Just In
- 3 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 4 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 4 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 4 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- News
'ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് ബിജെപി ബന്ധമുള്ള ദീപ് സിദ്ദു'; ആരോപണവുമായി കര്‍ഷക സംഘടനകള്‍
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചക്കപ്പഴത്തിലേക്ക് പുതിയ അതിഥി, മാസ് എന്‍ട്രിയുമായി കെപിഎസി ലളിത, ശിവന് പകരം പുതിയ കഥാപാത്രമോ?
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടിയായി മാറിയിരിക്കുകയാണ് ചക്കപ്പഴം. ആര് ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു സാധാരണ കുടുംബത്തില്‍ സംഭവിക്കുന്ന സ്വഭാവിക സംഭവവികാസങ്ങളിലൂടെയായി മുന്നേറുകയാണ് ചക്കപ്പഴം.
ഈ പരമ്പരയ്ക്കായു അണിനിരക്കുന്നവരെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയിരുന്നു. അടുത്തിടെയായിരുന്നു പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയാണെന്നറിയിച്ച് അര്ജുന് സോമശേഖറെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.
പൈങ്കിളിയുടെ ഭര്‍ത്താവായ ശിവനെന്ന കഥാപാത്രമായാണ് അര്ജുന് എത്തിയത്. തിരുവനന്തപുരം ശൈലിയിലെ തന്റെ സംസാരമാണ് ഈ പരമ്പരയിലേക്കുള്ള വരവിലേക്ക് നയിച്ചത്. സംവിധായകനെ ആകര്‍ഷിച്ചത് അക്കാര്യമായിരുന്നു. ശരിക്കും സംസാരിക്കുന്നത് ഇങ്ങനെയാണോയെന്നായിരുന്നു അവര്‍ ചോദിച്ചത്. തിരുവനന്തപുരം ശൈലിയില്‍ തന്നെയാണ് സംസാരമെന്നറിഞ്ഞതോടെയായിരുന്നു ശിവനായി അര്‍ജുനെ തീരുമാനിച്ചത്. ശിവന് പിന്വാങ്ങുകയാണെന്നറിഞ്ഞപ്പോള് ആരാധകരും ആശങ്കയിലായിരുന്നു. പിന്‍വാങ്ങിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അര്ജുന് എത്തിയിരുന്നു.
ചക്കപ്പഴത്തിലേക്ക് പുതിയ അതിഥി എത്തുകയാണെന്നുള്ള വിവരം പുറത്തുവന്നതോടെ ആരാധകരും സന്തോഷത്തിലാണ്. പുതിയ പ്രമോ വൈറലായി മാറിയിരുന്നു. കെപിഎസി ലളിതയാണ് ചക്കപ്പഴത്തിലേക്ക് എത്തുന്നത്. കമല കുഞ്ഞമ്മയായാണ് കെപിഎസി ലളിത എത്തുന്നത്. തട്ടീം മുട്ടീമിന് പിന്നാലെയായി താരം ചക്കപ്പഴത്തിലും എത്തിയോയെന്നായിരുന്നു ചിലരുടെ ചോദ്യം. ആരാണ് ഈ ഗേറ്റ് ഇങ്ങനെ പൂട്ടിയതെന്ന് ചോദിച്ചായിരുന്നു കമല കുഞ്ഞമ്മയുടെ വരവ്. കുഞ്ഞമ്മ വരുന്നത് കണ്ടപ്പോള്‍ തന്നെ കുടുംബത്തിലെല്ലാവരും ഓടുന്നുണ്ടായിരുന്നു.
കെപിഎസി ലളിത തട്ടീം മുട്ടീമില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ശിവന് പകരമായാണോ പുതിയ കഥാപാത്രത്തിന്റെ വരവെന്നായിരുന്നു ചിലരുടെ ചോദ്യം. ആശയുടെ അമ്മയായിരിക്കാം ഇതെന്നായിരുന്നു ചിലരുടെ പറച്ചില്, ഋഷികേശിനെ കരയിപ്പിച്ച് വിട്ടത് ചോദിക്കാനായിരിക്കും വരുന്നതെന്നുള്ള കമന്റും പ്രമോയ്ക്ക് കീഴിലുണ്ട്.