അശ്വതിയുടെ ബേബി ഷവര്‍ ആഘോഷമാക്കി ചക്കപ്പഴം താരങ്ങള്‍? ചിത്രങ്ങള്‍ വൈറല്‍

By Midhun Raj

അവതാരകയായി എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. അവതരണത്തിന് പിന്നാലെയാണ് ചക്കപ്പഴം പരമ്പരയിലൂടെ അഭിനേത്രിയായും നടി എത്തിയത്. ജനപ്രിയ പരമ്പരയിലെ ആശ ഉത്തമന്‍ എന്ന കഥാപാത്രം അശ്വതി ശ്രീകാന്തിന്റതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. സീരിയലിന് പുറമെ കുഞ്ഞെല്‍ദോ എന്ന ആസിഫ് അലി ചിത്രത്തില്‍ ടീച്ചറായും വേഷമിട്ടിരുന്നു നടി. കുറച്ചുമാസം മുന്‍പാണ് വീണ്ടും ഗര്‍ഭിണിയായ വിവരം അശ്വതി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നടി പായല്‍ രജ്പുത്ത്, ചിത്രങ്ങള്‍ കാണാം

അശ്വതിക്ക് പുറമെ പുറമെ ഭര്‍ത്താവ് ശ്രീകാന്തും മകള്‍ പദ്മയുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്. രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിലാണെന്ന് അറിയിച്ചുളള അശ്വതി ശ്രീകാന്തിന്‌റെ പോസ്റ്റ് അന്ന് ആരാധകര്‍ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് എല്ലാം നടി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി.

ഗര്‍ഭിണിയായ ശേഷവും ചക്കപ്പഴം പരമ്പരയില്‍

ഗര്‍ഭിണിയായ ശേഷവും ചക്കപ്പഴം പരമ്പരയില്‍ അഭിനയിക്കാന്‍ എത്തിയിരുന്നു അശ്വതി. ഒരിടവേളയ്ക്ക് ശേഷമാണ് പരമ്പര വീണ്ടും ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത്. അശ്വതി ശ്രീകാന്തിന് പുറമെ ശ്രീകുമാര്‍, റാഫി, സബീറ്റ ജോര്‍ജ്ജ്, ശ്രുതി രജനീകാന്ത് ഉള്‍പ്പെടെയുളള താരങ്ങളാണ് ചക്കപ്പഴത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഉപ്പും മുളകും അവസാനത്തിലേക്ക് അടുത്ത

ഉപ്പും മുളകും അവസാനത്തിലേക്ക് അടുത്ത സമയത്താണ് ചക്കപ്പഴം ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ആരംഭിച്ചത്. അതേസമയം ചക്കപ്പഴം ടീമിനൊപ്പമുളള അശ്വതി ശ്രീകാന്തിന്‌റെ എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ലൊക്കേഷനില്‍ നിന്നുളള മനോഹര ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അശ്വതിയുടെ ബേബി ഷവര്‍ ചക്കപ്പഴം ടീം ആഘോഷമാക്കിയെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ചക്കപ്പഴത്തിലെ താരങ്ങളെല്ലാം

ചക്കപ്പഴത്തിലെ താരങ്ങളെല്ലാം അശ്വതിക്കൊപ്പമുളള ചിത്രങ്ങള്‍ തങ്ങളുടെ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. അശ്വതിക്കൊപ്പമുളള ചിത്രങ്ങള്‍ ചക്കപ്പഴം താരം സബീറ്റ ജോര്‍ജ്ജും പോസ്റ്റ് ചെയ്തിരുന്നു. 'ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകള്‍ ഞങ്ങളുടെ അഭിമാനവും സന്തോഷവുമാണ്. ഞങ്ങളുടെ മൂല്യത്തിന് ഒരു വില നല്‍കാന്‍ ആര്‍ക്കും ആവശ്യപ്പെടാനാവില്ല' എന്ന് കുറിച്ചാണ് സബീറ്റ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അശ്വതിക്കൊപ്പമുളള ചിത്രങ്ങള്‍ സബീറ്റ മുന്‍പും പങ്കുവെച്ചിട്ടുണ്ട്.

ചക്കപ്പഴം പരമ്പരയുടെ ആരാധകഗ്രൂപ്പുകളിലും

ചക്കപ്പഴം പരമ്പരയുടെ ആരാധക ഗ്രൂപ്പുകളിലും ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം കോമഡി സൂപ്പര്‍ നെെറ്റ് പരിപാടിയിലൂടെയാണ് അശ്വതി ശ്രീകാന്ത് ശ്രദ്ധേയയായത്. സുരാജ് വെഞ്ഞാറമൂടിനൊപ്പമുളള നടിയുടെ അവതരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി റിയാലിറ്റി ഷോകളിലും സ്‌റ്റേജ് ഷോകളിലുമെല്ലാം അവതാരകയായി അശ്വതി.

Recommended Video

അയാളുടെ പ്രൊഫൈല്‍ കണ്ട് ഞെട്ടി | FilmiBeat Malayalam
അവതരണത്തിനും അഭിനയത്തിനും പുറമെ

അവതരണത്തിനും അഭിനയത്തിനും പുറമെ എഴുത്തുകാരി കൂടിയാണ് നടി. അശ്വതി ശ്രീകാന്ത് എഴുതിയ പുസ്തകവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമൂഹിക വിഷയങ്ങളിലും മറ്റും തന്‌റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കാറുണ്ട് താരം. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്‌റെ കൂടുതല്‍ വിശേഷങ്ങളും നടി പങ്കുവെക്കാറുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X