അനിയനിട്ട് നല്ലൊരു തല്ല് കൊടുത്തു; അവന്‍ ഒരാഴ്ച കിടപ്പിലായി പോയി, രസകരമായ കഥ പറഞ്ഞ് ചക്കപ്പഴത്തിലെ പൈങ്കിളി

ചക്കപ്പഴം സീരിയലിലെ പൈങ്കിളിയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരിക്കുകയാണ് ശ്രുതി രജനികാന്ത്. ബാലതാരമായി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധേയമായ വേഷം കിട്ടിയത് ചക്കപ്പഴത്തിലൂടെയാണ്. ഇനി കുഞ്ഞെല്‍ദോ എന്ന സിനിമയിലും അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് നടി. ചക്കപ്പഴത്തിലേക്ക് അഭിനയിക്കാന്‍ എത്തിയത് എങ്ങനെയാണെന്ന് ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ശ്രുതി പറഞ്ഞിരിക്കുകയാണ്.

'ചാന്‍സ് ചോദിച്ച് ആരുടെയും അടുത്ത് പോയിട്ടില്ല. പിന്നെ ഓഡിഷനൊക്കെ പോയി കഷ്ടപ്പെടാറുണ്ട്. മൂന്ന് ഘട്ടം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കുഞ്ഞെല്‍ദോ എന്ന സിനിമയിലേക്ക് സെലക്ടാവുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് ലോക്ഡൗണ്‍ വരുന്നത്. അപ്പോള്‍ പിന്നെ പുറത്തിറങ്ങാന്‍ പോലും സാധിക്കാതെയായി. പിന്നെ സമയം പോവുന്നതിനായി ടിക്‌ടോകില്‍ വീഡിയോ ഇടാന്‍ തുടങ്ങി.

 shruthi

ടിക്‌ടോക് പൂട്ടിയതോടെ ഇനി എന്ത് ചെയ്യുമെന്ന് കരുതി ഇരിക്കുമ്പോഴാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചക്കപ്പഴത്തില്‍ അഭിനയിക്കാനുള്ള അവസരം വരുന്നത്. ആ സമയത്ത് സീരിയല്‍ ചെയ്യാന്‍ ഞാന്‍ നോക്കിയിരുന്നില്ല. ഇങ്ങനൊരു ചാന്‍സ് കിട്ടിയപ്പോള്‍ പിന്നെ ഒന്നും നോക്കാനില്ലായിരുന്നു. മുന്‍പ് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ ഒന്നുമില്ലാത്തത് കൊണ്ട് കാത്തിരിക്കുകയായിരുന്നു. അങ്ങനെ ചക്കപ്പഴത്തിന്റെ ഓഡിഷന് പോയി അന്ന് വൈകുന്നേരം തന്നെ കരാര്‍ എഴുതുകയായിരുന്നു.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

റിയല്‍ ലൈഫില്‍ ആരെയെങ്കിലും തല്ലിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നുള്ള മറുപടിയായിരുന്നു ശ്രുതി പറഞ്ഞത്. സ്‌കൂളില്‍ നിന്നും അനിയനെ ഉപദ്രവിച്ച സുഹൃത്തിന്റെ മുഖത്തടിച്ചിട്ടുണ്ട്. പിന്നെ വീട്ടുകാരായി, അധ്യാപകരായി ആകെ ജഗപൊക ബഹളമൊക്കെ ആയിരുന്നതായി ശ്രുതി പറയുന്നു. വീട്ടില്‍ അനിയനുമായി വഴക്ക് കൂടാറില്ലെങ്കിലും ഒരിക്കല്‍ അതും സംഭവിച്ചു. അന്ന് അവന്‍ എന്റെ അടി കൊണ്ട് ഒരാഴ്ച കിടപ്പിലായി പോയി.

ഞങ്ങള്‍ തമ്മില്‍ പരസ്പരം വഴക്ക് കൂടുന്നതിനിടെ അനിയന്‍ മുടിയില്‍ പിടിച്ചതോടെ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു. കൈയില്‍ കിട്ടിയ മടല് എടുത്ത് അവന്റെ പുറത്തിനിട്ട് അടിച്ചു. പുറത്ത് നീരൊക്കെ വന്ന് അത് ഭയങ്കര സീനായി. എനിക്കും വലിയ വിഷമമായി. ഇപ്പോള്‍ ആരെ തല്ലാന്‍ കൈ ഓങ്ങിയാലും ഞാനൊന്ന് അറയ്ക്കും. അടിച്ചില്ലെങ്കില്‍ ഞാന്‍ അടിച്ചില്ല. അടിച്ചാല്‍ അത് കൊടുത്തതായിരിക്കുമെന്നും ശ്രുതി പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X