For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേര് പറയുന്നതിൽ ബുദ്ധിമുട്ടില്ല, തമിഴിലെ പ്രമുഖനാണ്, കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് ശ്രുതി

  |

  ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രജനികാന്ത്. സ്വന്തം പേരിക്കാളും പൈങ്കിളി എന്നാണ് താരത്തെ ഇപ്പോൾ അറിയപ്പെടുന്നത്. ചക്കപ്പഴത്തിൽ ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രമാണ് പൈങ്കിളി. വളരെ ചെറിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ബാലതാരമായിട്ടാണ് ശ്രുതി സീരിയലിൽ എത്തിയത്. എന്നാൽ ഉപരിപഠനത്തിന് വേണ്ടി ഒരു ഇടവേള എടുത്തിരുന്നു. പഠനം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയായിരുന്നു.

  'തലവേദന മാറിയ' സന്തോഷത്തില്‍ അനുപമ; പുത്തന്‍ ചിത്രങ്ങള്‍

  ഫ്ലാറ്റിനായുള്ള പ്ലാനിങ്ങ് ഒന്നുമില്ലായിരുന്നു, ആലോചിച്ചത് ഒരു കാര്യം മാത്രം, മണിക്കുട്ടൻ പറയുന്നു

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശ്രുതിയ്ക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ്. തമിഴ് സിനിമാ മേഖലയിൽ നിന്നാണ് ഇത്തരത്തിലുള്ള മോശമായ അനുഭവം ഉണ്ടായതെന്നാണ് നടി പറയുന്നത്. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു പുതിയ ചുവട് വയ്പ്പ് എന്ന നിലയിലാണ് തമിഴ് സിനിമയെ കണ്ടതെന്നും കാസ്റ്റിങ്ങ് കൗച്ച് അനുഭവം വെളിപ്പെടുത്തി കൊണ്ട് നടി പറയുന്നു. ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ...

  അമ്മയ്ക്ക് സങ്കടം ആ ഒരു കാര്യത്തിലാണ്, ഇടയ്ക്ക് കരയുന്നത് കാണാം, വിവാഹ വിശേഷം പങ്കുവെച്ച് എലീന

  കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനാണ് തമിഴിൽ നേരിടേണ്ടി വന്ന സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് ശ്രുതി പറയുന്നത് ഇങ്ങനെ... ‘തമിഴിൽ നിന്നാണ് തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായത്. കരിയറിന്റെ പുതിയ തുടക്കം, അല്ലെങ്കിൽ ഒരു പുതിയ സ്വപ്നം ലക്ഷ്യം എന്ന നിലയിലാണ് തമിഴിലെ ആ അവസരത്തെ കണ്ടത്. അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് കേട്ടിട്ടുള്ള അറിവേയുള്ളൂ. സിനിമയുടെ പൂജ കഴിഞ്ഞു, ഫൊട്ടോഷൂട്ട് കഴിഞ്ഞു. അതിനുശേഷമാണ് റിയൽ ലൈഫിൽ ഞാൻ അത് എക്സ്പീരിയൻസ് ചെയ്തത്.

  പ്ലസ്ടു കഴിഞ്ഞ ഒരു കുട്ടിയോടാണ് ഇതൊക്കെ പറയുന്നത് എന്ന ബോധം പോലും അയാൾക്കില്ലായിരുന്നു. തമിഴിലെ പ്രമുഖനായ വ്യക്തി, അയാളുടെ പേര് പറയുന്നതിന് പോലും എനിക്ക് മടിയില്ല. നമ്മുടെ പാഷന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നതാണ് എന്റെ പോളിസിയെന്നും അഭിമുഖത്തിൽ ശ്രുതി രജനീകാന്ത് പറയുന്നു. സിനിമയിലെ ചൂഷണത്തിന്റെകഥകൾ എത്രയോ നമ്മൾ കേട്ടിട്ടുണ്ട്. തിരശീലയും ലൈം ലൈറ്റും കടന്നു ചെന്നാൽ ചതിയുടെയും കണ്ണീരിന്റെയും ഒരായിരം കഥകൾ പറയാനുണ്ടാകും പലർക്കും; നടി വനിത ഓൺലൈന്റെ അയാം ദി ആൻസറിൽ പറഞ്ഞു. പ്രെമോ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിനയിക്കാൻ തുടങ്ങിയത്. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിൽ ആൺക്കുട്ടിയായിട്ടായിരുന്നു ശ്രുതി അഭിനയിച്ചത്. പിന്നീട് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മാനസപുത്രിയിലും അഭിനയിച്ചിരുന്നു. സീരിയലിൽ സജീവമായി നിൽക്കുമ്പോഴാണ് പഠനത്തിനായി ബ്രേക്ക് എടുക്കുന്നത്. വയനാട് പഴശ്ശിരാജ കോളേജിൽ നിന്ന് ഡിഗ്രിയും കോയമ്പത്തൂരിലെ കോളേജിൽ നിന്നും പിജിയും പൂർത്തിയാക്കി. ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ കണ്ടാണ് വീണ്ടും മിനിസ്ക്രീനിലേയ്ക്ക് എത്തുന്നത്. മുൻപ് മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  സിനിമയിലും ചുവട് ഉറപ്പിച്ചിട്ടുണ്ട് ശ്രുതി. 2019 ൽ പുറത്തിറങ്ങി ആസിഫ് അലി ചിത്രമായ കുഞ്ഞെൽദേയിലും, ചിലപ്പോൾ പെൺക്കുട്ടികൾ എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. പത്മയാണ് നടിയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. അനൂപ് മോനോൻ സുരഭി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരുന്നു. ടിക്ടോക് ഡാന്‍സും അതിനെപറ്റിയുള്ള സംഭാഷണമാണ് ടീസറിൽ. ശ്രുതിയും സുരഭിയുമായിരുന്നു ടീസറിലെ ഹൈലൈറ്റ്.

  മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam

  കടപ്പാട്; വനിത ഓൺലൈൻ

  Read more about: shruthi tv serial
  English summary
  Chakkapazham Actress Shruthi Rajinikanth Opens Up A Weird Experience She Faced From Tamil Cine Industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X