പ്രണയമുണ്ടായിരുന്നു, 5 വര്‍ഷത്തിന് ശേഷം അത് വേണ്ടെന്ന് വെച്ചുവെന്ന് ചക്കപ്പഴത്തിലെ പൈങ്കിളി
ഫ്‌ളവേഴ്‌സ് ചാനലിലെ പ്രധാന ഹാസ്യ പരിപാടികളിലൊന്നാണ് ചക്കപ്പഴം. ലോക് ഡൗണ്‍ സമയത്തായിരുന്നു ഈ പരിപാടിയുടെ സംപ്രേഷണം തുടങ്ങിയത്. തുടക്കത്തില്‍അത്ര മികച്ച സ്വീകരണമായിരുന്നില്ലെങ്കിലും പിന്നീട് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ചക്കപ്പഴം കുടുംബത്തെ. വിവിധ പരമ്പരകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് ചക്കപ്പഴത്തിനായി അണിനിരന്നിട്ടുള്ളത്.
അശ്വതി ശ്രീകാന്ത്, ശ്രീകുമാര്‍, റാഫി, ശ്രുതി രജനീകാന്ത്, സബിറ്റ, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങിയവരെല്ലാം ചക്കപ്പഴത്തില്‍ അഭിനയിക്കുന്നുണ്ട്. പറക്കും പൈങ്കിളിയെ അവതരിപ്പിച്ചാണ് ശ്രുതി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ശ്രുതി ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

മാനസപുത്രിയിലൂടെ
ചക്ക കുഴഞ്ഞത് പോലൊരു കുടുംബമെന്ന ടാഗ് ലൈനുമായാണ് ചക്കപ്പഴം എത്തുന്നത്. പൈങ്കിളിയെന്ന കഥാപാത്രമായാണ് ശ്രുതി എത്തിയത്. ഉറക്കവും അലസതയുമാണ് പല്ലവിയുടെ സ്വഭാവ സവിശേഷത. മകനുണ്ടെങ്കിലും അവന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് അമ്മയും നാത്തൂനും ചേര്‍ന്നാണ്. മാനസപുത്രിയെന്ന സീരിയലില്‍ ആണ്‍കുട്ടിയായി അഭിനയിച്ചിട്ടുണ്ട് ഈ താരം. രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്.

പാടാത്ത പൈങ്കിളിയില്‍
അപ്പൂപ്പന്‍ അച്ഛന് രജനീകാന്തെന്ന പേരിട്ടത് വളരെ മുന്‍പേയാണ്. രജനീകാന്ത് സിനിമയില്‍ സജീവമാവുന്നതിന് മുന്‍പായിരുന്നു അത്. കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് തന്റെ പേര് എല്ലാവര്‍ക്കും കൗതുകമായിരുന്നുവെന്ന് താരം പറയുന്നു. പാടാത്ത പൈങ്കിളിയിലേക്ക് വന്നതോടെ പൈങ്കു, പൈങ്കിളി എന്നൊക്കെയാണ് കൂട്ടുകാര്‍ വിളിക്കുന്നതെന്നും ശ്രുതി പറയുന്നു. പൈങ്കിളിയുടെ ഭര്‍ത്താവിനെ അവതരിപ്പിക്കുന്നത് അര്‍ജുന്‍ സോമശേഖറാണ്.

വിവാഹം
വീട്ടില്‍ വിവാഹ ആലോചനകളൊക്കെ നടക്കുന്നുണ്ട് ഇപ്പോള്‍. മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ പരസ്പര ധാരണയോടെ തങ്ങള്‍ ഇരുവരും വേര്‍പിരിയുകയായിരുന്നുവെന്നും ശ്രുതി പറയുന്നു. 5 വര്‍ഷത്തെ പ്രണയമായിരുന്നു അത്. താന്‍ അഭിനയിക്കുന്നതില്‍ കുടുംബത്തിലെല്ലാവരും മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ശ്രുതി പറയുന്നു. മികച്ച അവസരത്തിനായി താന്‍ കാത്തിരുന്നതിനെക്കുറിച്ചൊക്കെ അവര്‍ക്കും അറിയാവുന്നതാണ്.

ചക്കപ്പഴത്തിലേക്ക്
ബാലനടിയായാണ് ശ്രുതി തുടക്കം കുറിച്ചത്. തുടക്കത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അഭിനയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതായിരുന്നില്ല അവസ്ഥ. പ്ലസ് ടു കഴിഞ്ഞ സമയത്ത് കുറേ ഓഡീഷനുകളിലൊക്കെ പോയിരുന്നു. ഇടയ്ക്ക് ജൂനിയര്‍ ആര്‍ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു. 6 വര്‍ഷത്തെ കഷ്ടപ്പാടിന് ശേഷമായാണ് കുഞ്ഞെല്‍ദോയില്‍ മികച്ച കഥാപാത്രത്തെ ലഭിച്ചതെന്നും താരം പറയുന്നു. മോഡലിംഗില്‍ സജീവമായതോടെ സോഷ്യല്‍ മീഡിയയിലും ആക്ടീവാകുകയായിരുന്നു. അങ്ങനെയാണ് ചക്കപ്പഴത്തിലേക്കും അവസരം ലഭിച്ചത്.


Click it and Unblock the Notifications