എന്‍റെ സകലവിധ ഏടാ കൂടങ്ങൾക്കും ഒപ്പം നിന്നു, ദിവ്യ ലക്ഷ്മിയെ കുറിച്ച് വാചാലനായി ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് അമൽ രാജ്ദേവ്. നാടകത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. ഫ്ലവേഴ്സ ടിവി സംപ്രേക്ഷ ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. സ്വന്തം പേരിനെക്കാളും സീരിയലിലെ പേരായ കുഞ്ഞുണ്ണി എന്നാണ് അറിയപ്പെടുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൽ ദേവ്. സീരിയൽ വിശേഷങ്ങളും കുടുംബവിശേഷങ്ങളും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പതിനാറാം വിവാഹ വാർഷികമാണിന്ന്. ഭാര്യയെ പറ്റി നടൻ കുറിച്ച് വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടന്റെ വാക്കുകൾ. ''ജീവിതം യൗവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തിൽ എന്‍റെ പ്രിയതമ കഴിഞ്ഞ 16 വർഷമായി എന്നോട് അഗാധമായി പ്രണയിച്ചും അതു പോലെ കലഹിച്ചും എന്‍റെ പ്രതിരൂപങ്ങളായ രണ്ട് കുണ്ടാമണ്ടികളെ പ്രസവിച്ചു പോറ്റി വളർത്തിയും എന്‍റെ സകലവിധമായ ഏടാ കൂടങ്ങൾക്കും ഒപ്പം നിന്നു.
ചിലതൊക്കെ മറുത്തും ചിലതൊക്കെ പൊറുത്തും ചിലപ്പോഴൊക്കെ കമ്പം പൊട്ടുമാറ് കടി പിടി കൂടിയും എന്നിരുന്നാലും ഞങ്ങൾ ഞങ്ങളായി അരങ്ങിലും (1000 ത്തിലധികം വേദികൾ പിന്നിട്ട പ്രേമലേഖനം നാടകം ) ജീവിതത്തിലും ( ആദീടേയും ആഗൂന്‍റേയും പപ്പായും അമ്മായുമായി ) ഒന്നിച്ചു ഒന്നായി നന്നായി പോകുന്നുണ്ടേ, കൂടുമ്പോൾ ഇമ്പമുണ്ടാക കുടുംബമായി... നടൻ കുറിച്ചു. ഭാര്യ ദിവ്യലക്ഷ്മിയുമൊത്തുള്ള ചിത്രങ്ങളും കല്യാണ കുറിയും താലികെട്ടുന്ന ചിത്രവും പങ്കുമൊക്കെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട. താരത്തിന് ആശംസയുമായി സുഹൃത്തുക്കളും സഹപ്രവർത്തകരു ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.
2005ലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ആയുഷ് ദേവും ആഗ്നേഷ് ദേവുമാണ് മക്കൾ. നർത്തകിയാണ് ഭാര്യ ദിവ്യ ലക്ഷ്മി. ചക്കപ്പഴത്തിൽ എത്തിയതോടെയാണ് അമൽദേവിന്റെ കുടുംബം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. നാടകത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. മുൻപ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ അമൽ രാജ്ദേവ് നാടകരംഗത്ത് ഏറെ നാളായി സജീവമാണ്. സൂര്യ കൃഷ്ണമൂർത്തിയുടെ നിരവധി നാടകങ്ങളുടെ ഭാഗമായിട്ടുമുണ്ട് അദ്ദേഹം. നർത്തകിയായുള്ള ദിവ്യലക്ഷ്മിയുമായുള്ള വിവാഹ ശേഷം വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പ്രേമലേഖനം എന്ന കൃതിയുടെ നാടകഭാഷ്യം ആയിരത്തിലേറെ വേദികളിൽ അവതരിപ്പിക്കുകയുണ്ടായി. ദമ്പതികളായ അമൽ രാജ്ദേവും ദിവ്യലക്ഷ്മിയുമാണ് നാടകത്തിൽ കേശവൻനായരും സാറാമ്മയുമായി അരങ്ങു തകർത്തത്. പ്രേമലേഖനത്തിന് പുറമെ ശുദ്ധമദ്ധളം, രാഗിണി തുടങ്ങിയ നിരവധി നാടകങ്ങൾ അമൽ അവിസ്മരണീയമാക്കിയിട്ടുണ്ട്.
ഭാര്യ നടാകത്തിൽ എത്തിയതിനെ കുറിച്ചും അമൽ ദേവ് ഒരിക്കൽ പറഞ്ഞിരുന്നു. ''കല്യാണം കഴിക്കുമ്പോൾ സൂര്യ കൃഷ്ണമൂർത്തി സാറിന്റെ മേൽവിലാസം എന്ന നാടകം ഞാൻ പല രാജ്യങ്ങളിൽ, പല വേദികളിൽ അവതരിപ്പിക്കുന്ന സമയമാണ്. പലപ്പോഴും വീട്ടിലുണ്ടാവില്ല. ഇത് ഒഴിവാക്കാൻ ഞാനും ദിവ്യലക്ഷ്മിയും ഒരുമിച്ച് നാടകം ചെയ്താലോ എന്നൊരു ചിന്ത വന്നു. അങ്ങനെയാണ് ബഷീറിന്റെ പ്രേമലേഖനം അരങ്ങിലെത്തുന്നത്.
മൂത്തമകൻ ജനിച്ചതിനു ശേഷമായിരുന്നു അത്. സത്യത്തിൽ കുഞ്ഞിനെയും കൂട്ടിയായിരുന്നു ആ കാലഘട്ടത്തിലെ ഞങ്ങളുടെ നാടകയാത്രകൾ. വേദിക്ക് സമീപത്ത് പായ വിരിച്ച് കുഞ്ഞിനെ കിടത്തും. രണ്ടാമത്തെ കുഞ്ഞ് ഉണ്ടായപ്പോൾ അവനെയും ഒപ്പം കൂട്ടി ഈ യാത്രകൾ തുടർന്നു. കുഞ്ഞുങ്ങളും ഈ യാത്രകളും വേദികളും ഇഷ്ടപ്പെടുന്നുണ്ട്. അവരുടെ മാതാപിതാക്കൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അവരും അറിയണമല്ലോ'' മുൻപ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു, മലയാള സിനിമയിലും അമൽ സജീവമാണ്. ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന സിനിമയിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications