Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
കാവ്യ മാധവന്റെ സൗന്ദര്യം കണ്ട് മയങ്ങി പോകുന്നു; കാവ്യയുടെ ചിരി ഒന്ന് മതി, ഉണ്ണിയുടെ കുറിപ്പ് വൈറല്‍
ഏറെ കാലത്തിന് ശേഷം നടന് ദിലീപും കുടുംബവും വാര്‍ത്തകളില്‍ നിറഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്. നടനും തിരക്കഥാകൃത്തും ഗായകനുമൊക്കെയായ നാദിര്‍ഷയുടെ മകളുടെ വിവാഹമായിരുന്നു ഒരാഴ്ചയോളം നീണ്ട ആഘോഷത്തിനൊടുവില്‍ ഫെബ്രുവരി പതിനൊന്നിന് നടന്നത്. നാദിര്‍ഷയുടെ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ ആത്മസുഹൃത്ത് കൂടിയായ ദിലീപും ഭാര്യയും നടിയുമായ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ഒരുമിച്ചാണ് എത്തിയത്.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
കഴിഞ്ഞ നവംബറിലായിരുന്നു ആയിഷയുടെ വിവാഹനിശ്ചയം നടത്തിയത്. അന്നും ദിലീപ് കുടുംബത്തോടൊപ്പം എത്തിയിരുന്നു. ഇപ്പോള്‍ വിവാഹാ ആഘോഷത്തിന്റേതായി പുറത്ത് വന്ന വീഡിയോകളിലും ഫോട്ടോസിലും ദിലീപും കുടുംബവുമാണ് തിളങ്ങി നിന്നത്. ഇതിനിടെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പിഎസ് കാവ്യ മാധവനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് വ്യാപകമായി വൈറലായി. കാവ്യയ്ക്ക് മേക്കപ്പ് ചെയ്തതിനെ കുറിച്ചും അവരുടെ സൗന്ദര്യത്തെ കുറിച്ചും ഉണ്ണി തുറന്ന് എഴുതിരിക്കുകയാണ്.

ആയിഷയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കാവ്യയ്ക്കും ദിലീപിന്റെ മകള്‍ മീനാക്ഷിയ്ക്കും മേക്കപ്പ് ചെയ്തത് ഉണ്ണി ആയിരുന്നു. മുന്‍പും കാവ്യയുടെ വിവാഹത്തിനടക്കം മേക്കപ്പ് ചെയ്ത് ഉണ്ണി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ ദിവസം മീനൂട്ടിയ്ക്ക് നടത്തിയ മേക്കോവറിനെ കുറിച്ചാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി സംസാരിച്ചത്. ഇത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ കാവ്യ മാധവനെ കുറിച്ച് പറഞ്ഞ വാക്കുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ആയിഷയുടെ വിവാഹ റിസപ്ഷന് കാവ്യ മാധവനെ ഒരുക്കിയപ്പോഴുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ചുവപ്പ് നിറമുള്ള ചുരിദാറായിരുന്നു വേഷം. മുടി അഴിച്ചിട്ട് സിംപിള്‍ മേക്കപ്പാണ് കാവ്യയ്ക്ക് ചെയ്തിരിക്കുന്നത്. ദിലീപ് പച്ച നിറമുള്ള ഷര്‍ട്ടും പാന്റുമായിരുന്നു റിസ്പഷന് തിരഞ്ഞെടുത്തത്. ഇരുവരും വളരെ ലളിതമായിട്ടാണ് എത്തിയതും.കാവ്യയ്ക്കും ദിലീപിനൊപ്പമുള്ളതും കാവ്യ ഒറ്റയ്ക്കുള്ളതുമായ നിരവധി ചിത്രങ്ങളാണ് ഉണ്ണിയിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

'എന്റെ പ്രിയപ്പെട്ട കാവ്യ മാധവന്റെ സ്വതസിദ്ധമായ സൗന്ദര്യം കാണുമ്പോള്‍ ഞാന്‍ മയങ്ങി പോവുകയാണ്. അവരുടെ സുന്ദരമായ ചിരി ആ മുറി മുഴുവന്‍ പ്രകാശം പരത്തുകയാണ്. ഈ മനോഹരമായ കപ്പിള്‍സ് എന്നും എപ്പോഴും എന്റെ ഹൃദയത്തില്‍ ഉണ്ടാവും'. എന്ന് ചിത്രങ്ങള്‍ക്ക് താഴെ ക്യാപ്ഷനായി കൊടുത്തിരിക്കുകയാണ്. ഉണ്ണിയുടെ വാക്കുകള്‍ വളരെ ശരിയാണെന്നാണ് ആരാധകരുടെ നിരീക്ഷണം. കാവ്യ വീണ്ടും സുന്ദരിയായിട്ടുണ്ടെന്ന് ഭൂരിഭാഗം പേരും പറയുന്നു. എന്നാല്‍ കാവ്യയുടെ പഴയ നാടന്‍ ഭംഗി മാറി പോയെന്ന് സൂചിപ്പിക്കുന്നവരും നിരവധിയാണ്.

കാവ്യ മാധവനും ദിലീപും തമ്മിലുള്ള വിവാഹത്തിന് മേക്കപ്പ് ചെയ്ത് കൊണ്ടാണ് ഉണ്ണി പിഎസ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വിവാഹത്തിന് കാവ്യ അണിഞ്ഞ സിംപിള്‍ സാരി മുതല്‍ മേക്കപ്പ് വരെ വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. അതിന് ശേഷവും ദിലീപിന്റെ കുടുംബത്തിലെ എല്ലാ വിശേഷങ്ങള്‍ക്കും മേക്കപ്പ് ചെയ്യുന്നത് ഉണ്ണിയാണ്.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല