twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹാലോചനയൊക്കെ തുടങ്ങിവെച്ചിട്ടുണ്ട്, വീട്ടുവിശേഷം പങ്കുവെച്ച് ചക്കപ്പഴത്തിലെ പൈങ്കിളി

    |

    ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രജനികാന്ത്. ബാലതാരമായി പ്രേക്ഷകരുടെ മുന്നിൽ എത്തിയ ശ്രുതി ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴത്തിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

    താരപുത്രന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

    ഇപ്പോഴിത തന്റെ വീടോർമകൾ പങ്കുവെയ്ക്കുകയാണ് നടി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയാണ് ശ്രുതി രജനികാന്ത്. അച്ഛൻ രജനികാന്ത്, അമ്മ ലേഖ,അനിയൻ സംഗീത് ഇതാണ് നടിയുടെ ചെറിയ കുടുംബം.

    രജനികാന്ത് എന്ന പേര്

    ശ്രുതിയുടെ പേരിനോടൊപ്പമുള്ള സർനെയിം ആദ്യം മുതലെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ രജനികാന്ത് എന്നുള്ള അച്ഛന്റെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് നടി. പലരും കൗതുകത്തോടെയാണ് പേരിനെ കുറിച്ച് ചോദിക്കാറുള്ളതെന്നാണ് ശ്രുതി പറയുന്നു. അച്ഛന്റെ അച്ഛൻ പട്ടാളത്തിലായിരുന്നു. മകൻ ജനിക്കുമ്പോൾ ഇടാനായി അവിടെ നിന്നെങ്ങാണ്ട് അപ്പൂപ്പൻ കണ്ടെത്തിയ പേരാണ് രജനികാന്ത്.ശരിക്കും എന്റെ അച്ഛൻ ജനിക്കുന്ന സമയത്ത് സൂപ്പർസ്റ്റാർ രജനികാന്ത് സിനിമയിൽ വന്നിട്ടില്ല.

    അഭിനയം തുടങ്ങിയത്

    രണ്ടാം ക്ലാസ് മുതലാണ് അഭിനയിക്കാൻ തുടങ്ങിയത്. ചിലപ്പോൾ പെൺകുട്ടി, ഉണ്ണിക്കുട്ടൻ, മാനസപുത്രി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു. ഇതിൽ ഉണ്ണിക്കുട്ടനിൽ ആൺകുട്ടിയായിട്ടാണ് അഭിനയിച്ചത്. സീരിയൽ അഭിനയിച്ച്, പഠനം ഉഴപ്പിയപ്പോൾ വീട്ടുകാർ ഒരു ബ്രേക്ക് എടുപ്പിച്ചു. പിന്നെ വയനാട് പഴശ്ശിരാജ കോളജിൽ നിന്ന് ഡിഗ്രിയും കോയമ്പത്തൂരിലെ കോളജിൽ നിന്നും പിജിയും ചെയ്തു. ആ സമയത്ത് എന്റെ ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ കണ്ടാണ് വീണ്ടും മിനിസ്ക്രീനിലേക്ക് അവസരം ലഭിക്കുന്നത്.

    വീട്  ഓർമ

    വീടിനെ കുറിച്ചും നടി വെളിപ്പെടുത്തി. ഞാൻ ജനിച്ചത് അമ്പലപ്പുഴയിലെ അച്ഛന്റെ കുടുംബ വീട്ടിലാണെങ്കിലും, എന്റെ ചെറുപ്പത്തിൽ തന്നെ അച്ഛൻ കുടുംബത്തിനടുത്ത് വേറെ വീടുവച്ചു താമസംമാറി. അച്ഛന്റെ സഹോദരങ്ങൾ എല്ലാം തൊട്ടടുത്ത് തന്നെയുണ്ട്. എന്താവശ്യത്തിനും എല്ലാവരും ഒത്തുകൂടും. അതുകൊണ്ട് പല വീടുകളിലായാലും ഒരു കൂട്ടുകുടുംബത്തിലെ ഫീൽ ഇപ്പോഴും ലഭിക്കുന്നുണ്ട്. 20 വർഷം മുൻപാണ് വീട് പണിതത്. അന്നത്തെക്കാലത്തെ ഒരു ഇടത്തരം മോഡേൺ വീടാണ് എന്റേത്.

    ഇഷ്ടമുള്ള  വീട്

    എന്റെ സ്‌കൂൾ അവധിക്കാല ഓർമ്മകൾ മുഴുവൻ അമ്മയുടെ തറവാടായ മാവേലിക്കര കാരാഴ്മയിലാണ്. ഓടിട്ട മേൽക്കൂരയും ചാണകം മെഴുകിയ തറയുമുള്ള വീടായിരുന്നുവത്. സമീപം തൊഴുത്ത്. പശു, കോഴി എല്ലാമുണ്ടായിരുന്നു. സാരി ഉടുക്കാൻ പഠിച്ചതൊക്കെ അമ്മൂമ്മയുടെ സാരിയിൽ പരിശീലിച്ചാണ്. ഓരോ വെക്കേഷനും അവസാനിച്ച് മടങ്ങിപോകുന്നത് ശോകസീനാണ്. വീടിന്റെ മുന്നിലൂടെ ഒരു നീളൻ വഴിയുണ്ട്. അതിലൂടെ വണ്ടി മറയുന്നത് വരെ ഞാൻ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ടാറ്റ കൊടുത്തുകൊണ്ടിരിക്കും. ആ പാവങ്ങളും നിറഞ്ഞ കണ്ണുകളോടെ അത് നോക്കിനിൽക്കും. ഇപ്പോൾ ആ വീടുപൊളിച്ചു.

    Recommended Video

    Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
    വിവാഹം

    ഇപ്പോൾ അഭിനയിക്കുന്ന സീരിയലിനെ കുറിച്ചും ആ വീടിനെ കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. ചോറ്റാനിക്കരയിലാണ് ആ വീട്. ഇപ്പോൾ ആ വീടും സഹഅഭിനേതാക്കളും എന്റെ രണ്ടാം കുടുംബമായി മാറിയിട്ടുണ്ട്. നമ്മൾ രാവിലെ മുതൽ വൈകുന്നേരംവരെ ചെലവഴിക്കുന്നത് അവരോടൊപ്പമാണല്ലോ. നിലവിൽ രണ്ടു വർഷം സീരിയലിന്റെ കോൺട്രാക്ട് ഉണ്ട്. അതുകഴിഞ്ഞു പിഎച്ച്ഡി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പിന്നെ വീട്ടുകാർ ഇപ്പോൾ വിവാഹാലോചനകൾ ഒക്കെ തുടങ്ങി വച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് വല്ലതും സെറ്റായാൽ അങ്ങനെയും ട്വിസ്റ്റുണ്ടാകുമെന്നും നടി അഭിമുഖത്തിൽ പറയന്നു.

    Read more about: serial tv
    English summary
    Chakkapazham Serial actress Shruthi Rajanikanth About Her Fond Memories From Home
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X