അത് അനുഭവിച്ചത് എന്റെ ലൈഫിലും അങ്ങനെ സംഭവിച്ചപ്പോൾ, തീർച്ചയായും വീണ്ടും വിവാഹം കഴിക്കും; മഹീന കമ്മിറ്റഡ്?

ചക്കപ്പഴത്തിലെ സുമേഷായി ജനഹൃദയം കീഴടക്കിയ റാഫിയുടെ ഭാര്യ എന്ന ലേബലിലാണ് മഹീന മുന്നയെ പ്രേക്ഷകർക്ക് പരിചയം. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ കൂടിയായ മഹീന ഇപ്പോൾ ദുബായിൽ ജോലി ചെയ്യുകയാണ്. അടുത്തിടെയാണ് താനും റാഫിയും വിവാഹമോചിതരായി എന്ന വിവരം മഹീന വെളിപ്പെടുത്തിയത്. ഇപ്പോഴിതാ വിവാഹമോചനം, സെൽഫ് ലവ്, ഡേറ്റിങ് ലൈഫ്, രണ്ടാം വിവാ​ഹം എന്നിവയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മഹീന.

ആരാധകരുടെ ചോ​ദ്യങ്ങൾക്ക് ക്യു ആന്റ് എ വീഡിയോയിലൂടെ താരം മറുപടി പറഞ്ഞു. റാഫിയെ കുറിച്ചുള്ള ചോദ്യത്തിനാണ് മഹീന ആദ്യം മറുപടി നൽകിയത്. എന്റെ മുൻ ഭർത്താവുമായി എന്തുകൊണ്ട് പിരിഞ്ഞുവെന്ന് ചോദിച്ചാൽ ഞങ്ങൾ‌ക്ക് രണ്ടുപേർക്കും ഒരുമിച്ച് ജീവിച്ച് പോകാനായിട്ട് പറ്റില്ല.

Maheena Munna
Photo Credit: Maheena Munna / Rafi (Instagram)

റിലേഷൻഷിപ്പിൽ നിന്ന് മാറി നമ്മൾ ഒരു ഭാര്യയും ഭർത്താവുമായി ജീവിച്ച് തുടങ്ങുമ്പോൾ മാത്രമാണ് നമ്മുടെ ഉള്ളിലുള്ള എല്ലാ കാര്യങ്ങളും പുറത്തോട്ട് വരിക എന്നത് ഞാൻ പറഞ്ഞ് മാത്രമെ കേട്ടിട്ടുള്ളായിരുന്നുള്ളു. അത് അനുഭവിച്ചത് എന്റെ ലൈഫിലും സംഭവിച്ചപ്പോഴാണ്. പുറത്ത് നിന്നും നിങ്ങൾ കാണുന്നത് പോലെയല്ല ഉള്ളിലുള്ള നമ്മുടെ ലൈഫ്. അതുകൊണ്ടാണ് ആ ലൈഫ് വേണ്ടെന്ന് ഞാൻ തീരുമാനിച്ചത്. പിന്നെ ഫെയിം വന്നപ്പോൾ ഒഴിവാക്കിയതല്ല.

ഫെയിം കൊണ്ട് മാത്രം ഒരാൾക്കും ജീവിക്കാൻ പറ്റില്ല. ഫെയിം കെട്ടിപിടിച്ച് ഇരുന്നാൽ ഫാമിലി ലൈഫ് ഒരിക്കലും മുന്നോട്ട് പോവില്ല. കുറേ ആൾക്കാരുടെ വിചാരം അതാണ്. സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നയാളാണ് പങ്കാളിയെങ്കിൽ എങ്ങനെയായാലും ആളുകൾ അവരുടെ പാട്നറിനെ തിരിച്ച് അറിയും.

പണ്ട് മുതൽ വീ‍ഡിയോ ചെയ്യുന്നതുകൊണ്ടാണ് അത് ഇപ്പോഴും തുടരുന്നത്. റാഫിയുമായി പിരിയാനുള്ള കാരണം പറയേണ്ടതില്ലല്ലോ. അത് എന്റെ പേഴ്സണൽ ലൈഫാണ്. ഞാൻ കമ്മിറ്റഡല്ല. ഒന്ന് ഞാൻ തലയിൽ നിന്നും മാറ്റി വരുന്നതേയുള്ളു. സിം​ഗിൾ ലൈഫാണോ മാരീഡ് ലൈഫാണോ നല്ലതെന്ന് ചോദിച്ചാൽ അത് ഓപ്പോസിറ്റ് നിൽക്കുന്ന പാട്നറിനെ അനുസരിച്ച് ഇരിക്കും. പാട്നർ അടിപൊളിയാണെന്ന് ഉണ്ടെങ്കിൽ‌ മാരീഡ് ലൈഫ് സൂപ്പറായിരിക്കും.

അത് നമ്മൾ ചൂസ് ചെയ്യുന്ന ലൈഫ് പോലെയായിരിക്കും. സിം​ഗിളായി ജീവിക്കുമ്പോൾ നമ്മുടെ കാര്യം മാത്രം നോക്കിയാൽ മതി. അതായിരിക്കും എല്ലാവർക്കും ഇഷ്ടം. എന്നിരുന്നാലും അടിപൊളിയായി മാരീഡ് ലൈഫ് കൊണ്ടുപോകുന്നവരും ഉണ്ട്. പിന്നെ ഡേറ്റി​ങ് എന്നതുകൊണ്ട് ചായ കുടിക്കാൻ പോകുന്നതിനെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ചായ കുടിക്കാൻ പോകാൻ എനിക്ക് താൽപര്യമില്ല.

Maheena Munna
Photo Credit: Maheena Munna (Instagram)

കാരണം ഞാൻ ചായകുടിക്കാറില്ല. പ്രായം ഇതാണെന്ന് കരുതി എന്തും ചെയ്യാം എന്നൊന്നുമില്ലല്ലോ. ഞാൻ എന്നോട് തന്നെ പറയുന്ന ഒരു കാര്യമുണ്ട്... ആർക്ക് വേണ്ടിയും നമ്മൾ നമ്മളെ ഒരുപാട് അങ്ങ് കൊടുക്കാതിരിക്കുക. പിന്നീട് അവർ നമ്മുടെ ജീവിതത്തിൽ നിന്നും പോയി കഴിഞ്ഞാൽ നമ്മൾ ഒരുപാട് സ്ട്ര​ഗിൾ ചെയ്യും. അത് സൂക്ഷിക്കുക. വീണ്ടും ഞാൻ വിവാഹം കഴിക്കും.

പക്ഷെ ഉടനെ ഇല്ല. കുറച്ച് കഴിഞ്ഞ് നന്നായി ആലോചിച്ച് മാത്രമാകും വിവാഹം. എല്ലാവർക്കും എന്നെ കല്യാണം കഴിപ്പിച്ച് വിടാൻ എന്താണ് ഇത്ര ആ​ഗ്രഹം. ഇപ്പോൾ വിവാഹം നോക്കുന്നില്ല. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലാണ് ഞാൻ ഹാപ്പി. നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കുക. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചാൽ നിങ്ങൾക്ക് വേണ്ടി സമയം കിട്ടാതെ വരും മഹീന പറഞ്ഞു.

ഞാൻ ഷാർജയിലാണ് ജോലി ചെയ്യുന്നതും താമസിക്കുന്നതും. ലൈഫ് ഇപ്പോൾ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. ഭയങ്ക ഹാപ്പിയാണെന്നല്ല പറയുന്നത്. മീഡിയം ലെവലിൽ ജീവിച്ച് പോകുന്നു. നാട്ടിലോട്ട് അടുത്തൊന്നും വരില്ല. നാട്ടിലേക്ക് വരാൻ എനിക്ക് താൽപര്യമില്ല. ദുബായിൽ സെറ്റിൽഡാവാനാണ് എനിക്ക് താൽപര്യം. നാട് ഇഷ്ടമല്ലെന്ന് അതിന് അർത്ഥമില്ല. വയസ് ചോദിക്കരുത് അത് പറയാൻ എനിക്ക് താൽപര്യമില്ലെന്നും മഹീന പറയുന്നു.

More from Filmibeat

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X