ശ്രീകുമാറിന്റെ ചക്കപ്പഴത്തിൽ നിന്നുള്ള പിൻമാറ്റം, ശ്രുതി രജനികാന്തിന്റെ വാക്കുകൾ വൈറലാവുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. സൂപ്പർ ഹിറ്റ് പരമ്പരയായ ഉപ്പും മുളകും അവസാനിച്ചതിന് ശേഷമാണ് ഫ്ലവേഴ്സ് ടിവിയിൽ സീരിയൽ ആരംഭിക്കുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ ഹാസ്യത്തിൽ ചാലിച്ചാണ് സീരിയലിൽ അവതരിപ്പിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് ചക്കപ്പഴം കഥ പറയുന്നത്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണിത്.

പ്രേക്ഷകരുടെ പ്രിയപ്പട്ട താരങ്ങളാണ് ചക്കപ്പഴത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രുതി രജനികാന്ത്, അശ്വതി ശ്രീകാന്ത്, സബിറ്റ ജോർജ്ജ്, അമൽ രാജ്ദേവ്, മുഹമ്മദ് റാഫി, എസ് പി ശ്രീകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അർജുൻ സോമശേഖരനും തുടക്കത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് താരം സീരിയലിൽ നിന്ന് പിൻമാറിയിരുന്നു.

 ചക്കപ്പഴം

അർജുൻ ചക്കപ്പഴത്തിൽ ശിവൻ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അർജുന് കഴിഞ്ഞിരുന്നു. നിലവിൽ വിഷ്ണുവാണ് ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി അശ്വതി ശ്രീകാന്തും സീരിയലിൽ നിന്ന് അവധി എടുത്തിരിക്കുകയാണ്. പ്രസവത്തിന് മുന്നോടിയായാണ് ചക്കപ്പഴത്തില്‍ നിന്നും താരം ഇടവേളയെടുത്തത്. സീരിയലിലെ പ്രേക്ഷകരുട പ്രിയപ്പെട്ട താരമാണ് അശ്വതി. ആശ എന്ന കഥാാപത്രത്തെയാണ് നടി അവതരിപ്പിച്ചത്.

സീരിയലിൽ നിന്ന് മാറി

ചക്കപ്പഴത്തിലെ പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട കഥാപത്രമാണ് ഉത്തമൻ. എസ്പി ശ്രീകുമാറാണ് ഉത്തമൻ എന്നു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഉപ്പും മുളകിലും താരം പ്രധാന കഥാപാത്രമായി എത്തിയിരുന്നു. എന്നാൽ പിന്നീട് പിൻമാറുകയായിരുന്നു. ഇപ്പോഴിത ഈ സീരിയലിൽ നിന്നും നടൻ പിൻമാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രീകുമാർ തന്നെയാണ് ഇതേ കുറിച്ച് വെളിപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനി മുതല്‍ ചക്കപ്പഴത്തിലെ ഉത്തമനായി താന്‍ ഉണ്ടാകില്ലെന്നും ഇതുവരെ നൽകിയ സ്നേഹത്തിനും പുന്തുണയ്ക്കും താരം പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തിരുന്നു. സീരിയലിൽ നിന്നുള്ള നടന്റെ പിൻമാറ്റം ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്.

നടന്റെ വാക്കുകൾ ഇങ്ങനെ

നടന്റെ വാക്കുകൾ ഇങ്ങനെ'' നമസ്‌കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല. എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം... എന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു. നടന്റെ ഈ പിൻമാറ്റം പ്രേക്ഷകരിൽ ഏറെ നിരാശ സൃഷ്ടിച്ചിരുന്നു. കാരണം ആരാഞ്ഞ് പ്രേക്ഷകർ രംഗത്ത് എത്തിയിട്ടുണ്ട്.
എന്തുകൊണ്ട് പിന്മാറി എന്നത് ഒറ്റവാക്കിൽ എഴുതാൻ സാധിക്കില്ലെന്നും ലൈവിൽ വന്ന് കാര്യം അറിയിക്കാമെന്നും നടൻ പറയുന്നുണ്ട്.
കമന്റ്സിൽ എന്തുകൊണ്ട് മാറിമായവും, ഉപ്പും മുളകും, ചക്കപ്പഴവും ഉപേക്ഷിക്കേണ്ടി വന്നു എന്ന് ചോദിച്ചവർക്കുള്ള മറുപടിയും ലൈവിൽ പറയാമെന്നും ശ്രീകുമാർ മറ്റൊരു പോസ്റ്റിൽ പറയുന്നു.

Recommended Video

അവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് സ്‌നേഹ| Filmibeat Malayalam
പൈങ്കിളിയുടെ വാക്കുകൾ

ശ്രീകുമർ പോയതിന്റെ നിരാശയിലാണ് ആരാധകർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചക്കപ്പഴം താരം ശ്രുതി രജനികാന്തിന്റെ വാക്കുകളാണ്. ശ്രീകുമാറുമായുള്ള ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഓൺ സ്ക്രീൻ സഹോദരനെ കുറിച്ച് നടി മനസ് തുറക്കുന്നത്.'' ഇത് കണ്ടപ്പോൾ വല്ലാത്തൊരു വിഷമം. ഓഫ് സ്ക്രീനിൽ ആണെങ്കിൽ പോലും അദ്ദേഹം എന്നെ സ്വന്തം സഹോദരിയെ പോലെയാണ് കണ്ടിരുന്നത്. ഞാൻ നിങ്ങളെ മിസ് ചെയ്യാൻ പോകുന്നു എന്നായിരുന്നു ശ്രുതിയുടെ വാക്കുകൾ. . താരത്തിന്‌റെ ഇൻസ്റ്റഗ്രാം സ്റ്റോറി പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ശ്രീകുമാർ സീരിയലിൽ നിന്ന് മാറാനുള്ള യഥാർത്ഥ കാരണം അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ

More from Filmibeat

Read more about: sp sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X