അനിയനെ വേദനിപ്പിച്ച പയ്യൻ്റെ കരണം നോക്കിയൊന്ന് പൊട്ടിച്ചു; സ്‌കൂളിൽ നടന്ന സംഭവത്തെ കുറിച്ച് ശ്രുതി രജനികാന്ത്
വീണ്ടുമൊരു ജൂണ്‍ ഒന്ന് വരുമ്പോള്‍ സ്‌കൂളിലേക്ക് പോവുന്നതിന്റെ ആവേശത്തിലാണ് കുട്ടികള്‍. സ്‌കൂളില്‍ പഠിച്ച കാലത്തെ അനുഭവങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് നടി ശ്രുതി രജനികാന്ത്. ചക്കപ്പഴം ടെലിവിഷൻ പരന്പരയിലൂടെ ശ്രദ്ധേയായ നടി മോഡലിങ് രംഗതത്തും സജീവമായി തുടരുകയാണ്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അനിയനെ ഉപദ്രവിച്ച വിദ്യാര്‍ഥിയെ കരണത്തിന് അടിച്ചതടക്കം സ്‌കൂളിലെ നിരവധിഓര്‍മ്മകളാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ ശ്രുതി രജനികാന്ത് പങ്കുവെച്ചത്.

'അനിയന്‍ തനിക്കൊരു ദൗര്‍ബല്യം ആയിരുന്നുവെന്നാണ് ശ്രുതി പറയുന്നത്. അവന്‍ കരയുന്നത് കാണാന്‍ എനിക്ക് തീരെ ഇഷ്ടമല്ല. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അവന്റെ ക്ലാസില്‍ പഠിക്കുന്ന പയ്യന്‍ അവനെ തല്ലി. ആ പയ്യനെ ചെന്ന് കണ്ട് എന്തിനാണ് മോനെ ഉപദ്രവിക്കുന്നതെന്ന് ചോദിച്ച് അങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചു. ക്ലാസ് ടീച്ചറോട് ശ്രദ്ധിക്കണമെന്നും പറഞ്ഞു. പിറ്റേന്ന് ക്ലാസില്‍ നിന്നും അനിയന്റെ കൂട്ടുകാര്‍ വന്ന് അവനെ ആ പയ്യന്‍ വീണ്ടും തല്ലുകയാണെന്ന് പറഞ്ഞു.

അവനെ ആരെങ്കിലും ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. കാര്യമന്വേഷിക്കാന്‍ ചെന്ന എന്നോട് 'ഞാന്‍ തല്ലും നീ വീട്ടില്‍ കൊണ്ട് പോയി കേസ് കൊടുക്ക്' എന്ന രീതിയില്‍ സംസാരിച്ചു. അനിയനെ തല്ലിയതിന്റെയും എന്നോട് തര്‍ക്കുത്തരം പറഞ്ഞതിന്റെയും ദേഷ്യത്തില്‍ ഞാന്‍ അവന്റെ കരണം നോക്കിയൊന്ന് പൊട്ടിച്ചു. എന്റെ അഞ്ച് വിരലിന്റെ പാട് അവന്റെ മുഖത്ത് പതിഞ്ഞ് കിടന്നു. സ്‌കൂളില്‍ നിന്നും മാതാപിതാക്കളെ വിളിച്ചപ്പോള്‍ ആദ്യമെത്തിയത് അവന്റെയാണ്.

ഇങ്ങനെ തല്ലുന്നത് ശരിയാണോന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചപ്പോള്‍ എന്റെ വീട്ടുകാരെ പറഞ്ഞാല്‍ തല്ലുമെന്ന ഉറച്ച നിലപാടിലായിരുന്നു ഞാന്‍. ആ കുട്ടിയുടെ മാതാപിതാക്കള്‍ വലിയ പ്രശ്‌നമൊക്കെ ഉണ്ടാക്കി. ആ സംഭവം വലിയ പ്രശ്‌നമായതോടെ സീനിയേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ എന്നെ ഗുണ്ടയെന്ന് വിളിച്ച് തുടങ്ങി. അന്ന് ഞാന്‍ തല്ലിയ കുട്ടി ഇന്ന് ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്നും' ശ്രുതി പറയുന്നു.
Also Read: 'ഞങ്ങൾ പരസ്പരം കള്ളം പറയാറില്ല, അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ വഴക്കുണ്ടാക്കുമായിരുന്നില്ല'; നടൻ ബാല

സ്‌കൂളില്‍ പഠിപ്പിച്ച ഒരു ടീച്ചറുമായിട്ടുണ്ടായ പ്രശ്‌നത്തെ കുറിച്ചും ശ്രുതി പറഞ്ഞിരുന്നു.
'ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ലെങ്കില്‍ നല്ല തല്ല് തരുമായിരുന്നു. ടീച്ചറൊരിക്കല്‍ അടിക്കാനായി വടിയെടുത്തിട്ട് പറഞ്ഞു, 'നിന്നെ ഞാന്‍ തല്ലില്ല. കാരണം നിന്റെ അമ്മയുടെ കൈയ്യില്‍ നിന്ന് തന്നെ ഇഷ്ടം പോലെ കിട്ടുന്നുണ്ടല്ലോ. എന്നിട്ടും നീ നന്നാകുന്നില്ല. പിന്നെ ഞാനും കൂടി തല്ലിയിട്ട് എന്തിനാണ്? എന്നാണ് ടീച്ചര്‍ പറഞ്ഞത്.
പ്രോഗ്രസ് റിപ്പോര്‍ട്ട് വാങ്ങാനൊക്കെ അമ്മ വരുമ്പോള്‍ എന്നെ കുറിച്ചുള്ള പരാതികള്‍ ടീച്ചര്‍മാര്‍ പറയും. അത് കേട്ട ഉടന്‍ അവരുടെ മുന്നില്‍ നിന്ന് അടി തരുമായിരുന്നു. അതൊക്കെ കണ്ടത് കൊണ്ടാണ് ടീച്ചര്‍ എന്നെ തല്ലാതിരുന്നത്. സ്‌കൂളിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആ ടീച്ചറുടെ മുഖമാണ് ഓര്‍മ്മ വരിക എന്നാണ് ശ്രുതി രജനികാന്ത് പറയുന്നത്.


Click it and Unblock the Notifications