ഞാന്‍ വിവാഹിതയല്ല, ഇവന്‍ എന്റെ മകനുമല്ല;ഓണ്‍സ്‌ക്രീനിലെ മകനെ കുറിച്ച് പറഞ്ഞ് ചക്കപ്പഴത്തിലെ പൈങ്കിളി

ഫളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളെല്ലാം തന്നെ വളരെ വേഗം പ്രേക്ഷക പ്രശംസ നേടി എടുത്തവയാണ്. ഉപ്പും മുളകിനും പിന്നാലെ പുതിയതായി ആരംഭിച്ച ചക്കപ്പഴമാണ് ജൈത്രയാത്ര തുടരുന്നത്. ഒരു കുടുംബവും അവിടുത്തെ അംഗങ്ങളുമെല്ലാം ചേര്‍ന്ന് ഒരുക്കുന്ന കിടിലന്‍ ദൃശ്യവിസ്മയമായിട്ടാണ് ചക്കപ്പഴം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

അശ്വതി ശ്രീകാന്ത്, എസ്പി ശ്രീകുമാര്‍, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങി മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ചക്കപ്പഴത്തിലൈ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ഷോ യെ കുറിച്ച് അതിലെ താരങ്ങള്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. അവതാരകയില്‍ നിന്നും അഭിനേത്രിയായി ചക്കപ്പഴത്തില്‍ അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ചും ലൊക്കേഷനിലെ വിശേഷങ്ങളും അശ്വതി ശ്രീകാന്ത് പങ്കുവെച്ചിരുന്നു.

sruthi-rajinikanth

ഇപ്പോഴിതാ ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് വിശേഷങ്ങളുമായി എത്തിയിരിക്കുന്നത്. പൈങ്കിളി എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ശ്രുതി രജനികാന്ത് എന്നാണ് യഥാര്‍ഥ പേരെന്ന് അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. ' പരമ്പരയില്‍ സദാസമയവും ഉറങ്ങാനിഷ്ടമുള്ളയാളാണ് പൈങ്കിളി. ഭര്‍ത്താവായ പോലീസുകാരനാട്ടെ സസ്പെന്‍ഷനിലുമാണ്. ഇവരുടെ മകനെ നോക്കുന്നത് പൈങ്കിളിയുടെ അമ്മയും നാത്തൂനും ചേര്‍ന്നാണ്. അമ്മേടെ സ്വര്‍ണ്ണ ഉണ്ടയെന്നാണ് പൈങ്കിളി മകനെ വിശേഷിപ്പിക്കാറുള്ളത്.

sruthi-rajinikanth

പരമ്പരയില്‍ മകനായിട്ടെത്തുന്ന കുഞ്ഞ് എന്റെ മകനാണോയെന്നാണ് പലരും ചോദിക്കുന്നുണ്ടെന്നാണ് ശ്രുതിയിപ്പോള്‍ പറയുന്നത്. എന്നാല്‍ ഞാന്‍ വിവാഹിതയല്ലെന്നും അവന്റെ പേര് റെയ്ഹു എന്നാണെന്നും ശ്രുതി രജനികാന്ത് പറയുന്നു. കണ്ണനൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളുമായി എത്തിയപ്പോഴായിരുന്നു ഓണ്‍സ്‌ക്രീനിലെ മകനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശ്രുതി മറുപടി പറഞ്ഞത്. സ്‌ക്രീനിലെ അമ്മയുടേയും മകന്റേയും ചിത്രങ്ങളും വീഡിയോസുമെല്ലാം ഇതിനകം വൈറലാണ്.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

എസ്പി ശ്രീകുമാറും അശ്വതി ശ്രീകാന്തുമൊക്കെ നേരത്തെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണെങ്കിലും ശ്രുതി പുതുമുഖമായിരുന്നു. അതുപോലെ പരമ്പരയില്‍ ശ്രുതിയുടെ ഭര്‍ത്താവായി എത്തുന്ന ശിവനെ അവതരിപ്പിക്കുന്നത് താരപുത്രി സൗഭാഗ്യ വെങ്കിടേഷിന്റെ ഭര്‍ത്താവായ അര്‍ജുന്‍ സോമശേഖറാണ്. അര്‍ജുനും ഓണ്‍സ്‌ക്രീനിലെ ഭാര്യയ്ക്കും മകനുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X