അതുകൊണ്ട് മാത്രമാണ് ഞാനത് ചൂസ് ചെയ്തത്, അല്ലെങ്കില്‍ ഞാന്‍ തേച്ചേനെ: അശ്വതി ശ്രീകാന്ത്

By Midhun Raj

അവതാരകയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. അവതരണത്തിന് പിന്നാലെ ഇപ്പോള്‍ നടിയായും തിളങ്ങിനില്‍ക്കുകയാണ് താരം. ചക്കപ്പഴം പരമ്പരയിലൂടെയാണ് അശ്വതി ശ്രീകാന്ത് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്. അതേസമയം തന്‌റ വ്യക്തി ജീവിതത്തെ കുറിച്ചും സര്‍നെയിം മാറ്റിയതിനെ കുറിച്ചും റെഡ്എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു. വിവാഹ ശേഷമാണ് തന്റെ കരിയര്‍ കുറച്ചുകൂടി ബൂസ്റ്റായതെന്ന് അശ്വതി പറയുന്നു.

നമുക്ക് എന്താണ് വേണ്ടതെന്ന് നമ്മള് നേരത്തെ ഡിസൈഡ് ചെയ്തിട്ടുണ്ടാവുമല്ലോ. ഇങ്ങനത്തെ ഒരു ലൈഫാണ് എനിക്ക് വേണ്ടത്. അല്ലെങ്കില്‍ ഇതാണ് ഞാന്‍ എത്തിപിടിക്കാന്‍ ആഗ്രഹിക്കുന്ന സ്വപ്‌നം എന്നതിനെ കുറിച്ചെല്ലാം നമുക്ക് ധാരണ ഉണ്ടായിരിക്കണം. ആ ധാരണ ഉളള ഒരു പ്രായം എത്തിയിട്ടേ കല്യാണം കഴിക്കാവൂ എന്നുളളതാണ്. അത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്.

നമ്മള് എന്താണെന്നുളളതിനെ കുറിച്ച്

നമ്മള് എന്താണെന്നുളളതിനെ കുറിച്ച് ഒരു ധാരണയായിട്ട് ഇതുമായി പൊരുത്തപ്പെട്ട് പോവുന്ന ഒരു പാര്‍ട്ണറെ ചൂസ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്. അപ്പോ എനിക്ക് പതിനഞ്ചാമത്തെയോ പതിനാറാമേെത്തയോ വയസ് തൊട്ട് അറിയാവുന്ന ആളെയാണ് ഞാന്‍ കല്യാണം കഴിച്ചത്. അപ്പോ നമ്മളുടെ അത്ര നാളത്തെ യാത്രയില്‍ എനിക്ക് അറിയാമായിരുന്നു ഏകദേശം, ഞാന്‍ എന്താണെന്നുളളത് എനിക്ക് അറിയാം.

ഇപ്പോ ഇദ്ദേഹത്തിന്‌റെ കൂടെ

ഇപ്പോ ഇദ്ദേഹത്തിന്‌റെ കൂടെ ഞാന്‍ ജീവിക്കുമ്പോഴേക്കും ഇതിന് വേണ്ടിയിട്ട് ഞാന്‍ എന്നെ പ്രത്യേകിച്ച് പരുവപ്പെടുത്തേണ്ട കാര്യമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് ഞാനായിട്ട് നില്‍ക്കാനുളള ഒരു സ്‌പേസ് തരുന്ന ആളായിരിക്കുമെന്ന് അറിയാമായിരുന്നു.
അതുകൊണ്ട് മാത്രമാണ് അത് ചൂസ് ചെയ്തത്. അല്ലെങ്കില്‍ ഞാന്‍ തേച്ചേനെ. അല്ല, ഞങ്ങള് അത് അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട്.

നമ്മളൊരു ഒരു റിലേഷന്‍ ടോക്‌സിക്ക്

നമ്മളൊരു ഒരു റിലേഷന്‍ ടോക്‌സിക്ക് ആവുമെന്ന് തോന്നിതുടങ്ങിയാല് ഓ ഞാന്‍ ഇത്രേം വര്‍ഷം പ്രേമിച്ചല്ലോ, ഞാന്‍ എങ്ങനെ ഇതില്‍ നിന്നുംപോവും എന്ന് വിചാരിച്ച് നിന്ന് കൊടുക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ദേ ഇത്രയും നാള്‍ നമ്മള് പ്രേമിച്ചൊക്കെ നോക്കി ഇത് വര്‍ക്കൗട്ട് ആവുന്ന ലക്ഷണമില്ല. കല്യാണം കഴിഞ്ഞിട്ട് നമ്മള് ഒരു ടോക്‌സിക്ക് റിലേഷന്‍ ഉണ്ടാക്കുന്നതില്‍ കാര്യമില്ല. അത് കണ്ട് വളരുന്ന കുട്ടികള്‍ക്ക് പോലും ഒരു ഗുണവും ഉണ്ടാവില്ല.

അപ്പോ നമ്മള് ഒന്നിച്ച് പോവുമെന്ന്

അപ്പോ നമ്മള് ഒന്നിച്ച് പോവുമെന്ന് തോന്നുണ്ടെങ്കില്‍ മാത്രം മുന്നോട്ടുപോവാം എന്നുളളതാണ്. നമുക്ക് എന്ത് വേണം എന്നുളളതിനെ കുറിച്ച് നമുക്ക് ഒരു ധാരണയായിട്ട് ഒരു പാര്‍ട്ണറെ ചൂസ് ചെയ്ത് അതുമായിട്ട് മുന്നോട്ട് പോവുന്നതായിരിക്കും നല്ലത്. അശ്വതി പറഞ്ഞു. സര്‍ നെയിം ചേയ്ഞ്ച് ചെയ്തതിനെ കുറിച്ചും നടി മനസുതുറന്നു

എനിക്ക് വലിയ അഭിപ്രായമൊന്നും

എനിക്ക് വലിയ അഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഒരുസമയത്ത് ഞാന് മീഡിയയിലേക്ക് വന്ന സമയം അശ്വതി അശോക് എന്ന പേരില്‍ ഒരു നടിയൊക്കെ ഉണ്ടായിരുന്നു എന്ന് തോന്നണു. അപ്പോ അത്തരത്തിലുളള ചില കണ്‍ഫ്യൂഷന്‍സ് എല്ലാവരും പറഞ്ഞു. അപ്പോ ഏതോ പ്രൊഡ്യൂസേഴ്‌സ് അശ്വതി ശ്രീകാന്ത് എന്ന ടൈറ്റില്‍ എവിടെയോ പരാമര്‍ശിച്ചതാണ്. പിന്നീട് അങ്ങനെയായി. എന്റെ ശരിക്കുമുളള പേര് എവിടെയും ചേയ്ഞ്ച് ചെയ്തിട്ടില്ല. എന്റെ ഒഫീഷ്യല്‍ റെക്കോര്‍ഡ്‌സിലെല്ലാം അത് തന്നെയാണ്. ഈ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ മാത്രമാണ് അശ്വതി ശ്രീകാന്ത് എന്നുളളത്. നടി പറഞ്ഞു

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

മാലിദ്വീപില്‍ അവധി ആഘോഷിച്ച് യഷും കുടുംബവും, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X