തീപ്പെട്ടി കൊള്ളിയാണല്ലേ?, തമന്നയുടേയും നയൻതാരയുടേയും ഗ്ലാമറില്ലല്ലേ..?; രേണുവിനെ പിന്തുണച്ച് ഫോട്ടോഗ്രാഫർ!
ഭർത്താവ് കൊല്ലം സുധിയുടെ മരണശേഷമാണ് അഭിനയത്തോടുള്ള തന്റെ താൽപര്യം രേണു പൊടിത്തട്ടിയെടുത്തത്. നാടകങ്ങളും റീലുകളും ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഇപ്പോൾ സിനിമാ അവസരങ്ങളും രേണുവിന് ലഭിക്കുന്നുണ്ട്. സിനിമയിൽ ശോഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധിയും മിമിക്രിയും സ്റ്റേജ് ഷോകളും ചെയ്ത് തുടങ്ങിയത്. സിനിമയിൽ ചുവടുറപ്പിച്ച് വരുന്നതിനിടെയായിരുന്നു മരണം. അഭിനയം മാത്രമല്ല മോഡലിങ്ങിലും രേണു സജീവമാണ്. എന്നാൽ ഗ്ലാമറസ് വസ്ത്രങ്ങൾ ധരിച്ച് രേണു ഫോട്ടോഷൂട്ട് ചെയ്ത് തുടങ്ങിയതോടെ സോഷ്യൽമീഡിയ രേണുവിന് എതിരെ തിരിഞ്ഞു.
ഭർത്താവിന്റെ പേര് മുതലെടുക്കുകയാണ് രേണു എന്ന തരത്തിൽ വരെയാണ് ആളുകളുടെ പ്രതികരണം. എന്നാൽ സൈബർ ബുള്ളിയിങ് ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കി മുന്നോട്ട് പോവുക എന്നതാണ് രേണുവിന്റെ രീതി. ഇപ്പോഴിതാ രേണുവിനൊപ്പം പ്രവർത്തിച്ചിട്ടുള്ള ഫോട്ടോഗ്രാഫർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇത്രത്തോളം അധിക്ഷേപം കേൾക്കാൻ മാത്രമുള്ള തെറ്റൊന്നും ചെയ്തിട്ടുള്ള സ്ത്രീയല്ല രേണുവെന്ന തരത്തിലായിരുന്നു സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആഷിക് ആവണിയുടെ കുറിപ്പ്. തമന്നയുടേയും നയൻതാരയുടേയും സിനിമകൾ കണ്ട് ആസ്വദിക്കുന്നവരാണ് രേണുവിനെ കുറ്റപ്പെടുത്തുന്നതെന്നും ആഷിക് പറയുന്നു. കുറച്ച് ദിവസമായി ഒരു പോസ്റ്റ് ഇടണമെന്ന് കരുതുന്നു.
ഇപ്പോൾ ഫേസ്ബുക്കോ ഇൻസ്റ്റഗ്രാമോ എന്ത് തുറന്നാലും രേണു സുധി, രേണു സുധിയുടെ ഫോട്ടോ ഷൂട്ട് ഇത് മാത്രമെ കാണാനുള്ളു. ഈ കുട്ടി ഒരു സാധാരണ ഫാമിലിയിൽ ഉള്ളത് ആയിരുന്നെങ്കിൽ ഇതുപോലെ കൊത്തി പറിക്കാൻ ചെല്ലുമോ ആളുകൾ? ഇല്ലല്ലോ... അവൾ കൊല്ലം സുധിയുടെ ഭാര്യ ആയതുകൊണ്ട് മാത്രം അല്ലേ ഇങ്ങനെ ചെയ്യുന്നത്.
ഇൻസ്റ്റാഗ്രാം തുറന്ന് നോക്കിയാൽ ആയിര കണക്കിന് പെൺകുട്ടികൾ മാറ് കാണിച്ചും പൊക്കിൾ കാണിച്ചും എല്ലാം കാണിച്ചും ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നുണ്ട്. ആരും ഈ പറയുന്നവരെ ഒന്നും പറയാനും ഇതുപോലെ ലോകം മുഴുവൻ പോസ്റ്റ് ഇടാനും പോകാത്തത് എന്താണ് എന്നാണ് എനിക്ക് അറിയാത്തത്. പിന്നെ സുധിയുടെ ലേബൽ വെച്ചുകൊണ്ട് ഇറങ്ങിയേക്കുവായെന്ന് പറയുന്നു പലരും. അവൾ അവളുടെ ഭർത്താവിന്റെ ലേബൽ അല്ലാതെ ആരുടെ ലേബൽ വെക്കണം?.
കണ്ട അണ്ടന്റേം അടകോടന്റേം പേര് വെക്കണോ. തുണി അഴിക്കുന്നതൊക്കെ കാണണമെങ്കിൽ ഇൻസ്റ്റാഗ്രാം ഒന്ന് തുറന്നാൽ മതി. രേണു എന്ത് തുണി അഴിച്ചു എന്നാണ് പറയുന്നത്?. എത്രയോ സിനിമാ താരങ്ങൾ പൊക്കിളും മാറും കാണിച്ച് അഭിനയിക്കുന്നു. അതൊക്കെ തിയേറ്ററിൽ പോയിരുന്നു ആസ്വദിക്കും. എന്നിട്ടാണ് ഇവന്മാരൊക്കെ ഇതും പൊക്കി പിടിച്ചോണ്ട് വന്നേക്കുന്നത്.

സ്ത്രീകൾ അടക്കം ആ കുട്ടിയെ അവഹേളിക്കുന്നു. നിങ്ങൾ തമിഴിൽ തമന്നയുടെ ഫിലിം കാണാറില്ലേ?, നയൻതാര ഫിലിം കാണാറില്ലേ? അതൊക്കെ ആസ്വദിക്കും. അതുപോലെ തന്നെയാണ് ഇതും. പക്ഷെ അത്രയും ഗ്ലാമർ ഇല്ല അല്ലേ?. അതുപോലെ തീപ്പെട്ടി കൊള്ളിയാണ് അല്ലേ? അല്ലെങ്കിൽ കുറെ ആസ്വദിച്ചേനെ... ലോക പരാജയം. സ്വപ്നയ്ക്കൊക്കെ ഈ പെങ്കൊച്ചിനെ വിമർശിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്.
സ്വന്തം കണ്ണിലെ കമ്പ് നീക്കിയിട്ട് വേണ്ടേ മറ്റുള്ളവരുടെ കണ്ണിലെ കരട് നോക്കാൻ വരാൻ. ഒരു കാര്യം ചോദിച്ചോട്ടെ... ആ പെൺകുട്ടിക്കും മക്കൾക്കും സന്മനസുകളുടെ സഹായം കൊണ്ട് ഒരു വീട് ഉണ്ടാക്കി കൊടുത്തു. അതുകൊണ്ട് എല്ലാമായോ? ആയില്ല... അവർക്ക് ജീവിക്കണ്ടേ. നിങ്ങൾ ആരെങ്കിലും കൊടുക്കുമോ മാസം മാസം അവർക്കുള്ള ചിലവിന് പണം?. ഇല്ല പിന്നെ എന്തിനാ ഈ പ്രഹസനം.
അവർ എങ്ങനെ എങ്കിലും ജീവിക്കില്ലേ... അഭിനയിച്ചോ ഫോട്ടോ ഷൂട്ട് ചെയ്തിട്ടോ... എന്റെ ഈ പോസ്റ്റ് കാണുമ്പോൾ എല്ലാരും ചോദിക്കും നീ നല്ലതാണോയെന്ന്. ഞാൻ നല്ലതാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. പറയുകയും ഇല്ല. ഞാനും ഈ പറയുന്നവരുടെ ഒന്നും വീട്ടിൽ നിന്നും കൊണ്ട് വന്നിട്ട് അല്ല ജീവിക്കുന്നത് എന്ന് എഴുതിയാണ് ആഷിക് കുറിപ്പ് അവസാനിപ്പിച്ചത്. പരിഹാസം നിരവധിയുണ്ടെങ്കിലും രേണുവിന് എല്ലാവിധ പിന്തുണ നൽകിയും ഒരു വിഭാഗം ഒപ്പം നിൽക്കുന്നുണ്ട്.


Click it and Unblock the Notifications