ബിഗ് ബോസില്‍ പോയതിനാല്‍ എന്തും ഫേസ് ചെയ്യും, ഇനി പോകുമോ എന്ന ചോദ്യത്തിന് സെറീനയുടെ മറുപടി!
ബിഗ് ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ വ്യക്തിയാ സെറീന ആന്‍ ജോണ്‍സണ്‍. അഞ്ചാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന സെറീന സിനിമയിലേക്കും ചുവട് വെച്ചിരിക്കുകയാണ്. ചന്തുനാഥിനൊപ്പമാണ് സെറീനയുടെ പുതിയ ചിത്രം വരുന്നത്. താന്‍ സിനിമയിലേക്ക് വരാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്നും സെറീന പറയുന്നു.
ദുബായ് ബേസ്ഡ് ആയ സെറീന ബിഗ്ഗ് ബോസ് താരങ്ങളുമായും നല്ല ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണെന്നും പറയുന്നുണ്ട്. ബിഗ് ബോസില്‍ വന്നതിന് ശേഷം തനിക്ക് ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് സെറീന പറയുന്ന അഭിമുഖമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

മൂവീ വേള്‍ഡ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സെറീന ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇനിയും ബിഗ് ബോസ്സിലേക്ക് വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിനും സെറീന മറുപടി പറയുന്നുണ്ട്.
'ബിഗ് ബോസ്സ് കഴിഞ്ഞിട്ട് എനിക്ക് എല്ലാം ബോണസ് ആണ്. വന്ന എല്ലാ അവസരങ്ങളോടും നേട്ടങ്ങളോടും ഒക്കെ നന്ദിയുണ്ട്. എല്ലാവരും എന്നെ അറിയുന്നത് ബിഗ് ബോസ്സ് കഴിഞ്ഞിട്ടാണ്. അതുവരെ ദുബായില്‍ 5000 ഫോളോവേഴ്‌സ് മാത്രമുള്ള എന്റെ വര്‍ക്കും പഠനവും മാത്രം കൊണ്ടു പോവുന്ന ഒരു ചെറിയ ലോകത്താണ്. ഇപ്പോള്‍ കിട്ടുന്നത് വളരെ വലിയ ഒരു എക്‌സ്‌പോഷര്‍ ആണ്. എല്ലാം പോസിറ്റീവ് ആയാണ് സംഭവിച്ചത്,' സെറീന പറയുന്നു.
താന്‍ എല്ലാ കാര്യത്തിലും സന്തോഷം കണ്ടെത്തുന്ന ഒരാള്‍ കൂടിയാണ്. അത് ഒരു ചിരിയിലായാലും ഒരു ഫോണ്‍കോളിലാകാം. പുറത്ത് നിന്ന് അമ്മമാര്‍ ഒക്കെ വന്ന് സംസാരിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന അംഗീകാരം വളരെ വലുതാണ്. യൂത്തിനായിരിക്കും എന്നെ കൂടുതല്‍ ഇഷ്ടപ്പെടുക, അല്ലെങ്കില്‍ അംഗീകരിക്കുക എന്നാണ് വിചാരിച്ചത്. പക്ഷെ പുറത്തിറങ്ങി, കുഞ്ഞുങ്ങള്‍ വന്ന് സംസാരിക്കുമ്പോള്‍, അല്ലെങ്കില്‍ അമ്മമാര്‍ ഒക്കെ വന്ന് സംസാരിക്കുന്നത് ഒക്കെ സന്തോഷമുള്ള കാര്യമാണ്. ഇപ്പോള്‍ വന്ന സിനിമയായാലും ചന്തുനാഥിന്റെ നായികയായിട്ടാണ് ആദ്യ സിനിമ വരുന്നത്. കുറച്ച് ചര്‍ച്ചകള്‍ ഒക്കെ ഇപ്പുറത്ത് നടക്കുന്നുണ്ടെന്നും സെറീന പറയുന്നു.
വരുന്ന പരസ്യചിത്രങ്ങള്‍, ഒക്കെ വെച്ച് ഞാന്‍ നല്ല ഹാപ്പിയാണ്. ജീവിതം നിറഞ്ഞ് നില്‍ക്കുന്നുണ്ട്. നല്ല സംതൃപ്തിയുള്ള ജീവിതമാണ് ഇപ്പോള്‍. നേരത്തെ മോഡലിംഗ് ഒക്കെ ചെയ്യുന്നതുകൊണ്ട് സിനിമയില്‍ നിന്ന് നേരത്തെ ഓഫറുകള്‍ വന്നിട്ടുണ്ട്. അന്നൊക്കെ സിനിമയിലേക്ക് വരാന്‍ ഒന്ന് മാനസികമായി തയ്യാറെടുക്കണമായിരുന്നു. 2019ല്‍ സിനിമയിലേക്ക് ചില ഓഫറുകള്‍ ഒക്കെ വന്നപ്പോഴും പല കാര്യങ്ങളാണ് ചിന്തിച്ചത്. വള്‍നറബിള്‍ ആണ്, നാട്ടിലേക്ക് വന്നും പോയും ഇരിക്കണം. തനിക്ക് ആ റിസ്‌ക് എടുക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും സെറീന പറയുന്നു.

വീട്ടുകാരുടെ കൂടെ ദുബായില്‍ നില്‍ക്കാം ജോലിയും പാഷനുമായി മുന്നോട്ട് പോകാമെന്നാണ് കരുതിയത്. പക്ഷെ ബിഗ്ഗ് ബോസ്സില്‍ പോയി കഴിഞ്ഞപ്പോഴേക്കും ഇനി എന്ത് വന്നാലും ഫേസ് ചെയ്യാം എന്ന നിലയിലെത്തി. ഇപ്പോള്‍ മാനസികമായും ശാരീരികമായും സിനിമയില്‍ അഭിനയിക്കാന്‍ റെഡിയാണ്. നേരത്തെ തന്നെ ഇഷ്ടവുമുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ തന്നെ വരാം എന്ന് വിചാരിച്ചത്.
ഇനി ഒരു ബിഗ്ഗ് ബോസ്സിലേക്ക് വിളിച്ചാല്‍ പോവുമോ എന്ന് അറിയില്ല. ചിലപ്പോള്‍ പോകുമായിരിക്കും. ഇല്ലായിരിക്കും. അപ്പോഴത്തെ മാനസികാവസ്ഥ പോലെയായിരിക്കും അത് തെരഞ്ഞെടുക്കുക എന്നും സെറീന പറയുന്നു.


Click it and Unblock the Notifications