For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചക്കപ്പഴത്തില്‍ നിന്ന് പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം, ശരിക്കും നടന്നത് പറഞ്ഞ് അര്‍ജുന്‍

  |

  ചക്കപ്പഴം പരമ്പരയിലെ ശിവനായി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അര്‍ജുന്‍ സോമശേഖര്‍. ചക്കപ്പഴത്തിന് മുന്‍പ് ഭാര്യ സൗഭാഗ്യയ്‌ക്കൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു അര്‍ജുന്‍. സൗഭാഗ്യയുടെ കൂടെ ടിക്ക് ടോക്ക് വീഡിയോസ് ചെയ്താണ് അര്‍ജുന്‍ എത്തിയത്. പിന്നീടാണ് ഇരുവരും പ്രണയത്തിലാണെന്നും വിവാഹം തീരുമാനിച്ച കാര്യവും മിക്കവരും അറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അര്‍ജുന്‌റെയും സൗഭാഗ്യയുടെയും വിവാഹം നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  ഗ്ലാമറസ് നായിക പായല്‍ രജ്പുത്തിന്‌റെ ചിത്രങ്ങള്‍, കാണാം

  വിവാഹ ശേഷം ചക്കപ്പഴത്തിലൂടെ അഭിനയ രംഗത്ത് എത്തുകയായിരുന്നു അര്‍ജുന്‍. എന്നാല്‍ വളരെ കുറച്ച് നാളുകള്‍ മാത്രമാണ് പരമ്പരയില്‍ നടന്‍ അഭിനയിച്ചത്. ചക്കപ്പഴത്തില്‍ നിന്നുളള അര്‍ജുന്‌റെ പിന്മാറ്റം ആരാധകരെ നിരാശരാക്കിയിരുന്നു. വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ട് പിന്മാറിയതെന്നാണ് അര്‍ജുന്‍ അന്ന് പറഞ്ഞത്.

  ഡാന്‍സ് സ്‌കൂള്‍ സൗഭാഗ്യയ്ക്ക് ഒറ്റയ്ക്ക് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും താന്‍ കൂടി വേണമെന്നും ആണ് ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയതിന് കാരണമായി അര്‍ജുന്‍ പറഞ്ഞത്. ഇപ്പോഴിതാ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പരമ്പരയില്‍ നിന്നും പിന്മാറിയതിന്‌റെ യഥാര്‍ത്ഥ കാരണം പറയുകയാണ് നടന്‍. പ്രതിഫലത്തില്‍ സംതൃപ്തി തോന്നാത്തതിനാലാണ് പിന്മാറിയതെന്ന് അര്‍ജുന്‍ പറയുന്നു. ചക്കപ്പഴം സമയത്ത് കുറെ കാര്യങ്ങളില്‍ ബാലന്‍സ്ഡ് അല്ലായിരുന്നു.

  കുറെ ദിവസം അതിനായി പോകുന്ന അവസ്ഥയുണ്ടായി. പക്ഷേ അതിനുളള ബെനിഫിറ്റ് ഇല്ലാത്ത സ്ഥിതി. ഒരു അടിയിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത്, നല്ല സമയത്ത് തന്നെ പറഞ്ഞ് ഇറങ്ങുന്നതാണെന്ന് തോന്നി. ചക്കപ്പഴത്തില്‍ നിന്നാണ് ഇത്രയും ഫെയിം ലഭിച്ചതെന്ന് അര്‍ജുന്‍ പറയുന്നു. എന്‌റെ ലൈഫ് സ്റ്റൈല്‍ ഇതൊക്കെയാണ്.

  സിനിമ ചെയ്യണമെന്ന് ആദ്യമായി തീരുമാനിച്ചത് അദ്ദേഹത്തിന്‌റെ തിരക്കഥ വായിച്ചപ്പോള്‍: പ്രിയദര്‍ശന്‍

  പിന്മാറിയ സമയത്ത് പട്ടികളുളളതുകൊണ്ടാണ്, ഭാര്യ വിടാത്തതുകൊണ്ടാണെന്ന് എന്നൊക്കെ കമന്‌റുകള്‍ വന്നു. എന്നാല്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. എല്ലാ ജോലിയും ഫാമിലി റണ്‍ ചെയ്യാനാണല്ലോ. സമ്പാദിക്കാനാണ് ജോലി ചെയ്യുന്നത്. അതില്‍ സംതൃപ്തിയില്ലെങ്കില്‍ തുടര്‍ന്നിട്ട് കാര്യമില്ലല്ലോ. സാധാരണ ഒരാള്‍ ജോലി നോക്കുന്നത് പോലെ, എവിടെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ ഒരു സ്ഥലത്ത് നിന്ന് മാറില്ലെ. അത്രയേയുളളൂ, അര്‍ജുന്‍ പറഞ്ഞു.

  മോഹന്‍ലാലും ജഗതിയും തിലകനും തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല, വിമര്‍ശനങ്ങളെ കുറിച്ച് പ്രിയദര്‍ശന്‍

  ഫാമിലിയായിട്ട് നില്‍ക്കുന്ന ഒരാള്‍ക്ക് പലതും നോക്കേണ്ടി വരുമല്ലോ. സിംഗിള്‍ ആയിരിക്കുമ്പോള്‍ ഫെയിം മാത്രം നോക്കിയാല്‍ മതി. ചക്കപ്പഴത്തില്‍ അവസാന സമയം വരെ ഹാപ്പിയായി ജോളിയായി ചെയ്താണ് നിര്‍ത്തിയത്. നിലവില്‍ സീ കേരളത്തിലെ ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നുണ്ട് അര്‍ജുന്‍. നന്നായി ആസ്വദിക്കുന്ന പരിപാടിയാണ് അത് എന്നും അര്‍ജുന്‍ പറഞ്ഞു. കുടുംബത്തില്‍ അടുപ്പിച്ച് അടുപ്പിച്ച് ചില വേര്‍പാടുകള്‍ ഉണ്ടായി. ഈ സമയം മെന്‌റല്‍ റിലീഫിന് ഭയങ്കര നല്ലതാണ് പരിപാടിയെന്ന് തോന്നി.

  മണിക്കുട്ടനോട് പ്രണയം പറയണ്ടായിരുന്നു എന്ന് തോന്നി, പക്ഷേ... മനസുതുറന്ന് സൂര്യ

  മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam

  ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് അര്‍ജുനും സൗഭാഗ്യയും. ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും പേര് തീരുമാനിച്ച് വെച്ചിട്ടുണ്ടെന്ന് അര്‍ജുന്‍ പറയുന്നു. കൂടുതലിഷ്ടം ഗേള്‍ ബേബിയെ ആണ്. ഇവിടെ കൂടുതല്‍ പേര്‍ക്കും പെണ്‍കുട്ടി വേണമെന്നാണ് ഇഷ്ടം. എന്നാല്‍ ആര് വന്നാലും സന്തോഷം. അഞ്ചാറ് വര്‍ഷമായി പെണ്‍കുട്ടിക്കുളള പേര് വെച്ചിരിക്കുകയാണ്. ആണ്‍കുട്ടിക്ക് വേണ്ടിയുളള പേര് ഒരുമാസം മുന്‍പാണ് ഫിക്‌സ് ചെയ്തത്, അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

  Read more about: sowbhagya venkitesh
  English summary
  Chakkapazham Fame Arjun somasekhar reveals the reason of why he quit from debut serial role
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X