പ്രണയിച്ചിരുന്നു, എന്നാൽ .ചില സാഹചര്യങ്ങൾ കൊണ്ട് അതിപ്പോൾ ഇല്ല, ചക്കപ്പഴത്തിലെ പൈങ്കിളി
ചുരുങ്ങിയ സമയം കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് ചക്കപ്പഴം. ഒരു കുടുംബത്തിൽ നടക്കുന് രസകരമായ സംഭവമാണ് പരമ്പരയുലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഉത്തമനും, ആശയും, പൈങ്കിളിയും ശിവനുമെല്ലാം ഇന്ന് പ്രേക്ഷകരുട പ്രിയപ്പെട്ടവരാണ്. കഥാപാത്രങ്ങളായി ജീവിക്കുകയാണ് താരങ്ങൾ. ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രാജനികാന്ത്. സ്വന്തം പേരിനെക്കാളും പ്രേക്ഷകർ സുപരിചിത പൈങ്കിളി എന്ന പേരിലൂടെയാണ്. തനി നാട്ടു ഭാഷയിലൂടെ ശ്രുതി പൈങ്കിളിയായി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.
അഭിനേതി എന്നതിൽ ഉപരി മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം എന്നിങ്ങനെ തന്നെ കൊണ്ട് കഴിയാവുന്ന എല്ലാ മേഖലയിലും താരം കൈ വെച്ചിട്ടുണ്ട്. കലയോടൊപ്പം വിദ്യാഭ്യാസത്തിനും ശ്രുതി പ്രധാന്യം നൽകുന്നുണ്ട്. ബാലതാരമായിട്ടാണ് നടി ക്യാമറക്ക് മുന്നിൽ എത്തുന്നത്. എന്നാൽ പൈങ്കിളിയാണ് ശ്രുതിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ഇപ്പോഴിത തന്റെ പ്രണയം വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തന്റെ കലാ വിശേഷങ്ങളും താരം പങ്കുവെയ്ക്കുന്നുണ്ട്.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ക്യാമറയുടെ മുന്നിൽ എത്തുന്നത്.ഉണ്ണിക്കുട്ടൻ എന്ന് പറയുന്ന ഒരു കോമിക് സീരീസിലായിരുന്നു തുടക്കം.അതിൽ ഈ ഉണ്ണിക്കുട്ടന്റെ ചേച്ചി ആയിട്ടാണ് എനിക്ക് ക്ഷണം കിട്ടുന്നത്. സീരീസിന്റെ നിർമ്മാതാവ് എന്റെ വല്യച്ഛൻ ആയിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ ആണ് കഥ മാറുന്നത്. ഉണ്ണികുട്ടൻ ആയെത്തേണ്ട കുട്ടി കരച്ചിലൊക്കെ ആയി. അങ്ങനെ അവൻ ചെയ്യാതെ ആയപ്പോൾ ഞാൻ ഉണ്ണിക്കുട്ടൻ ആയി മാറുകയും ചെയ്തു. പിന്നീടാണ് മാനസപുത്രിയിൽ ആൺകുട്ടി ആയി എത്തുന്നത്. ഏഴ് സുന്ദരികളും ഞാനും, കൽക്കട്ട ഹോസ്പിറ്റൽ, സുന്ദരീ സുന്ദരീ തുടങ്ങിയവയിലേക്കും ക്ഷണം കിട്ടിയത്. പിന്നെ സിനിമയിൽ സദാനന്ദന്റെ സമയത്തിൽ ദിലീപിന്റെ മോൾക്കും, മധുചന്ദ്ര ലേഖയിൽ ജയറാമിന്റെ മോൾക്കും ഞാൻ ആണ് ഡബ്ബ് ചെയ്തത്. രു അഞ്ചാം ക്‌ളാസിൽ എത്തിയപ്പോൾ ഞാൻ അഭിനയം പാടെ നിർത്തുകയും, പിന്നെ പ്ലസ് ടു കഴിഞ്ഞപ്പോഴാണ് പയ്യെ പയ്യെ ആൽബം, ഷോർട്ട് ഫിലിം ഒക്കെ ചെയ്യാൻ തുടങ്ങുന്നത്.

ഉണ്ണികൃഷ്ണൻ സാർ വഴിയാണ് ചക്കപ്പഴത്തിൽ എത്തിയത്. ചക്കപ്പഴത്തിന്റെ സഹ സംവിധായകൻ രാകേഷേട്ടൻ എന്നെ ഇൻസ്റ്റയിലൂടെ ബന്ധപെടുന്നതും പരമ്പരയുടെ സ്‌ക്രീനിങ്ങിന് എത്തിയതും. സിറ്റ്‌കോം ആണെന്ന് ആദ്യമേ രാഗേഷേട്ടൻ പറഞ്ഞിരുന്നു. അത് ഒരുപാട് ഇഷ്ടമുള്ള സംഗതി ആയത് കൊണ്ടുകൂടിയാണ് ഞാൻ പൈങ്കിളി ആകാൻ എത്തുന്നത്-ശ്രുതി അഭിമുഖത്തിൽ പറയുന്നു. മറ്റുളള താരങ്ങളുമായി വളരെ നല്ല ബന്ധമാണുളളത്. പിന്നെ സുമ ആയെത്തുന്ന റാഫി , അശ്വതി ശ്രീകാന്ത്, ശ്രീകുമാറേട്ടൻ, അർജുനേട്ടൻ എല്ലാവരും നമുക്ക് വേണ്ടപ്പെട്ടവർ ആണ്- നടി പറയുന്നു.

പ്രണയത്തെ കുറിച്ചും വിവാഹ സങ്കൽപ്പത്തെ കുറിച്ചും ശ്രുതി പറഞ്ഞിരുന്നു.പ്രണയം ഇല്ലാത്തവർ ആയോ പ്രണയിക്കാത്തവർ ആയോ ആരും ഉണ്ടാകില്ലല്ലോ. എനിക്കും പ്രണയം ഉണ്ടായിരുന്നു. ചില സാഹചര്യങ്ങൾ കൊണ്ട് അതിപ്പോൾ ഇല്ല. പക്ഷേ പ്രണയിച്ച സമയങ്ങൾ അതിമനോഹരം തന്നെ ആയിരുന്നു. ഇപ്പോൾ ആരോടും പ്രണയം ഇല്ല. ഞാൻ സ്വതന്ത്ര ആണ്.
വിവാഹസങ്കല്പങ്ങൾ എന്നുപറയാൻ ഞാൻ കുറെ ഓപ്പൺ മൈൻഡഡ് ആണ്. സുഹൃത്തുക്കൾക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന ഒരാൾ കൂടിയാണ് .യാത്രകളെ ഒരുപാട് ഇഷ്ടവും ആണ്. അതുകൊണ്ടുതന്നെ എന്നെ പോലെ ഒരാൾ. എന്നെ മനസിലാക്കുന്ന ഒരു വ്യക്തി അതൊക്കെയാണ് സങ്കല്പങ്ങൾ.
Recommended Video

അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ ചേരുന്നതാണ് കുടുംബം. അച്ഛൻ കേബിൾ ഓപ്പറേറ്റർ ആണ്.അമ്മ ബ്യൂട്ടീഷൻ ആണ്.അനിയൻ ബിസിഎ ചെയ്യുന്നു അവൻ ബാംഗ്ലൂരിലാണ് പഠിക്കുന്നത്. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് ശ്രുതി. മൂന്നുവയസ്സുമുതൽ നൃത്തം പഠിച്ചു തുടങ്ങിയത്.ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ എന്നിവ അഭ്യസിച്ചിട്ടുണ്ട്.


Click it and Unblock the Notifications











