ചക്കപ്പഴത്തിലെ പെെങ്കിളിയുടെ കൂടെയുളള ആളെ തിരക്കി ആരാധകര്‍, വൈറലായി നടിയുടെ മറുപടി
ഉപ്പും മുളകിന് പിന്നാലെ വന്ന ചക്കപ്പഴം ഹാസ്യ പരമ്പരയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ആരംഭിച്ച ചക്കപ്പഴത്തിന് ആദ്യം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം മലയാളികളുടെയും പ്രിയപ്പെട്ടവരായി മാറിയിരുന്നു. എസ്പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത് ഉള്‍പ്പെടെയുളള പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ പരമ്പരയില്‍ എത്തുന്നുണ്ട്.
സീനിയര്‍ താരങ്ങള്‍ മുതല്‍ കുട്ടിതാരങ്ങള്‍ വരെ മികച്ച പ്രകടനമാണ് ചക്കപ്പഴത്തില്‍ കാഴ്ചവെക്കുന്നത്. പരമ്പരയിലൂടെ അടുത്തിടെ മിനിസ്‌ക്രീന്‍ രംഗത്ത് ശ്രദ്ധേയയായ താരമാണ് നടി ശ്രുതി രജനീകാന്ത്. ചക്കപ്പഴത്തില്‍ പൈങ്കിളി എന്ന കഥാപാത്രമായിട്ടാണ് ശ്രുതി എത്തുന്നത്. ഹാസ്യ പരമ്പരയില്‍ മറ്റ് താരങ്ങള്‍ക്കൊപ്പം ശ്രുതിയുടെ സാന്നിദ്ധ്യവും മിക്കപ്പോഴും ശ്രദ്ധേയമാവാറുണ്ട്.

അടുത്തിടെ തനിക്ക് 2020ല്‍ സംഭവിച്ച എറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് ചക്കപ്പഴമെന്ന് നടി തുറന്നുപറഞ്ഞിരുന്നു. അഭിനേത്രി എന്നതിലുപരി മോഡലിംഗ്, നൃത്തം, എവിയേഷന്‍, ജേര്‍ണലിസം തുടങ്ങിയ മേഖലകളിലും ശ്രുതി കൈവെച്ചിരുന്നു. അഭിനയ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടി തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്.

മുന്‍പ് ചക്കപ്പഴത്തിലെ കണ്ണനൊപ്പമുളള ശ്രുതിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതേസമയം ശ്രുതി രജനീകാന്തിന്‌റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വെെറലായി മാറിയിരുന്നു. ഇത്തവണ ഒരു സുഹൃത്തിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയത്. ചില നേരങ്ങളില്‍ നമ്മള്‍ എല്ലാവര്‍ക്കും ഒരു കൂട്ട് ആവശ്യമാണ് എന്ന ക്യാപ്ഷനിലായിരുന്നു പുതിയ ചിത്രം ശ്രുതി രജനീകാന്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

പിന്നാലെ കൂടെയുളള പയ്യന്‍ ആരാണെന്ന് ചോദ്യവുമായി ആരാധകര്‍ എത്തിയിരുന്നു. ഇതിന് ഒരു അലവലാതി എന്നാണ് ശ്രുതി തമാശരൂപേണ മറുപടി നല്‍കിയത്. അതേസമയം പൈങ്കിളിയുടെ മകന്‍ ആയി പരമ്പരയില്‍ എത്തുന്ന റൈഹുവിന്റെ മാമനാണ് ശ്രുതിക്കൊപ്പമുളള ആളെന്ന് ചിലര്‍ പറയുന്നു.
Recommended Video

ഏതായാലും ശ്രുതി രജനീകാന്തിന്‌റെ പുതിയ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. വിവാഹിതയല്ലെന്ന് മുന്‍പ് ചക്കപ്പഴം താരം തുറന്നുപറഞ്ഞിട്ടുണ്ട്. ചക്കപ്പഴം ആരംഭിച്ചതു മുതല്‍ പലരും ശ്രുതി രജനീകാന്തിനോട് ചോദിച്ചൊരു കാര്യമായിരുന്നു ഇത്. ഒപ്പം തന്നെ ചക്കപ്പഴത്തിലെ കണ്ണന്‍ സ്വന്തം മകനാണോ എന്ന് ചോദിച്ചും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. അന്ന് എല്ലാവര്‍ക്കും മറുപടിയുമായി നടി എത്തിയിരുന്നു. താന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും ഇത് തന്‌റെ മകന്‍ അല്ലെന്നും നടി പറഞ്ഞിരുന്നു. അന്ന് കണ്ണന്റെ മാതാപിതാക്കളെ ശ്രുതി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ചക്കപ്പഴത്തില്‍ വളരെ മടിയുളള ഒരു അമ്മയുടെ വേഷത്തിലാണ് ശ്രുതി എത്തുന്നത്. അമ്മയുടെ സ്വര്‍ണ്ണ ഉണ്ടയെന്നാണ് പൈങ്കിളി മകനെ വിശേഷിപ്പിക്കാറുളളത്.
നടി ബിപാഷ ബസുവിന്‌റെ ഹോട്ട് ചിത്രങ്ങള്‍ പുറത്ത്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം


Click it and Unblock the Notifications











