For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറിയ പ്രണയം ഒക്കെ ഉണ്ടായിരുന്നു, പക്ഷേ സെറ്റായില്ല; വിവാഹം വീട്ടുകാരെ ഏല്‍പ്പിച്ചു, സീരിയല്‍ താരം സജിന്‍ പറയുന്നു

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലെന്നായി ചാക്കോയും മേരിയും മാറിയിരിക്കുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ കണ്ണ് കാണാന്‍ പറ്റാത്ത നായകന്റെ കഥയാണ് പറയുന്നത്. ചാക്കോ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം സജിന്‍ ജോണ്‍ ആണ്. വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള ടെലിവഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ സജിന് സാധിച്ചു.

  അധ്യാപകനായിരുന്ന സജിന്‍ അഭിനയ മോഹം കൊണ്ട് ജോലി ഉപേക്ഷിക്കുകയായിരുന്നു. ഭ്രമണം എന്ന് സീരിയലില്‍ അഭിനയിച്ച് തുടങ്ങിയ താരം പിന്നീട് ചാക്കോയും മേരിയിലും നായകനായി എത്തി. അന്ധനായി അഭിനയിക്കുന്നത് അത്ര നിസാര കാര്യമല്ലെന്ന് പറയുകയാണ് താരമിപ്പോള്‍.

  സീരിയലില്‍ അന്ധനായി അഭിനയിക്കുന്നത് ആദ്യം വെല്ലുവിളി ആയിട്ടാണ് തോന്നിയത്. പലതരം അന്ധതയുണ്ട്. തിരക്കഥാകൃത്ത് മോഹന്‍ലാല്‍ അന്ധനായി അഭിനയിച്ച ഒപ്പം, യോദ്ധ പോലുള്ള സിനിമകള്‍ കാണാന്‍ പറഞ്ഞു. അത്തരമൊരു അഭിനയമാണ് വേണ്ടതെന്ന് പറഞ്ഞു. അങ്ങനെ ലാലേട്ടനില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ചാക്കോയെ അവതരിപ്പിക്കാന്‍ തുടങ്ങിയത്. പ്രധാന വെല്ലുവിളി എതിരെ നില്‍ക്കുന്ന ആളുടെ മുഖത്തേക്ക് നോട്ടം പാളാതെ ചെവി കൂര്‍പ്പിച്ച് അഭിനയിക്കുക എന്നതായിരുന്നു. ഇപ്പോള്‍ അത് ശീലമായെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സജിന്‍ പറയുന്നു.

  ഇപ്പോള്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നുണ്ട്. പലര്‍ക്കും എന്റെ ശരിക്കുമുള്ള പേര് അറിയില്ല. ചാക്കോ എന്നാണ് വിളിക്കുന്നത്. കല്യാണം കഴിക്കാന്‍ പ്ലാന്‍ ഒന്നുമില്ലേന്ന് പലരും ചോദിക്കുന്നുണ്ട്. വീട്ടില്‍ കല്യാണാലോചനകള്‍ തുടങ്ങി. ഇടക്കാലത്ത് ചെറിയ പ്രണയം ഒക്കെ ഉണ്ടായിരുന്നു. പക്ഷേ സെറ്റായില്ല. അങ്ങനെ ഞാന്‍ കല്യാണക്കാര്യം വീട്ടുകാര്‍ക്ക് ഏല്‍പിച്ച് കൊടുത്തു. സമയമാകുമ്പോള്‍ ജീവിത പങ്കാളി തേടി എത്തട്ടെ എന്നാണ് ചിന്തിക്കുന്നത്.

  അഭിനയിക്കാന്‍ ചെറുപ്പം മുതലേ ഇഷ്ടമാണ്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ നാടകം, സ്‌കിറ്റ്, മറ്റ് കലാപരിപാടികള്‍ക്കെല്ലാം രംഗത്തുണ്ടായിരുന്നു. പക്ഷേ ഡിഗ്രി കഴിഞ്ഞ ശേഷമാണ് അഭിനയമോഹം കലശലായത്. കുടുംബത്തിലാര്‍ക്കും തന്നെ കലാപാരമ്പര്യമില്ല. ഏത് വാതിലില്‍ മുട്ടണം എന്നറിയില്ല. അങ്ങനെ തുടര്‍ന്നും പഠിക്കാന്‍ പോയി. പിജിയും ബിഎഡും ചെയ്തു. രണ്ട് വര്‍ഷം സ്‌കൂള്‍ അധ്യാപകനായി ജോലിയും ചെയ്തു. ആ സമയത്താണ് എന്റെ ഫേസ്ബുക്ക് സുഹൃത്ത് നടന്‍ സാബു വര്‍ഗീസ് എന്റെ ഫോട്ടോ ഒരു സംവിധായകന് കൊടുക്കുന്നത്.

  അവിടെ നിന്നുമാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിച്ചത്. എന്നെ ഓഡിഷന് വിളിക്കുന്നു. പോകുന്നു, തിരഞ്ഞെടുക്കപ്പെടുന്നു, ഒടുവില്‍ മഴവില്‍ മനോരമയിലെ ഭ്രമണം എന്ന സീരിയലിലെ ചെറിയ വേഷത്തില്‍ അഭിനയിച്ചു. അപ്പോഴത്തെ ധര്‍മ്മ സങ്കടം അഭിനയവും അധ്യാപനവും ഒന്നിച്ച് കൊണ്ട് പോകാന്‍ പറ്റില്ലെന്നതാണ്. ഏത് കൊള്ളണം, ഏത് തള്ളണം? ഒടുവില്‍ ആ റിസ്‌ക് എടുക്കാന്‍ തീരുമാനിച്ചു.

  Silk smitha is different in real life says Bhadran | FilmiBeat Malayalam

  കഷ്ടപ്പെട്ട് പഠിച്ച് നേടി അധ്യാപന ജോലി ഉപേക്ഷിക്കേണ്ടി വന്നു. അധ്യാപകയായ അമ്മയും ബാക്കി കുടുംബാംഗങ്ങളുമെല്ലാം പൂര്‍ണമായും പിന്തുണ നല്‍കി. അതാണ് എന്റെ ബലം. ഈശ്വരാനുഗ്രഹം കൊണ്ട് ആ ചെറിയ വേഷം ശ്രദ്ധിക്കപ്പെട്ടു. ആ സമയത്ത് ചാക്കോയും മേരിയും സീരിയല്‍ തുടങ്ങിയിരുന്നു. അതിലെ കുട്ടി ചാക്കോയ്ക്ക് ചുരുണ്ട മുടിയുണ്ട്. എനിക്കും ചുരുണ്ട മുടിയാണ്. അത് കണ്ടപ്പോള്‍ ഞാന്‍ ആത്മഗതം ചെയ്തു. ചാക്കോ വളരുമ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ ഞാന്‍ ഫിറ്റ് ആണല്ലോ എന്ന്. പക്ഷേ അത്ഭുതം പോലെ ഭ്രമണത്തിലൂടെ എന്നെ ശ്രദ്ധിച്ച സംവിധായകന്‍ ചാക്കോയും മേരിയിലേക്കും വിളിച്ചു. അങ്ങനെ മനസില്‍ കണ്ടത് കൈവെള്ളയില്‍ തന്നത് പോലെയായി.

  English summary
  Chackoyum Maryyum Serial Fame Sajin John About His Television Entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X