ചക്കപ്പഴത്തിലെ കണ്ണന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി ശ്രുതി രജനീകാന്ത്, വൈറല്‍ വീഡിയോ

By Midhun Raj

ചക്കപ്പഴം പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരമ്പര തുടങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അതിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത്. ശ്രുതിക്കൊപ്പം എസ്പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത് ഉള്‍പ്പെടെയുളള താരങ്ങളും ചക്കപ്പഴത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചക്കപ്പഴത്തിന്റെ മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

കൂടാതെ പരമ്പരയുടെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകളും സമൂഹ മാധ്യമങ്ങളില്‍ ഉണ്ട്. അതേസമയം ചക്കപ്പഴത്തില്‍ പൈങ്കിളിയുടെ മകനായ കണ്ണനെ അവതരിപ്പിക്കുന്നത് കുട്ടിതാരമായ റെയ്ഹു ആണ്. ശ്രുതി രജനികാന്തും റെയ്ഹുവും ഒരുമിച്ചുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം മിക്കപ്പോഴും വൈറലാകാറുണ്ട്. കണ്ണന്റെ പിറന്നാളിന് ശ്രുതിയുടെതായി വന്ന ഒരു സര്‍പ്രൈസ് വീഡിയോ ശ്രദ്ധേയമായിരുന്നു.

കണ്ണന് ജന്മദിനാശംസകള്‍

കണ്ണന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുളള നടിയുടെ പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നീ ജീവിതത്തില്‍ എനിക്ക് വ്യത്യസ്തമായ ഒരു തോന്നല്‍ നല്‍കി. പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന എന്റെ വളര്‍ത്തുപുത്രന് അമ്മേടെ സ്വര്‍ണ ഉണ്ടക്ക് ഒരായിരം പിറന്നാള്‍ ഉമ്മകള്‍ എന്നാണ് കണ്ണന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

ഒപ്പം ജന്മദിനാശംകള്‍ നേര്‍ന്ന്

ഒപ്പം ജന്മദിനാശംകള്‍ നേര്‍ന്ന് നടി പങ്കുവെച്ച കണ്ണന്റെ വീഡിയോയും ശ്രദ്ധേയമായി മാറിയിരുന്നു. ശ്രുതിയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് കണ്ണന് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ശ്രുതി രജനീകാന്ത്.

 സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കോമഡി സീരിയലായ എട്ടു സുന്ദരികളും ഞാനും എന്ന പരമ്പരയില്‍ മണിയന്‍പിളള രാജുവിന്‌റെ മരുമകളുടെ റോളിലാണ് ശ്രുതി എത്തിയത്. ചക്കപ്പഴം വിശേഷങ്ങള്‍ക്കൊപ്പം നടി പങ്കുവെക്കാറുളള ഫോട്ടോഷൂട്ട് ചിത്രങ്ങളും ട്രെന്‍ഡിംഗാവാറുണ്ട്. മുന്‍പ് നടി പങ്കുവെച്ച മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

അതേസമയം കഴിഞ്ഞ വര്‍ഷം

അതേസമയം കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു ചക്കപ്പഴം സംപ്രേക്ഷണം ആരംഭിച്ചത്. നൂറിലധികം എപ്പിസോഡുകളാണ് പരമ്പരയുടെതായി ഇതുവരെ സംപ്രേക്ഷണം ചെയ്തത്. സൗഭാഗ്യ വെങ്കിടേഷിന്റെ ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖര്‍ മുന്‍പ് ചക്കപ്പഴം പരമ്പരയില്‍ ഉണ്ടായിരുന്നു. ശിവന്‍ എന്ന കഥാപാത്രത്തെയായിരുന്നു നടന്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ അര്‍ജുന്‍ പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. സബീറ്റ ജോര്‍ജ്ജ്, കെപിഎസി ലളിത. റെയ്ഹു, അമല്‍ രാജ്‌ദേവ്, ലക്ഷ്മി, സാധിക സുരേഷ് മേനോന്‍ തുടങ്ങിയവരാണ് ചക്കപ്പഴം പരമ്പരയിലെ മറ്റ് പ്രധാന താരങ്ങള്‍.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

വീഡിയോ കാണാം

More from Filmibeat

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X