For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ ഭർത്താവിന്റെ കൂടെയാണ് ഇപ്പോൾ മകൾ താമസിക്കുന്നത്, ഈ പണി നിന്നാൽ ഞാൻ പട്ടിണിയാവില്ല'; സബീറ്റ ജോർജ്

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. ഒരു കുടുംബത്തില്‍ നടക്കുന്ന സാധാരണ സംഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് പരമ്പര. അടുത്തിടെ പരമ്പരയിലെ കുഞ്ഞുണ്ണിയുടേയും ലളിതയുടേയും മേക്കോവറുകളെല്ലാം ചര്‍ച്ചയായിരുന്നു. പരമ്പരയിലെ താരങ്ങൾക്കെല്ലാം വലിയ ആരാധക പിന്തുണയാണ് ഉള്ളത്. സീരിയലിൽ ആശ എന്ന കഥാപാത്രത്തെയാണ് അവതാരക കൂടിയായ അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്നത്.

  Also Read: അലന്‍സിയറിനൊപ്പം അഭിനയിക്കാന്‍ പേടി തോന്നിയോ? ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചതിനെ കുറിച്ച് നടി സ്വാസിക

  ആശയുടെ ഭർത്താവ് ഉത്തമനായിട്ടാണ് എസ്പി ശ്രീകുമാർ അഭിനയിക്കുന്നത്. ഉത്തമന്റെ അമ്മ വേഷത്തിൽ ലളിതയായി എത്തുന്നത് സബീറ്റ ജോർജ് എന്ന താരമാണ്. കഴിഞ്ഞ ദിവസം സീരിയലിലെ ഏറ്റവും പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന സബീറ്റ ജോർജ് സീരിയലിൽ നിന്നും പിന്മാറിയിരുന്നു. മുമ്പൊരിക്കൽ ഇതുപോലെ ചില കാരണങ്ങളാൽ സബീറ്റ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയിരുന്നു. പിന്നീട് വളരെ നാളുകൾക്ക് ശേഷം തിരികെ വരികയായിരുന്നു.

  സബീറ്റ പിന്മാറിയതിൽ ആരാധകരും നിരാശയിലാണ്. സിനിമയിൽ ശോഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സബീറ്റ ജോർജ്. അതേസമയം തന്റെ അഭിനയ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള വിശേഷങ്ങൾ ഇന്ത്യാ ഗ്ലിറ്റ്സിന് നൽ‌കിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സബീറ്റ ജോർജ്. എല്ലാ പുതുവർഷവും ഞാൻ എടുക്കുന്ന തീരുമാനമാണ് എന്റെ മെന്റൽ ഹെൽത്തിനെ ബാധിക്കുന്നതൊന്നും ജീവിതത്തിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നത്. പലർക്കും സിക്സ് പാക്ക് മാത്രമെയുള്ളു. അവർ ഉള്ളിൽ തകർന്നിരിക്കും. മകൾ ഡിസംബറിൽ എനിക്കൊപ്പം നിൽക്കാൻ വരാൻ പ്ലാൻ ചെയ്തിരുന്നു പക്ഷെ നടന്നില്ല.

  Also Read: മകളുടെ കരച്ചിൽ കാണാൻ വയ്യ! കണ്ണടച്ച് മുഖം പൊത്തി തിരിഞ്ഞുനിന്ന് മൃദുല, കണ്ണുനിറഞ്ഞ് യുവയും; വീഡിയോ വൈറൽ

  അടുത്ത വർഷം മാർച്ചോടെ അവൾ വരും. ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്യും. 27 വയസ് വരെ നാട്ടിൽ തന്നെയായിരുന്നു. ശേഷമാണ് വിദേശത്തേക്ക് പോയത്. ഓഡീഷന് പോകാറുണ്ട്. അ‌വനവനെ കുറിച്ച് ധാരണയുള്ളവർ ഓഡീഷന് പോകും. ഞാനും പോകാറുണ്ട്. നമ്മൾ ആരാണെന്നും നമ്മുടെ പേഴ്സണാലിറ്റി എന്താണെന്നും സോഷ്യൽമീഡിയയിലെ ഫോളോവേഴ്സിന്റെ എണ്ണം നോക്കി വിലയിരുത്തുന്നത് ബുദ്ധിയുള്ള ആരും ചെയ്യില്ല. മൂന്ന് സിനിമകളിലാണ് അഭിനയിച്ചത്. ഓഡീഷന് പോകാതെ എനിക്ക് സിനിമയിൽ ചാൻസ് കിട്ടിയത്.

  അർജുൻ അശോകൻ നായകനാകുന്ന പ്രണയവിലാസം എന്ന സിനിമയിലാണ്. ആ കോൾ വന്നത് എനിക്ക് വലിയ ഷോക്കായിരുന്നു. വലിയ സന്തോഷം നൽകി അത്. നാട്ടിലേക്ക് വന്നപ്പോൾ അഭിനയം മനസിലുണ്ടായിരുന്നില്ല. ഞാൻ ആ ഗ്രഹിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്ത് എടുക്കാറുണ്ട്. വരും വർഷങ്ങളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം കിട്ടണമെന്ന് എനിക്ക് പ്രാർഥനയുണ്ട്. യാത്ര പോകണമെന്നതും ആ ഗ്രഹമാണ്. നേപ്പാളിൽ പോകണമെന്നത് വലിയ ആ ഗ്രഹമാണ്. കഴിഞ്ഞ് പോയതിൽ ഞാൻ ഖേദിക്കുന്നില്ല.

  അറുപത് ശതമാനത്തോളം ഞാൻ ആ ഗ്രഹിച്ച ജീവിതമാണ് ഞാൻ ജീവിക്കുന്നത്. മകൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയാത്തതിൽ വിഷമം തോന്നാറുണ്ട്. പക്ഷെ ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം ഏത് പ്രായത്തിലും അവനവന്റെ സ്വപ്നം വെട്ടിപിടിക്കാൻ കഴിയുമെന്നാണ് ഞാൻ അവൾക്ക് കാണിച്ച് കൊടുക്കുന്നത്. ഞാൻ അവൾക്കൊരു ഉദാഹരണമാകും. സ്പീഡിലുള്ള മലയാളം അവൾക്ക് മനസിലാവില്ല. പക്ഷെ മലയാളം അറിയാതെ ഇല്ല.

  മമ്മി എന്തിനാണ് വല്ല്യമ്മയുടെ റോൾ ചെയ്യുന്നതെന്ന് മകൾ എന്നോട് ചോദിച്ചിട്ടുണ്ട്. ഈ പണി നിന്നാൽ ഞാൻ പട്ടിണിയാവില്ല. എനിക്ക് വേറെ കരിയറിൽ‌ ശോഭിക്കാനാകുമെന്ന് എനിക്ക് ഉറപ്പാണ്. ജിയോ ബേബി സാറിന്റെ സിനിമയുടെ ഓഡീഷന് പോയിരുന്നു. ഓഡീഷൻ കഴിഞ്ഞ ശേഷം നന്നായിരുന്നുവെന്ന് പറഞ്ഞ് എല്ലാവരും കൈയ്യടിച്ചു. പക്ഷെ പിന്നെ വിളി വന്നില്ല. സിനിമ കിട്ടുമോ ഇല്ലയോ എന്നത് എന്റെ വിഷയമല്ല. എന്റെ ഭർത്താവിന്റെ കൂടെയാണ് ഇപ്പോൾ മകൾ താമസിക്കുന്നത്. സബീറ്റ ജോർജ് പറഞ്ഞു.

  Read more about: serial
  English summary
  Chakkapazham Fame Sabitta George Open Up About Her Family And Upcoming Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X