For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല; ചാക്കോയും മേരിയും സീരിയല്‍ നടി അപർണ

  |

  മലയാള ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒട്ടുമിക്ക സീരിയലുകളും ജനപ്രീതി സ്വന്തമാക്കിയവയാണ്. മഴവില്‍ മനോരമയിലെ ജനപ്രിയ പരമ്പരയാണ് ചാക്കോയും മേരിയും. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തില്‍ വ്യത്യസ്തയാര്‍ന്ന കഥപറയുന്ന പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷക പ്രശംസ നേടി എടുത്തവരാണ്.

  പല സീരിയലുകളിലും മുന്‍പ് അഭിനയിച്ചവരും അല്ലാത്തരവുമായി നിരവധി താരങ്ങളുടെ പരമ്പരയിലേക്ക് മറ്റൊരു കേന്ദ്ര കഥാപാത്രമായ മേരിയെ അവതരിപ്പിക്കാനായി എത്തുകയാണ് അപര്‍ണ്ണ ദേവി. നടി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയായ അപര്‍ണയുടെ വിശേഷങ്ങള്‍ മഴവില്‍ മനോരമയുടെ എഫ് ബി പേജില്‍ലൂടെ വൈറല്‍ ആയിരിക്കുകയാണ്.

  വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ചലച്ചിത്ര നടി മഞ്ജു വാര്യര്‍ കലാമണ്ഡലത്തില്‍ നൃത്തം അവതരിപ്പിക്കാനെത്തി. കാഴ്ചക്കാരുടെ കൂട്ടത്തില്‍ കലാമണ്ഡലത്തിലെ നൃത്ത വിദ്യാര്‍ത്ഥിയായ അപര്‍ണ ദേവിയും ഉണ്ടായിരുന്നു. അന്നും ഇന്നും അപര്‍ണയ്ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യര്‍. നൃത്തം കൂടി കണ്ടതോടെ കട്ട ഫാനായി മാറി. അന്ന് അരങ്ങില്‍ ആടിത്തിമര്‍ത്ത മഞ്ജുവാര്യരെ കണ്ണെടുക്കാതെ നോക്കിയിരുന്ന അപര്‍ണ ഒരിക്കലും ചിന്തിച്ചിരുന്നില്ല, താനും ഒരു ദിവസം ക്യാമറയ്ക്കു മുന്നിലെത്തുമെന്ന്.

  ഇന്നിപ്പോള്‍ അപര്‍ണ മേരിയായി മാറിയിരിക്കുകയാണ്. ചാക്കോയും മേരിയുമെന്ന സീരിയലിലെ നായിക കഥാപാത്രം. ഏറെ നാളുകളായി കാത്തിരുന്ന പ്രേക്ഷകര്‍ മുന്നിലേക്ക് മേരി എത്തുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അപര്‍ണ പറയുന്നത്. മേരിയെന്ന കഥാപാത്രം നല്ല ബോള്‍ഡാണ്. ശരിക്കും എന്റെ ഓപ്പോസിറ്റ് ക്യാരക്ടറാണ് മേരിയുടേത്. അതുകൊണ്ടു തന്നെ പെര്‍ഫോം ചെയ്യാനുള്ള അവസരം കൂടി ഈ കഥാപാത്രം നല്‍കുന്നുണ്ട്.

  കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനിയായ അപര്‍ണയുടെ പിതാവ് ആനന്ദ ചന്ദ്രന്‍ നേരത്തെ മരിച്ച് പോയി. അമ്മ ലൈല. ഇരുവരുടെയും ഇളയ മകളാണ് അപര്‍ണ ദേവി. ചേച്ചി ആശ പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥയാണ്. പത്തു മാസം മുമ്പാണ് അപര്‍ണ വിവാഹിതയായത്. ഭര്‍ത്താവ് കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി രമിത്ത് തീയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. സിംഗപ്പൂരില്‍ ഇന്റര്‍ കള്‍ച്ചറല്‍ തീയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആക്ടിംഗ് കോഴ്സ് പൂര്‍ത്തിയാക്കുന്നു. കൂടിയാട്ടം, ചാക്യാര്‍ കൂത്ത് എന്നിവയില്‍ സ്പെഷ്യലൈസ് ചെയ്യുന്ന രമിത്തും കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു.

  ഡിസംബറില്‍ അദ്ദേഹം നാട്ടിലേക്ക് വരുന്നുണ്ട്. ഇപ്പോള്‍ അങ്കമാലി കിടങ്ങൂര്‍ നോര്‍ത്തിലാണ് താമസം. രമിത്തിന്റെ വീട്ടില്‍ നിന്നുള്ള സപ്പോര്‍ട്ടാണ് എന്നെ അഭിനയ രംഗത്തേക്ക് എത്തിച്ചത്. മേരിയായി സെലക്ഷന്‍ കിട്ടിയതില്‍ രമിത്തിന്റെ അമ്മയ്ക്കും അച്ഛനുമാണ് ഏറെ സന്തോഷമെന്ന് അപര്‍ണ പറയുന്നു.

  Pooja Jayaram Interview | FilmiBeat Malayalam

  വിജയകരമായി സംപ്രേക്ഷണം ചെയ്യുന്ന ചാക്കോയും മേരിയും എന്ന സീരിയലിലേക്കുള്ള അപര്‍ണയുടെ വരവ് ശ്രദ്ധേയമാവുമെന്ന് തന്നെയാണ് കരുതുന്നത്. ഭ്രമണം സീരിയലില്‍ ജൂനിയര്‍ ഹരിലാല്‍ ആയെത്തി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സജിന്‍ ജോണ്‍ ആണ് സീരിയലിലെ കേന്ദ്ര കഥാപാത്രമായ ചാക്കോയെ അവതരിപ്പിക്കുന്നത്. ചാക്കോയുടെ പ്രണയിനി നീലാംബരി ആയെത്തുന്നത് മോനിഷയാണ്. നീന കുറുപ്പ്, അജിത്, അര്‍ച്ചന സുശീലന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും പരമ്പരയില്‍ അണിനിരക്കുന്നുണ്ട്.

  Read more about: actress serial നടി
  English summary
  Chackoyum Maryyum Serial Fame Actress Aparna Devi About Her Acting Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X