10 വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയെന്ന് സബിറ്റ, ജീവിതത്തിലെ വലിയ സങ്കടത്തെക്കുറിച്ച് ചക്കപ്പഴം താരം
അടുത്തിടെയായിരുന്നു ചക്കപ്പഴമെന്ന ഹാസ്യ പരമ്പര തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ ഈ പരമ്പരയെ നെഞ്ചിലേറ്റുകയായിരുന്നു. ചക്കപ്പഴത്തിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, റാഫി, സബിറ്റ, ഐശ്വര്യ രജനികാന്ത്, അമല്‍ദേവ് തുടങ്ങിയവരാണ് പരിപാടിയിലെ പ്രധാന താരങ്ങള്‍. പതിവില്‍ നിന്നും വ്യത്യസ്തമായ കൂട്ടുകളുമായാണ് ചക്കപ്പഴം എത്തുന്നത്.
പുതുപുത്തന്‍ പരീക്ഷണങ്ങളുമായി ഇനിയ, ചിത്രങ്ങള്‍ കാണാം
ഈ പരമ്പരയിലെ പ്രധാന താരങ്ങളിലൊരാളാണ് സബിറ്റ ജോര്‍ജ്. ഇത്രയും സുന്ദരിയായ അമ്മായിഅമ്മയോ എന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. മരുമകളോട് എല്ലാ കാര്യത്തിലും മത്സരിക്കുന്നുണ്ട് ഉത്തമന്റെ അമ്മ. അഭിനയ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

വിവാഹം
കോട്ടയം കടനാട് സ്വദേശിയാണ് സബിത. അമ്മ നഴ്സായി വിദേശത്തായിരുന്നു. അച്ഛമ്മയാണ് സബിതയെ വളര്‍ത്തിയത്. സ്‌കൂൾ-കോളജ് കാലമെല്ലാം ബോർഡിങ്ങിലും ഹോസ്റ്റലിലും ആയിരുന്നു. പിന്നീട് പഠനശേഷം ചെന്നൈ എയർപോർട്ടിൽ ജോലി ലഭിച്ചു. ആ സമയത്താണ് വിവാഹം. അതിനുശേഷം ഞാൻ അമേരിക്കയിലേക്ക് ജീവിതം പറിച്ചുനട്ടു. പിന്നീടുള്ള 20 വർഷങ്ങൾ ജീവിച്ചത് അമേരിക്കയിലാണ്.ഇപ്പോൾ ഞാൻ അമേരിക്കൻ സിറ്റിസനാണ്.

ദുഖമായിരുന്നു
ഞങ്ങൾക്ക് രണ്ടു മക്കൾ പിറന്നു. മൂത്ത മകൻ മാക്‌സ്‌വെൽ ജനനസമയത്തുണ്ടായ ഒരു ഹെഡ് ഇഞ്ചുറി മൂലം ഭിന്നശേഷിക്കാരനായി മാറി. അത് എന്റെ ജീവിതത്തിലെ വലിയൊരു ദുഖമായിരുന്നു. ഇളയ മകൾ സാഷ. 10 വർഷം മുൻപ് ഞാൻ വിവാഹമോചിതയായി. മക്കളുടെ എല്ലാ കാര്യങ്ങളും നോക്കി ഞാൻ ജീവിതത്തിൽ പുതിയ അർഥം കണ്ടെത്തി. പക്ഷേ ദൈവം മകനു അധികം ആയുസ് കൊടുത്തില്ല. 2017 ൽ 12 ാം വയസ്സിൽ അവൻ ഞങ്ങളെ വിട്ടുപിരിഞ്ഞു.

ബ്രേക്ക്
ജീവിതത്തിൽ ഒരു ബ്രേക്ക് വേണമെന്ന് തോന്നിയപ്പോഴാണ് എട്ടുമാസം മുൻപ് ഞാൻ നാട്ടിലേക്ക് വിമാനം കയറുന്നത്. ചെറുപ്പത്തിൽ ഞാൻ ക്‌ളാസിക്കൽ മ്യൂസിക്കും ഡാൻസുമൊക്കെ പഠിച്ചിട്ടുണ്ട്. അഭിനയിക്കാനും ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നു. അന്നതൊന്നും നടന്നില്ല. ഞാൻ കൊച്ചി കാക്കനാട് ഒരു ഫ്ലാറ്റ് വാങ്ങി. നാട്ടിലെ എന്റെ സ്വന്തം വീട്. കോട്ടയം രമേശ് എന്ന നടൻ വഴിയാണ് എനിക്ക് മിനിസ്ക്രീനിലേക്ക് വഴി തുറക്കുന്നത്
Recommended Video

അമേരിക്കൻ ജീവിതം
അമേരിക്കൻ ജീവിതം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. അവിടെ ഒറ്റമുറി വീട് മുതൽ വലിയ ആഡംബര ബംഗ്ലാവിൽ വരെ താമസിച്ചു. മകന്റെ ജനനവും മരണവും കണ്ടു. അങ്ങനെ കയറ്റിറക്കങ്ങളിലൂടെ കടന്നുപോയതുകൊണ്ട് ഇപ്പോൾ ചെറിയ വിഷമങ്ങൾ ഒന്നും എന്നെ ബാധിക്കാറേയില്ല. മകന്റെ ചിതാഭസ്മം ഞാൻ നിധി പോലെ എന്റെ പുതിയ വീടിന്റെ പ്രധാന ഭാഗത്ത് സൂക്ഷിക്കുന്നു. വാതിൽ തുറന്നാൽ ആദ്യം നോട്ടമെത്തുക ഇവിടേക്കാണ്. സമീപം അവന്റെ ഒരു ഫോട്ടോയും വച്ചിട്ടുണ്ട്. എന്നും അത് കാണുമ്പോൾ അവൻ എന്റെ കൂടെത്തന്നെയുണ്ട് എന്നെനിക്ക് അനുഭവപ്പെടുമെന്നും സബിറ്റ പറയുന്നു.


Click it and Unblock the Notifications











