ദൈവം എനിക്ക് ഒരു മോളെ തന്നു, എല്ലാ സ്നേഹവും ആ വാക്കുകളിലുണ്ട്; സീമയുടെ സം​ഗീത് നൈറ്റിൽ അമ്മയുടെ പ്രസം​ഗം!

സോഷ്യൽമീഡിയ സ്ഥിരമായി ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതമായ മുഖമാണ് അഭിനേത്രിയും മോഡലും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീതിന്റേത്. ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ നിന്നും വന്ന് ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുന്ന അപൂര്‍വം വ്യക്തികളിൽ ഒരാള്‍ കൂടിയാണ് സീമ. ട്രാൻസ്ജെന്റർ കമ്യൂണിറ്റിയെ കുറിച്ച് ആളുകൾക്ക് ഉണ്ടായിരുന്ന ചില തെറ്റിദ്ധാരണകൾ മാറ്റാനും സീമയുടെ ജീവിതം സഹായിച്ചിട്ടുണ്ട്.

ടെലിവിഷനിൽ വർഷങ്ങൾക്ക് മുമ്പ് സംപ്രേഷണം ചെയ്തിട്ടുള്ള കോമഡി സ്റ്റാർസ് എന്ന ഷോയിൽ സീമയും ഭാ​ഗമായിരുന്നു. സ്ത്രീ കഥാപാത്രങ്ങളാണ് സീമ ഏറെയും അവതരിപ്പിച്ചിരുന്നത്. ശേഷം വിവിധ സർജറികളിലൂടെ പൂർണമായും സ്ത്രീയായി മാറുകയായിരുന്നു. ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്. ഏറെ കാലമായി പ്രണയത്തിലാണ് സീമ.

Seema Vineeth
Photo Credit: Seema Vineeth / facebook

കുറച്ച് മാസങ്ങൾക്ക് മുമ്പ് ആഘോഷപൂർവം സീമയുടെ വിവാഹനിശ്ചയം നടന്നിരുന്നു. ഇപ്പോഴിതാ സീമ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന നിശാന്താണ് വരൻ. ജീവിതത്തിൽ ഏറ്റവും കൂടുതൽ സീമ ആ​ഗ്രഹിച്ച ഒന്നായിരുന്നു തന്നെ മനസിലാക്കി സ്നേഹിക്കുന്ന ഒരു പങ്കാളിയും എല്ലാവരേയും സന്തുഷ്ടകരമായ ദാമ്പത്യവും. ട്രാൻസ്ജെന്റർ കമ്യൂണിറ്റിയിൽ ഉൾപ്പെട്ടവർക്ക് എല്ലാം സാധ്യമാകുന്ന ഒന്നല്ല ദാമ്പത്യവും പങ്കാളിയും.

പലരും സ്നേഹം കാണിച്ച് അടുത്ത് കൂടിയാലും പിന്നീട് വഞ്ചിച്ച് കടന്നുകളയും. അതുകൊണ്ട് തന്നെ നല്ലൊരു പങ്കാളിയെ ലഭിക്കാൻ സീമയും ഏറെ ആ​ഗ്രഹിച്ചിരുന്നു. പ്രാർത്ഥനയുടെ ഫലമെന്നോണമാണ് നിശാന്ത് സീമയുടെ ജീവിതത്തിലേക്ക് വന്നത്. താലികെട്ട് ചടങ്ങിന് ഇനി വെറും എട്ട് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

അതിന് മുന്നോടിയായി ആർഭാടപൂർവം ഹൽദി, സം​ഗീത് നൈറ്റ് തുടങ്ങിയവ സുഹൃത്തുക്കളേയും ബന്ധുക്കളേയും വിളിച്ച് ചേർത്ത് സീമ നടത്തി. സം​ഗീത് നൈറ്റിൽ മകൾ സീമയെ കുറിച്ച് വൈകാരികമായി പ്രസം​ഗിക്കുന്ന അമ്മയുടെ വീഡിയോയാണ് വൈറലാകുന്നത്. ദൈവം എനിക്ക് ഒരു മോളെ തന്നു എന്ന് പറഞ്ഞുകൊണ്ടാണ് അമ്മ സംസാരിച്ച് തുടങ്ങുന്നത്.

എനിക്കിപ്പോൾ ദൈവം ഒരു മോളെ തന്നു. എനിക്ക് വലിയൊരു സർജറിയൊക്കെ കഴിഞ്ഞു. എനിക്ക് എന്റെ മകളുടെ ഭാ​ഗത്ത് നിന്ന് എല്ലാം നടത്താൻ അനു​ഗ്രഹം ഈശ്വരൻ തന്നു. ഇനിയും എന്റെ മകളുടെ ഭാ​ഗത്തുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്നുള്ള ആത്മവിശ്വാസത്തോട് കൂടി ഞാൻ ജീവിക്കുന്നു എന്നാണ് അമ്മ പറഞ്ഞത്. അമ്മ വാക്കുകൾ അവസാനിപ്പിച്ചതും എല്ലാ സ്നേഹവും ചേർത്ത് സീമ അമ്മയെ വാരിപ്പുണർന്ന് ചുംബിച്ചു.

Seema Vineeth
Photo Credit: Seema Vineeth / facebook

ഒരു മോളെ തന്നിട്ടുണ്ട്. അതിലുണ്ട് ആ അമ്മക്ക് ചേച്ചിയോടുള്ള സ്നേഹം. ഇതിൽ കൂടുതൽ സീമ ചേച്ചിക്ക് എന്ത്‌ വേണം എന്നിങ്ങനെയാണ് വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ട കമന്റുകൾ. എല്ലാ കഷ്ടതകളിലും സീമയ്ക്കൊപ്പം നിന്നിട്ടുള്ളത് അമ്മ മാത്രമാണ്. അതുകൊണ്ട് തന്നെ എല്ലാത്തിനേക്കാളും മൂല്യമുള്ളതായാണ് അമ്മയെ സീമ കാണുന്നത്. പത്തൊമ്പത് വയസ് മുതൽ ജീവിതവുമായി പടപൊരുതാൻ തുടങ്ങിയതാണ് സീമ.

ആ യാത്രയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന ലേബലിൽ വരെ സീമയെ എത്തിച്ചത്. സേവ് ദി ഡേറ്റ് ചിത്രങ്ങളും സീമ പങ്കുവെച്ചിട്ടുണ്ട്. നിശാന്തുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞശേഷം ബന്ധത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് സീമ എത്തിയിരുന്നു. ഇരുവരുടേയും മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി എടുക്കുന്ന തീരുമാനമെന്നാണ് സീമ കുറിച്ചത്.

അന്ന് സീമയുടെ ആരാധകർക്കും അതൊരു ഷോക്കായിരുന്നു. വൈകാതെ ആ പോസ്റ്റ് സീമ പിൻവലിച്ചു. നിഷാന്തുമായുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് മുന്നോട്ട് പോകാമെന്ന് തീരുമാനിച്ചതിനാലാണ് പോസ്റ്റ് സീമ പിൻവലിച്ചത്. നിരവധി പേരാണ് സീമയ്ക്കും നിശാന്തിനും ആശംസകളുമായി എത്തുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X