'കാത്തിരുന്ന കൺമണിയെത്തി', സൗഭാഗ്യയ്ക്കും അർജുനും പെൺകുഞ്ഞ് പിറന്നു
പുതിയ അതിഥിയെ വരവേറ്റ് താരജോഡികളായ സൗഭാഗ്യ വെങ്കിടേഷും അർജുനും. ആശുപത്രിയിൽ നിന്നുള്ള വിശേഷങ്ങളെല്ലാം സൗഭാഗ്യയും അർജുനും കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ആദ്യത്തെ പ്രസവമാണെന്നതിന്റെ ഭയമൊന്നുമില്ലാതെ ഭർത്താവിനും അമ്മയ്ക്കും ഒപ്പം ഫോട്ടോകൾ പകർത്തിയും റീൽസുകൾ ചെയ്തും നൃത്തം ചെയ്തുമെല്ലാമാണ് സൗഭാഗ്യ ഗർഭകാലം ആഘോഷമാക്കിയത്.
Also Read: 'അച്ഛന്റെ സൂപ്പർസ്റ്റാർ പദവിയിൽ അവസരങ്ങൾ നഷ്ടപ്പെടുന്നു' ലാലേട്ടന്റെ നായിക!
അഭിനേത്രിയും സൗഭാഗ്യയുടെ അമ്മയുമായ താര കല്യാണും സൗഭാഗ്യയ്ക്ക് എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. സൗഭാഗ്യയ്ക്കും അർജുനും പെൺകുഞ്ഞാണ് പിറന്നിരിക്കുന്നത്. അർജുനാണ് മകൾ പിറന്ന സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ഗര്‍ഭകാലത്തിന്റെ അസ്വസ്ഥകളിലും അതിനെ മറികടന്ന് ഗർഭകാലം ആസ്വദിക്കുന്ന സൗഭാഗ്യ വെങ്കിടേഷിന്റെ വീഡിയോ മുമ്പും വൈറലായിട്ടുണ്ട്. ഒപ്പം കൂട്ടാനായി എല്ലാ പിന്തുണയും നൽകി അർജുനും ഒപ്പമുണ്ടാകാറുണ്ട്. ആശുപത്രിയിലേക്ക് യാത്ര പുറപ്പെടും മുമ്പും നിറവയറിൽ സൗഭാഗ്യ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അമ്മയ്ക്കും ഭർത്താവ് അർജുനും ഒപ്പമുള്ള ഫോട്ടോകളും സൗഭാഗ്യ പങ്കുവെച്ചിരുന്നു. 'നാളെ മുതൽ ഓരോ നിമിഷവും അമ്മയെ പോലെ ആകാൻ ഞാൻ ശ്രമിക്കും' എന്നാണ് താര കല്യാണിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചത്. 'എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി. ഒപ്പം നിന്നെപോലെ ശുദ്ധമായ ആത്മാവുള്ള ഒരാൾക്ക് ജീവൻ നൽകാൻ എന്നെ സഹായിക്കുകയും ചെയ്തതിന് നന്ദി' എന്നാണ് അർജുനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് സൗഭാഗ്യ കുറിച്ചത്.
Also Read: 'സിനിമ വിട്ട് ഒരു വിശ്രമ ജീവിതം ആഗ്രഹിച്ചിരുന്നില്ല'; ഒറ്റയ്ക്കുള്ള ജീവിതത്തെ കുറിച്ച് ടി.പി മാധവൻ

സൗഭാഗ്യ അമ്മയെ പോലെ അഭിനേത്രി അല്ലെങ്കിലും അമ്മയേക്കാൾ മലയാളികൾ കൂടുതൽ സുപരിചിത ഇപ്പോൾ സൗഭാഗ്യയാണ്. ടിക്ക് ടോക്ക് പ്രചാരത്തിലുണ്ടായിരുന്ന കാലം മുതലാണ് സൗഭാഗ്യ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. നടി കൽപ്പനയുടെ അടക്കം പഴയകാല കോമഡി രംഗങ്ങൾ വീണ്ടും റീക്രിയേറ്റ് ചെയ്താണ് സൗഭാഗ്യ വീഡിയോകൾ പങ്കുവെച്ച് തുടങ്ങിയത്. പിന്നീട് പതിയെ നൃത്തം ചെയ്യുന്ന വീഡിയോകളും സൗഭാഗ്യ പങ്കുവെക്കാൻ തുടങ്ങി. ടിക്ക് ടോക്കിലും മറ്റ് സോഷ്യൽമീഡിയയിലും അർജുന്റേയും സൗഭാഗ്യയുടേയും നൃത്ത വീഡിയോകൾ നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. അമ്മ താര കല്യാണിനെപ്പോലെ ക്ലാസിക്കൽ നൃത്തം സൗഭാഗ്യയും പഠിച്ചിട്ടുണ്ട്. ഗർഭകാലത്ത് അരമണ്ഡലത്തിൽ ഇരുന്ന് സൗഭാഗ്യ നൃത്തം ചെയ്യുന്ന വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുട്ടിക്കാലം മുതലുള്ള സൗഭാഗ്യയുടെ സുഹൃത്തായിരുന്നു അർജുൻ. പിന്നീട് സൗഹൃദം പ്രണയമായി വളർന്നു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ സൗഭാഗ്യയ്ക്കൊപ്പം വീഡിയോകളിൽ അർജുൻ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഇപ്പോൾ താര കല്യാണിന്റെ ഡാൻസ് സ്കൂൾ നോക്കി നടത്തുന്നത് അർജുനും സൗഭാഗ്യയും ചേർന്നാണ്. സൗഭാഗ്യ ഇതുവരെ അഭിനയത്തിലേക്ക് കടന്നിട്ടില്ലെങ്കിലും അർജുൻ അഭിനയത്തിലേക്ക് എത്തിയിട്ടുണ്ട്. ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് അർജുൻ അഭിനയരംഗത്തേക്ക് കടന്നുവന്നത്. സീരിയൽ കുറച്ച് എപ്പിസോഡുകൾ പിന്നിട്ടപ്പോൾ അർജുൻ പിന്മാറി. വ്യക്തിപരമായ തിരക്കുകൾ മൂലമാണ് അർജുൻ സീരിയലിൽ നിന്നും പിന്മാറിയത് എന്നാണ് താരം അറിയിച്ചത്.
Recommended Video

ഇപ്പോൾ അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉരുളക്ക് ഉപ്പേരി എന്ന സീരിയലിന്റെ ഭാഗമാണ് അർജുൻ. ചക്കപ്പഴത്തിൽ ശിവൻ എന്ന കഥാപാത്രമായുള്ള അർജുന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നുറുങ് തമാശകളുമായി അർജുന്റെ കഥാപാത്രം വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോമഡിക്ക് പ്രാധാന്യം നൽകിയാണ് അമൃത ടിവിയിലെ ഉരുക്ക് ഉപ്പേരി സീരിയലും ഒരുക്കിയിരിക്കുന്നത്. രാമനുണ്ണി എന്ന ഗൾഫുകാരന്റെ വേഷമാണ് സീരിയലിൽ അർജുന്. താരദമ്പതികളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വന്നതോടെ നിരവധി പേരാണ് സൗഭാഗ്യയ്ക്കും കുടുംബത്തിനും ആശംസകൾ നേർന്നത്.


Click it and Unblock the Notifications











