നിങ്ങളുടെ ശക്തി ആഘോഷിക്കുക, ചക്കപ്പഴത്തിലെ സബിറ്റയുടെ വാക്കുകൾ ചർച്ചയാകുന്നു
ചുരുങ്ങിയ സമയത്തിനുള്ളിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് ചക്കപ്പഴം. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ഈ പരമ്പരയ്ക്ക് യൂത്തിനിടയിലും മികച്ച സ്വീകാര്യതയാണുള്ളത്. കുടുംബ പശ്ചാത്തലത്തിൽ തന്നെയാണ് ചക്കപ്പഴവും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. എന്നാൽ സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായ കഥ പറയൽ ശൈലിയാണ് പരമ്പരയെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കുന്നത്.
എസ്പി ശ്രീകുമാർ, അവതാരക അശ്വതി ശ്രീകാന്ത്, അർജുൻ, ശ്രുതി, റാഫി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇന്ന് സ്വന്തം പേരിനെക്കാളും ഉത്തമനും ആശയും , പൈങ്കിളിയും ശിവനുമായിട്ടാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചക്കപ്പഴം മിനിസ്ക്രീനിൽ മുന്നേറുകയണ്.

എസ്പി ശ്രീകുമാർ, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് സീരിയലിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉത്തമൻ എന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിക്കുന്നത്. ആശയായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയങ്കരിയായ അശ്വതി ശ്രീകാന്തും. ഉത്തമന്റേയും ആശയുടേയും ചെറിയ രസകരമായ പ്രശ്നങ്ങളാണ് പിന്നീട് ആ വീട്ടിലെ തന്നെ പ്രധാന പ്രശ്നങ്ങളായി മാറുന്നത്. ചക്കപ്പഴത്തിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമാണ് ഉത്തമന്റേയും പൈങ്കിളിയുടേയും സുമേഷിന്റേയും അമ്മയായ ലളിതാമ്മ. സീരിയലിൽ കാണും പോലെയല്ല കക്ഷി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സബിറ്റ ജോർജ്ജിന്റ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് സബിറ്റ ജോർജ്ജ്. സീരിയൽ വിശേഷങ്ങളും തന്റെ വിശേഷങ്ങളും നടി സോഷ്യൽ മീഡിയയിൽ 1kൽ അധികം ഫോളോവേഴ്സ് താരത്തിനുണ്ട്. . പങ്കുവെയ്ക്കുന്ന ചിത്രത്തിനും പോസ്റ്റിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നടിയുടെ ദീപാവലി ആശംസയാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. മികച്ച സന്ദേശത്തിനോടൊപ്പമാണ് നടി ആരാധകർക്ക് ആശംസ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളും മാസങ്ങളും നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ഓർത്ത് അഭിമാനിക്കുക. നിങ്ങൾ നടത്തിയ നിശബ്ദ പോരാട്ടങ്ങൾ, നിങ്ങൾ സ്വയം താഴ്ന്നുനിന്ന നിമിഷങ്ങൾ, നിങ്ങളുടെ കണ്ണുനീർ തുടച്ച സമയങ്ങൾ ഇതൊക്കെ നിങ്ങളുടെ ശക്തിയാണ്" ഈ ദീപാവലി നാളുകളിൽ നിങ്ങളുടെ ശക്തി ആഘോഷിക്കുക.- സബിറ്റ കുറിച്ചു.. മനോഹരമായ ചിത്രത്തിനോടൊപ്പമായിരുന്നു നടിയുടെ വാക്കുകൾ,

പരസ്യത്തിലും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ചക്കപ്പഴമാണ് നടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. അഭിനേത്രി എന്നതിൽ ഉപരി നർത്തകിയും ഗായികയുമാണ് സബിറ്റ.കർണാടക സംഗീതവും ഭരതനാട്യവും പഠിച്ച സബിറ്റ ആലപിച്ച ചില ഗാനങ്ങളുടെ വീഡിയോ വൈറൽ ആണ്. കൂടാതെ പരസ്യത്തിൽ മാത്രമല്ല .ബിഗ് സ്ക്രീനിലും തിളങ്ങിയിട്ടുണ്ട്. അമേരിക്കയിൽ മെഡിക്കൽ ഫീൽഡിലെ ജോലി ഉപേക്ഷിച്ചാണ് സബിറ്റ ലളിതയായി എത്തിയിരിക്കുന്നത്.

കൊച്ചിക്കാരി ആണെങ്കിലും കാലിഫോർണിയയിൽ ആണ് സബിറ്റ ജോലി നോക്കിയിരുന്നത്. അഭിനയത്തിലും മോഡലിംഗിലും ഉള്ള അമിതമായ താത്പര്യം ആണ് മെഡിക്കൽ പ്രൊഫെഷൻ ഉപേക്ഷിച്ചിട്ട് അഭിനയരംഗത്തേക്ക് താരം എത്തിയത്. രണ്ടുമക്കൾ ആണ് റിയൽ ലൈഫിൽ സബിറ്റക്ക് ഉള്ളത്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.
Recommended Video
സബിറ്റ ജോർജ്ജ് ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications











