. അന്ന് വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് അന്ന് ദേവദൂതർ പാടി പാട്ടിന് കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഡാൻസ് ചെയ്തത്. ഞാനൊരു പൂരപ്പറമ്പിലാണെന്ന് സങ്കൽപ്പിച്ച് കണ്ണടച്ച് വെറുതെ ചെയ്തതാണ്.'

  'സത്യത്തിൽ കണ്ണടച്ച് പേടിച്ചാണ് ചെയ്തത്. ഞാൻ ആകെ ബോറായിട്ടാണ് അത് ചെയ്തത്' സജിൻ പറഞ്ഞു. 'ഇക്ക നന്നായി ചെയ്തിരുന്നു ചാക്കോച്ചന്റെ ഡാൻസ്. എന്നെ വിളിച്ച് പറഞ്ഞത് വളരെ ബോറായിട്ടാണ് ചെയ്തിരിക്കുന്നത് എന്നാണ്. ‌ഇക്കയുടെ ഡാൻസ് കണ്ട് ഞാൻ ഒരുപാട് ചിരിച്ചു.'

  'അതുപോലെ പെട്ടന്നുള്ള തീരുമാനമായിരുന്നു ഭാവനയുടെ ഡയറക്ഷനിൽ ചെയ്ത ഡാൻസ്. ഒരു മണിക്കൂറിൽ വെറുതെ ചെയ്തൊരു റീലായിരുന്നു അത്' ഷഫ്ന പറഞ്ഞു. 'ഞങ്ങൾ പരസ്പരം എപ്പോഴും സപ്പോർട്ട് ചെയ്ത് നിൽക്കാറുണ്ട്. വിവാഹശേഷം ഷഫ്നെ അഭിനയിക്കാൻ നിർബന്ധിച്ചത് ഞാനായിരുന്നു.'

  'എന്റെ വിവാഹം കഴിഞ്ഞ ശേഷം സീരിയലുകളിൽ നിന്നാണ് അവസരം വന്നിരുന്നത്. ആദ്യം ചെയ്യുന്നില്ലെന്ന് വിചാരിച്ചാണ് ഇരുന്നത്. പിന്നെ ഒരു വർഷത്തേക്ക് ബോറടി മാറ്റാൻ എന്ന തരത്തിലാണ് അഭിനയിച്ച് തുടങ്ങിയത്' ഷഫ്നയും സജിനും പറഞ്ഞു. 'ഞങ്ങൾ പരസ്പരം സ്പേസ് കൊടുത്താണ് ജീവിക്കുന്നത്.'

  'അതുകൊണ്ട് തന്നെ ലൈഫ് ബോറടിക്കുന്നില്ല. ഞങ്ങൾ പുറത്ത് പോകുമ്പോൾ ഞാൻ ഇക്കാക്ക് വാരികൊടുക്കും. പക്ഷെ ആൾക്ക് അത് വാങ്ങിക്കാൻ ഭയങ്കര മടിയാണ്. മേടിക്കാൻ മടികാണിക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട് ഭര്യയല്ലേ തരുന്നത് പിന്നെ എന്തിനാണ് മടി കാണിക്കുന്നതെന്ന്.'

  'പിന്നെ എനിക്ക് സ്നേഹം തോന്നുമ്പോൾ ഞാൻ എവിടെയായലും ഇക്കാക്ക് ഉമ്മ കൊടുക്കും പക്ഷെ ആൾക്ക് അതൊക്കെ ഭയങ്കര ചമ്മലാണ്. ഇക്കാക്ക് പല സ്വഭാവമാണ്. ഓരോരുത്തരോടും ഓരോ രീതിയിലാണ് ഇക്ക പെരുമാറുന്നത്' ഷഫ്ന പറഞ്ഞു. 'കൊവിഡ് വന്ന സമയത്തൊക്കെ ഭയങ്കര സ്ട്ര​​ഗിൾ ആയിരുന്നു. അന്ന് ഫ്രണ്ട്സാണ് എനിക്ക് ഏറ്റവും പിന്തുണ നൽകിയത്.'

  'ആ സമയത്ത് ഡിപ്രഷൻ സ്റ്റേജിലേക്കൊക്കെ പോയിരുന്നു. അന്ന് ആര് വിളിച്ചാലും ദേഷ്യപ്പെടുന്ന സ്ഥിതിയായിരുന്നു' സജിൻ പറഞ്ഞു. സാന്ത്വനം സീരിയലാണ് സജിന് ഒരു നടനെന്ന രീതിയിൽ ബ്രേക്ക് നൽകിയത്.

  നടി ​ഗോപികയാണ് സീരിയിലിൽ സജിന്റെ ഭാര്യ വേഷം ചെയ്യുന്നത്. ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിക്കുന്നത്. ചിപ്പി അടക്കമുള്ളവരാണ് സാന്ത്വനത്തിന്റെ ഭാ​ഗമായിരിക്കുന്നത്. ഏറ്റവും കൂടുകതൽ പ്രേക്ഷക പിന്തുണയുള്ള സീരിയൽ കൂടിയാണ് സാന്ത്വനം.

  Read more about: Santhwanam
  English summary
  celebrity couple Sajin and shafna open up about their family life, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X