For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രണ്ട് പെണ്ണ് കാണലിന് പോയി, ബാക്കിയുള്ളതെല്ലാം മുടക്കി, ജാതകം ചേരണമായിരുന്നു'; യുവ കൃഷ്ണയും മൃദുലയും!

  |

  സീരിയൽ താരങ്ങളായ മൃദുല വിജയിയേയും യുവ കൃഷ്ണയേയും പരിചയമില്ലാത്ത ടെലിവിഷൻ പ്രേക്ഷകർ ചുരുക്കമായിരിക്കും. കാരണം സ്റ്റാർ മാജിക്ക്, സരിയലുകൾ തുടങ്ങി വിവിധ പരിപാടികളായി ഇരുവരും ആരാധകരെ സമ്പാദിച്ചവരാണ്.

  ഇരുവരും വിവാഹത്തിലൂടെ ജീവിതത്തിലും ഒന്നായത് ആരാധകരെ അടക്കം സന്തോഷിപ്പിച്ച ഒന്നായിരുന്നു. പ്രണയിച്ച് ഒരുപാട് കാലം നടന്നിട്ട് വിവാഹിതരായവരല്ല ഇരുവരും.

  Also Read: ഡല്‍ഹിയിലെ സംഭവത്തിന് പിന്നാലെ അതിലഭിനയിക്കാന്‍ വിളിച്ചു; ആ വേഷം ഒഴിവാക്കിയതാണെന്ന് നടന്‍ സുധീര്‍ കരമന

  തമ്മിൽ കണ്ടപ്പോൾ തോന്നിയ വൈബ് വീട്ടുകാരുടെ സമ്മതത്തോടെ ഒഫീഷ്യലാക്കി വിവാഹശേഷം തീവ്രമായി പ്രണയിക്കുന്നവരാണ്. വിവാഹശേഷവും വിവാഹത്തിന് മുമ്പും ഇരുവരും ഒരുമിച്ച് നിരവധി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

  പക്ഷെ ഒരിക്കൽ പോലും വെറുമൊരു പരിചയം എങ്ങനെ വിവാ​ഹത്തിൽ കലാശിച്ചുവെന്നത് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിത ആദ്യമായി എപ്പോഴാണ് ഒരുമിച്ച് ജീവിക്കാമെന്നുള്ള തീരുമാനത്തിലെത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ.

  Also Read: അവൾ സുഹൃത്ത് മാത്രമായി, ഭർത്താവിന് കൊടുക്കേണ്ട ബഹുമാനം തന്നില്ല; ആദ്യ ഭാര്യയെക്കുറിച്ച് ബബ്ലൂ പൃഥീരാജ്

  വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ ഇരുവർക്കും ലാളിക്കാനായി ഒരു കുഞ്ഞുമകളും ഒപ്പമുണ്ട്. 'ഒരു ഫങ്ഷനിൽ വെച്ചാണ് മൃദുലയും ഞാനും പരിചയപ്പെട്ടത്. പരിചയപ്പെട്ടതിന് ശേഷം ആ കോൺടാക്ട് പിന്നീട് പൂർണമായും കട്ടായി.'

  'വല്ലപ്പോഴും ഫെസ്റ്റിവൽ സീസണിൽ പരസ്പരം വിഷ് ചെയ്ത് മെസേജുകൾ അയക്കും അത്രമാത്രം. അതിൽ കൂടുതലൊന്നും ഉണ്ടായിരുന്നില്ല. പിന്നെ വീണ്ടും ഞങ്ങൾ കണ്ടുമുട്ടി. അപ്പോൾ എന്റെ വീട്ടിൽ എനിക്ക് വേണ്ടി തീവ്രമായി കല്യാണ ആലോചന നടക്കുന്ന സമയമായിരുന്നു.'

  Also Read: ആദ്യ ഭാര്യയെ കുറിച്ച് പറഞ്ഞത് കേട്ടാണ് വിവാഹത്തിന് സമ്മതം മൂളിയത്; രണ്ടാം വിവാഹത്തെ കുറിച്ച് യമുന

  'ചോദിച്ചപ്പോൾ മൃദുലയുടെ വീട്ടിലും കല്യാണ ആലോചനകൾ വരുന്നുണ്ട്. എന്റെ അമ്മ വളരെ ഓർത്ത്ഡോക്സ് ചിന്താ​ഗതിക്കാരിയാണ്. പാലക്കാട് നിന്നുള്ള പെൺകുട്ടി വേണമെന്നായിരുന്നു അമ്മയ്ക്ക്. അമ്മയ്ക്ക് എങ്ങനെ എങ്കിലും കെട്ടിവിട്ടാമതിയെന്നായിരുന്നു.'

  'രണ്ട് പെണ്ണ് കാണലിന് ഞാൻ പോയി. ബാക്കിയുള്ളതെല്ലാം പെണ്ണ് കാണലിന് എത്തും മുമ്പ് ഞാൻ തന്നെ മുടക്കുമായിരുന്നു. അമ്മയുടെ സങ്കൽപ്പം സർക്കാർ ജോലിയുള്ള നാട്ടിൻപുറത്തുകാരി പെൺകുട്ടിയായിരുന്നു.'

  'എനിക്ക് അതിനോട് തീരെ താൽപര്യമില്ലായിരുന്നു. കലാപരമായും കുറച്ച് കഴിവുള്ള, മൾട്ടി ടാലന്റഡ് ആയിരിക്കണം, എന്റെ ടേസ്റ്റുമായി മാച്ചാകണം എന്നൊക്കെയായിരുന്നു എനിക്ക്. ഞാൻ കുടുങ്ങിയേക്കുമെന്ന് മനസിലായപ്പോഴാണ് എന്റെ വഴിക്ക് ഞാൻ ആലോചിച്ച് തുടങ്ങിയത്.'

  'എനിക്കും വധുവിനെ കണ്ട് പിടിക്കാൻ ഫ്രീഡം തന്നിരുന്നു അമ്മ. ജാതകം ചേരണം, നമ്മുടെ ജാ‌തിയായിരിക്കണം എന്നതായിരുന്നു അമ്മയുടെ കണ്ടീഷൻ. അങ്ങനെയിരിക്കെയാണ് മൃദുലയെ കണ്ടത്.'

  'ഞാൻ നോക്കിയപ്പോൾ പല കാര്യങ്ങളിലും ഞങ്ങൾ മാച്ചാണ്. അതിനാൽ ഞാൻ മൃദുലയോട് പ്രപ്പോസൽ കാര്യം പറഞ്ഞു. അപ്പോൾ മൃദുല വീട്ടിൽ വന്ന് അച്ഛനോടും അമ്മയോടും സംസാരിക്കാൻ പറഞ്ഞു.'

  'ഞാൻ അവിടെ പോയി കാര്യം പറഞ്ഞു. അവർക്ക് ആദ്യം ഒരു അമ്പരപ്പായിരുന്നു' യുവ കൃഷ്ണ പറഞ്ഞു. 'ചേട്ടൻ വന്ന് പ്രപ്പോസൽ കാര്യം അവതരിച്ചപ്പോൾ എന്റെ അച്ഛനും അമ്മയും കരുതി ഞങ്ങൾ വളരെ നാളുകളായി പ്രണയിക്കുന്നവരാണെന്ന്.'

  'ഇതൊക്കെ എപ്പോൾ സംഭവിച്ചുവെന്ന രീതിയിലാണ് അവർ നോക്കിയത്. ശേഷം അങ്ങനെയല്ലെന്ന് പറഞ്ഞ് മനസിലാക്കിയശേഷം ചേട്ടനോട് ജാതകം അയച്ച് തരാൻ അച്ഛൻ‌ പറഞ്ഞു. ജാതകം ചേരണമെന്നത് എന്റെ വീട്ടിലും നിർ‌ബന്ധമായിരുന്നു. ചേട്ടൻ ജാതകം അയച്ച് തന്നു പിറ്റേദിവസം തന്നെ പോയി നോക്കി.'

  'പൊരുത്തമുണ്ട്. പിന്നെ പത്ത് ദിവസത്തിനുള്ളിൽ‌ ചേട്ടനും കുടുംബവും പെണ്ണ് കാണാൻ വന്നു. പെണ്ണ് കണ്ട ​ദിവസം തിയ്യതിയും കുറിച്ചു. അങ്ങനെയെല്ലാം വളരെ പെട്ടന്ന് സംഭവിച്ചതായിരുന്നു' മൃദുല വിജയ് പറഞ്ഞു. ഇരുവർക്കും അടുത്തിടെയാണ് മകൾ പിറന്നത്. ​ഗർഭിണിയായ ശേഷമാണ് മൃദുല അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്.

  Read more about: mridula vijay
  English summary
  Celebrity Couple Yuva Krishna And Mridula Vijay First Time Open Up About Their Love Story-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X