For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛനില്ലാതെ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് എനിക്കറിയില്ല'; പിതാവിന്റെ വേർപാടിൽ നിന്ന് കരകയറാനാകാതെ സബീറ്റ!

  |

  ചക്കപ്പഴം എന്ന ഹാസ്യ പരമ്പര പുതുമുഖങ്ങളായി എത്തിയ നിരവധി താരങ്ങളുടെ ജീവിത്തതിൽ വഴിത്തിരിവായിട്ടുണ്ട്. ഫ്ലവേഴ്സിൽ ഇപ്പോഴും സംപ്രേഷണം തുടരുന്ന സീരിയൽ കൊവിഡ് കാലത്താണ് സ്ട്രീം ചെയ്ത് തുടങ്ങിയത്. നിറയെ പുതുമുഖങ്ങലും കൂടാതെ കുറച്ച് സീരിയൽ പ്രതിഭകളേയും അണിനിരത്തികൊണ്ടായിരുന്നു പരമ്പര എത്തിയത്. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്, ശ്രീകുമാർ, അമൽ രാജ് ​ദേവ്, സബീറ്റ ജോർജ്, ശ്രുതി രജനീകാന്ത്, റാഫി തുടങ്ങിയവരായിരുന്നു സീരിയലിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 358 എപ്പിസോഡുകൾ ഇപ്പോൾ‌ ചക്കപ്പഴം സീരിയൽ പൂർത്തിയാക്കിയിരിക്കുകയാണ്.

  Also Read: 'പണവും സ്വകാര്യതയുമെല്ലാം അപഹരിക്കപ്പെട്ടു പക്ഷെ ഞാൻ തളർന്നില്ല'; വൈറലായി സാമന്ത പങ്കുവെച്ച വാക്കുകൾ!

  അശ്വതി ശ്രീകാന്തിൽ ഒരു എഴുത്തുകാരിയും അവതാരകയും ഉണ്ടെന്നല്ലാതെ നന്നായി അഭിനയവും വഴങ്ങുമെന്ന് ചക്കപ്പഴം സംപ്രേഷണം ചെയ്ത് തുടങ്ങിയ ശേഷമാണ് മിനി സ്ക്രീൻ പ്രേക്ഷകർക്ക് മനസിലായത്. ചിത്രത്തിൽ മരുമകൾ ആശയായിട്ടാണ് അശ്വതി എത്തിയത്. ഇപ്പോൾ കു‍ഞ്ഞ് പിറന്നതോടെ സീരിയിൽ നിന്നും അശ്വതി വിട്ടുനിൽ‌ക്കുകയാണ്. ആദ്യത്തെ സീരിയലിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ പുരസ്കാരവും അശ്വതിക്ക് ലഭിച്ചിരുന്നു. ശേഷം കുഞ്ഞെൽദോ അടക്കമുള്ള സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്ത് അശ്വതി പ്രത്യക്ഷപ്പെട്ടിരുന്നു.

  Also Read: 'എനിക്ക് ഏറ്റവും പേടിയുള്ള സാധനം വരെ നടന്ന് കഴിഞ്ഞു, ഇനി ഞാൻ പന്നി പൊളിയാണ്'; നടി ​ഗായത്രി സുരേഷ്!

  ചക്കപ്പഴം സീരിയലിലൂടെ ആരാധകരെ സ്വന്തമാക്കിയ മറ്റൊരു നടിയാണ് സബീറ്റ ജോർജ്. അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്ന ആശ എന്ന കഥാപാത്രത്തിന്റെ അമ്മായിയമ്മയായ ലളിതയായിട്ടാണ് സീരിയലിൽ സബീറ്റ അഭിനയിക്കുന്നത്. സ്വഭാവികതയും തന്മയത്വവും നിറഞ്ഞ അഭിനയത്തിലൂടെ വളരെ പെട്ടന്ന് ആരാധകരെ സ്വന്തമാക്കാൻ സബീറ്റയ്ക്കും സാധിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽമീഡിയയിൽ അടക്കം നിരവധി ആരാധകരുള്ള താരമാണ് സബീറ്റ ജോർജ്. കുറച്ച് ദിവസം മുമ്പാണ് താരത്തിന്റെ അച്ഛൻ അന്തരിച്ചത്. അസുഖം ബാധിച്ച് അച്ഛൻ ആശുപത്രിയിലായതെല്ലാം സബീറ്റ ആരാധകരുമായി പങ്കുവെച്ചിരുന്നു. കടനാട് കുഴിക്കാട്ടുചാലിൽ അഗസ്റ്റ്യൻ ആയിരുന്നു സബീറ്റയുടെ പിതാവ്. 78ആം വയസിലാണ് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം മരിച്ചത്. കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് സബീറ്റ തന്നെയാണ് അച്ഛന്റെ വേർപാട് ആരാധകരെ അറിയിച്ചത്.

  അച്ഛൻ തിരികെ ജീവിതത്തിലേക്ക് വരും എന്ന പ്രതീക്ഷയിലായിരുന്നു സബീറ്റയും കുടുംബവും. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് താരം അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. 'ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചു... കൈകൾ മുറുകെപ്പിടിച്ചു. ഇപ്പോൾ നമ്മൾ അത് അവർക്ക് വേണ്ടി ചെയ്യുന്നു. പ്രാർത്ഥനകൾ തുടരണേ.. ഞങ്ങളുടെ കുടുംബം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ അച്ഛൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്' എന്നാണ് അച്ഛന്റ ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് സബീറ്റ കുറിച്ചത്. പിതാവ് മരിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ ഡാഡിയുടെ ഓർമകളിൽ നിന്ന് കരകയറാനാകതെ വിഷമിക്കുകയാണെന്ന് പറയുകയാണ് സബീറ്റ ജോർജ്. അച്ഛന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു ഹൃദ​യസ്പർശിയായ കുറിപ്പും സബീറ്റ പങ്കുവെച്ചു. 'അച്ഛൻ എന്ന തണൽ മരം ഇല്ലാണ്ട് ജീവിക്കാൻ ഡാഡ്ഡിയുടെ ഈ മകൾക്ക് അറിഞ്ഞുകൂടാ' എന്ന് പറഞ്ഞുകൊണ്ടാണ് സബീറ്റയുടെ കുറിപ്പ് ആരംഭിക്കുന്നത്.

  Recommended Video

  KPAC ലളിതയെ അവസാനമായി ഒരു നോക്ക് കാണാൻ തൃശ്ശൂരുകാർ | Filmibeat Malayalam

  'ഞാൻ അങ്ങയെ ഭയങ്കരമായി മിസ്സ് ചെയ്യുന്നു.. ഡാഡി. എന്റെ ജോലിയുടെ ഇടവേളകൾക്കായി നിങ്ങൾ വീട്ടിലിരിക്കുന്നതായി എനിക്ക് ഇപ്പോഴും തോന്നുന്നു... ജോലി കഴിഞ്ഞ് ഞാൻ അവിടെ എത്തുമ്പോൾ നിങ്ങൾ എനിക്ക് നൽകുന്ന ഏറ്റവും ദൈർഘ്യമേറിയ ആലിംഗനങ്ങളും നെറ്റിയിൽ നൽകുന്ന ഏറ്റവും തീവ്രമായ ചുംബനങ്ങളും ഞാൻ മിസ് ചെയ്യുന്നു. അങ്ങയുടെ സംരക്ഷണം ഇല്ലാതെ വളരെ ബുദ്ധിമുട്ടാണെങ്കിലും പ്രതീക്ഷയുള്ള ജീവിതം നയിച്ച് അങ്ങേക്ക് അഭിമാനിക്കാൻ സാധിക്കുന്ന ജീവിതം നയിക്കാനാണ് ആ​ഗ്രഹം. അങ്ങായിരിക്കുന്നിടത്ത് ഞാൻ വരുന്നത് വരെ അങ്ങയുടെ സംരക്ഷണം ഈ മകൾക്ക് എപ്പോഴും നൽകണമേ...' എന്നാണ് അച്ഛന്റെ ഓർമകളിൽ വിതുമ്പി സബീറ്റ കുറിച്ചത്.

  Read more about: serial
  English summary
  Chakkapazham Serial Actress Sabitta George Again Pens A Heart Touching Note About Her Late Dad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X