റെയ്ഹുവിനേക്കാള്‍ കണ്ണന്‍ എന്ന പേരാണ് അവന് കൂടുതല്‍ ഇഷ്ടം, കുട്ടിത്താരത്തെ കുറിച്ച് ശ്രുതി രജനീകാന്ത്

By Midhun Raj

ഉപ്പും മുളകിന് പിന്നാലെ ഫ്‌ളവേഴ്‌സ് ടിവിയില്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയാണ് ചക്കപ്പഴം. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ആരംഭിച്ച ചക്കപ്പഴം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്. പരമ്പരയിലെ താരങ്ങളെല്ലാം ഇപ്പോള്‍ എല്ലാവരുടെയും പ്രിയപ്പെട്ടവരാണ്. ഉപ്പും മുളകും പോലെ കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന പരമ്പയാണ് ചക്കപ്പഴം. എസ്പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, സബീറ്റ ജോര്‍ജ്ജ്, റെയ്ഹു ഉള്‍പ്പെടെയുളള താരങ്ങളാണ് ചക്കപ്പഴത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

ചക്കപ്പഴം എപ്പിസോഡുകള്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം ചക്കപ്പഴത്തിലെ താരങ്ങളില്‍ കണ്ണനെയും എല്ലാവര്‍ക്കും ഇഷ്ടമാണ്. റെയ്ഹു എന്ന യഥാര്‍ത്ഥ പേരെങ്കിനേക്കാളും കണ്ണന്‍ എന്ന് പറഞ്ഞാലാണ് കുട്ടിത്താരത്തെ കൂടുതല്‍ പേരും അറിയുക.

പാറുക്കുട്ടിക്ക് ശേഷം മലയാളി പ്രേക്ഷക

പാറുക്കുട്ടിക്ക് ശേഷം മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത കുട്ടിത്താരമാണ് കണ്ണന്‍. ചക്കപ്പഴത്തില്‍ കണ്ണന്‍ വരാറുളള എപ്പിസോഡുകളെല്ലാം ശ്രദ്ധേയമാവാറുണ്ട്. ശ്രുതി രജനീകാന്താണ് കണ്ണന്റെ അമ്മ പൈങ്കിളിയായി ചക്കപ്പഴത്തില്‍ എത്തുന്നത്. ഇരുവരും തമ്മിലുളള സംഭാഷണങ്ങളും ചക്കപ്പഴത്തില്‍ മിക്കപ്പോഴും ശ്രദ്ധേയമാവാറുണ്ട്. പൈങ്കിളിയും കണ്ണനുമുളള വീഡിയോകള്‍ മുന്‍പും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

അതേസമയം കണ്ണന്റെ വിശേഷങ്ങള്‍

അതേസമയം കണ്ണന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രുതി രജനീകാന്ത് എത്തിയിരുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കണ്ണനും ഉമ്മയ്ക്കുമൊപ്പം ശ്രുതി സംസാരിച്ചത്. റെയ്ഹുവിനേക്കാള്‍ കണ്ണന്‍ എന്ന് വിളിക്കുന്നതെന്നാണ് അവന് കൂടുതല്‍ ഇഷ്ടമെന്ന് ശ്രുതി പറയുന്നു. രണ്ട് അമ്മമാരില്‍ ആരായാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ഉമ്മയെ ആണെന്നായിരുന്നു കണ്ണന്റെ മറുപടി.

റെഹുവിന്റെ ഉമ്മയ്ക്കും

റെഹുവിന്റെ ഉമ്മയ്ക്കും എനിക്കും ഒരേ പ്രായമാണ്. അമ്മയെന്നുളള വിളി ഒരാളുടെ പേര് ആണെന്നാണ് കണ്ണന്‍ വിചാരിരിക്കുന്നതെന്ന് ശ്രുതി പറയുന്നു. ഈയടുത്താണ് നമ്മളുടെ കൂട്ടത്തിലുളള കുട്ടികള്‍ അവരുടെ അമ്മമ്മാരെ അമ്മ എന്ന് വിളിക്കുന്നത് കണ്ടിട്ട്, ചുമ്മാ എന്റെ അടുത്ത് വന്നിട്ട് അമ്മേ എന്ന് വിളിക്കും. എന്താടാ എന്ന് ചോദിച്ചാല്‍ ഒരു ചിരിയാണ് മറുപടി.

അവന് മനസിലായി വരുന്നതേയുളളൂ

അവന് മനസിലായി വരുന്നതേയുളളൂ. പിന്നെ പൈങ്കിളിയെന്നും, അമ്മകിളിയെന്നും, കിളിയമ്മയെന്നുമൊക്കെ എന്നെ വിളിക്കും. അഭിമുഖത്തില്‍ കണ്ണനും പൈങ്കിളിയും തമ്മിലുളള തരംഗമായ ഒരു സംഭാഷണവും ഇരുവരും പറഞ്ഞു. "അതിന് ഞാന്‍ കല്യാണം കഴിച്ചിട്ടില്ലല്ലോ അമ്മേ?, കല്യാണം കഴിക്കുമ്പോഴുളള കാര്യമാ ഞാന്‍ പറഞ്ഞത്! ഒന്ന് പോ അമ്മേ".

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
ഞാനും അമ്മയും ടീമും ഉള്‍പ്പെടെ

ഞാനും അമ്മയും ചക്കപ്പഴം ടീമും ഉള്‍പ്പെടെ വളരെ ആകാംക്ഷയോടെ കാണുന്ന ഒരാളാണ് കണ്ണന്‍. ശ്രുതി പറഞ്ഞു. ഓരോ ദിവസവും അവന്റെ കൈയ്യില് പുതിയ പുതിയ ഐറ്റം ഉണ്ടാവും. സൈലന്റായിട്ടുളള ആളല്ല കണ്ണന്‍. സെറ്റിലെല്ലാം ഫുള്‍ ആക്ടീവാണ്. ഒരോരുത്തരുടെയും അടുത്തേക്ക്‌ പോയിവരും. സിനിമയിലും സീരിയലുമൊക്കെ അഭിനയിക്കാന്‍ ഇഷ്ടമാണെന്നും കുട്ടിതാരം പറഞ്ഞു.

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X