ജീവിതം യൗവ്വന തീക്ഷണവും ഹൃദയം പ്രേമ സുരഭിലവുമായ ഈ അസുലഭ കാലഘട്ടം; പ്രിയതമയ്‌ക്കൊപ്പം അമല്‍ രാജ്‌ദേവ്

ഫ്‌ളാവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പര വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ജനപ്രീതി നേടി കഴിഞ്ഞിരിക്കുകയാണ്. അശ്വതി ശ്രീകാന്ത്, ശ്രീകുമാര്‍, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങിയ താരങ്ങളാണ് പരമ്പരയിലെ ശ്രദ്ധേയരായവര്‍. പരമ്പരയില്‍ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി വാങ്ങി കൊണ്ടിരിക്കുകയാണ് നടന്‍ അമല്‍ രാജ്‌ദേവ്.

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ സിനിമാ ലോകത്തും നാടകരംഗത്തും ശ്രദ്ധ നേടിയ താരമാണ് അമല്‍ രാജ്‌ദേവ്. ചക്കപ്പഴം എന്ന സിറ്റ്‌കോമില്‍ കുഞ്ഞുണ്ണി എന്ന കഥാപാത്രമായി എത്തിയതോടെയാണ് അമല്‍ രാജ്‌ദേവിന് ആരാധകരുടെ പിന്തുണ ലഭിക്കുന്നത്. ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ഉത്തമന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ വേഷത്തിലാണ് താരമെത്തിയിരിക്കുന്നത്.

 amal-rajdev-

സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായിരിക്കുന്ന താരം ഏറ്റവം പുതിയതായി കുടുംബസമേതം നില്‍ക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെയാണ് അമല്‍ രാജ്‌ദേവിന്റെയും പ്രിയതമ ദിവ്യലക്ഷ്മിയുടെയും പതിനഞ്ചാം വിവാഹ വാര്‍ഷികം. 'ജീവിതം യൗവ്വന തീക്ഷണവും ഹൃദയം പ്രേമ സുരഭിലവുമായ ഈ അസുലഭ കാലഘട്ടത്തില്‍ നമ്മള്‍ തന്നെയാണ് പ്രേമലേഖനം യുവാവാകുന്ന യുവതിയാകുന്ന പ്രേമലേഖനം', പ്രണയത്തിന്റെ ജീവിതത്തിന്റെ പതിനഞ്ച് വര്‍ഷങ്ങള്‍... എന്ന് കുറിച്ചുകൊണ്ടാണ് അമല്‍ വിവാഹ വാര്‍ഷികത്തെ കുറിച്ച് പറഞ്ഞത്.

2005ലാണ് അമലും ലക്ഷ്മിയും വിവാഹിതരായത്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങിയ അമല്‍ രാജ്‌ദേവ് നാടകരംഗത്ത് ഏറെ നാളായി സജീവമാണ്. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നിരവധി നാടകങ്ങളുടെ ഭാഗമായിട്ടുമുണ്ട് അദ്ദേഹം. നര്‍ത്തകിയായുള്ള ദിവ്യലക്ഷ്മിയുമായുള്ള വിവാഹ ശേഷം വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ പ്രേമലേഖനം എന്ന കൃതിയുടെ നാടകഭാഷ്യം ആയിരത്തിലേറെ വേദികളില്‍ അവതരിപ്പിക്കുകയുണ്ടായി.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

ദമ്പതികളായ അമല്‍ രാജ്‌ദേവും ദിവ്യലക്ഷ്മിയുമാണ് നാടകത്തില്‍ കേശവന്‍ നായരും സാറാമ്മയുമായി അരങ്ങു തകര്‍ത്തത്. മക്കളായ ആദി എന്ന ആയുഷ് ദേവും അഗു എന്ന ആഗ്‌നേഷ് ദേവും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ചക്കപ്പഴം വലിയൊരു പ്രേക്ഷക പിന്തുണയാണ് താരത്തിന് നേടി കൊടുത്തിരിക്കുന്നത്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X