ടൊവിനോ മകളുടെ ആ ഇഷ്ടത്തെ അംഗീകരിക്കുന്നു; എന്നെ കണ്ടതോടെ മകള്‍ ആവേശത്തിലായി, ചക്കപ്പഴം താരം പറയുന്നു

നടന്‍ ടൊവിനോയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഭാര്യ ലിഡിയയുമായിട്ടുള്ള പ്രണയവും വിവാഹവുമെല്ലാം പല അഭിമുഖങ്ങളിലൂടെയായി വെളിപ്പെടുത്തി കഴിഞ്ഞു. ഇപ്പോള്‍ മകള്‍ ഇസയുടെയും മകന്റെയും കൂടെ സന്തോഷത്തോടെ കഴിയുകയാണ് താരങ്ങള്‍. ടൊവിനോയെ പോലെ മകള്‍ ഇസയ്ക്കും ഒത്തിരി ആരാധകരുണ്ട്. മുന്‍പ് പൊതുവേദിയില്‍ കുറുമ്പ് കാണിക്കുന്ന ഇസയുടെ വീഡിയോസ് വൈറലായിരുന്നു. ഇപ്പോഴിതാ ഇസയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ ആരാണെന്നുള്ള കാര്യമാണ് വൈറലാവുന്നത്.

വീട്ടില്‍ തന്നെ ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടെങ്കിലും ടൊവിനോയുടെ മകള്‍ക്ക് ഏറെ ഇഷ്ടം ഒരു സീരിയല്‍ താരത്തെയാണ്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് അമല്‍ രാജ്‌ദേവ്. കുഞ്ഞുണ്ണി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമലാണ്. അദ്ദേഹം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടൊവിനോയുടെ മകളെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ചത്. ഇസയ്ക്ക് തന്നോടാണ് കൂടുതല്‍ ഇഷ്ടമെങ്കില്‍ തന്റെ മകന്‍ ആരാധിക്കുന്നത് ടൊവിനോയെ ആണെന്നും താരം പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

 amal-rajdev

''ഇത് പുതിയ തലമുറയുടെ കാലമാണ്.... എന്നെ പോലുള്ളവര്‍ക്ക് ചിലപ്പൊ ദ ദൊന്നും അങ്ങട് മനസ്സിലായില്ലാന്ന് വരും. 'എന്റെ കുഞ്ഞിന് ചേട്ടനും ചക്കപ്പഴവും ആണ് ഹീറോ' എന്നു ടൊവീനോയും. ഏയ് അങ്ങനെയല്ല എന്റെ ആഗൂസന്റെ 'ഏറ്റവും വലിയ ഹീറൊ അവന്റെ ടൊവിയങ്കിള്‍' എന്നു ഞാനും പറഞ്ഞ ഒരു
നിമിഷം... അതൊരു വല്ലാത്ത ഫീലായിരുന്നു..

Recommended Video

Tovino Thomas shares funny video of director Basil Joseph

താരാപഥത്തില്‍ എത്രയോ മുകളില്‍ നില്‍ക്കുന്ന ഒരു നടന്‍ യാതൊരു കളങ്കവുമില്ലാതെ തന്റെ മകളുടെ ഏറ്റവും വലിയ ഇഷ്ടത്തെ അംഗീകരിക്കുന്ന ആ മനസ്സ്. അത് നേരിട്ടനുഭവിച്ചാലേ ബോധ്യമാകൂ. എന്നെ കണ്ട മാത്രയില്‍ ആ മകളുടെ വല്ലാത്ത ആവേശം ആ കുഞ്ഞ് കണ്ണകളില്‍ എനിക്ക് വായിക്കാനായി. ഇതേയവസ്ഥ തന്നെയാണ് എന്റെ വീട്ടിലും. ആഗൂസന് ടൊവി അവന്റെ എല്ലാമാണ്... എന്നും അമല്‍ രാജ്‌ദേവ് പറയുന്നു

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X