പങ്കാളിയെ അനുസരിച്ചാകും ജീവിതം, ഞാൻ അഡ്ജസ്റ്റ് ചെയ്യുന്ന ആളല്ല, ഡിവോഴ്സിനെക്കുറിച്ച് ഒന്നും പറയാനില്ല; മഹീന
തുരുമ്പ് സുമേഷായി ചക്കപ്പഴം സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട അഭിനേതാവായി മാറിയ നടനാണ് റാഫി. സോഷ്യൽമീഡിയ റീലുകളും യുട്യൂബ് വീഡിയോകളുമാണ് ചക്കപ്പഴത്തിലേക്ക് റാഫിയെ എത്തിച്ചത്. ചക്കപ്പഴത്തിന്റെ ഭാഗമായശേഷം നിരവധി സിനിമ, സീരിയൽ അവസരങ്ങൾ റാഫിക്ക് ലഭിച്ചിരുന്നു. റാഫി എന്ന പേരിനേക്കാൾ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതം സുമേഷ് എന്ന പേരാണ്.
ചക്കപ്പഴത്തിലൂടെ മികച്ച ഹാസ്യ നടനുള്ള പുരസ്കാരം റാഫിക്ക് ലഭിച്ചിരുന്നു. തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് ഭാര്യ മഹീനയും. ഇരുവരും ഒരുമിച്ചുള്ള റീൽ വീഡിയോകളും വ്ലോഗുകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും ഒന്നര വർഷത്തോളം പ്രണയിച്ചശേഷം രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്.

ബ്യൂട്ടീഷൻ കോഴ്സ് അടക്കം പൂർത്തിയാക്കിയിട്ടുള്ള മഹീന ഇപ്പോൾ ദുബായിൽ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഒപ്പം മോഡലിങ്ങും ഇൻഫ്ലൂവൻസർ ലൈഫും എല്ലാം മഹീന ഒരുമിച്ച് കൊണ്ടുപോകുന്നുണ്ട്. ഇപ്പോഴിതാ മഹീന യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴായി പ്രേക്ഷകരിൽ നിന്നും വന്നിട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പുതിയ വീഡിയോയലൂടെ മഹീന.
നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ മഹീന പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹീന നാട്ടിലുണ്ട്. ലീവിന് വന്നതാണെന്നും കുറച്ച് നാൾ നാട്ടിൽ ഉണ്ടാകുമെന്നും പറഞ്ഞാണ് മഹീന വീഡിയോ ആരംഭിച്ചത്. സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണെങ്കിലും റാഫിക്കൊപ്പമുള്ള ചിത്രങ്ങളോ വിശേഷങ്ങളോ ഒന്നും മഹീന പങ്കുവെക്കാറില്ല.
അതുകൊണ്ട് തന്നെ ഇരുവരും വേർപിരിഞ്ഞുവോയെന്ന സംശയം ആരാധകർക്കുണ്ട്. സോഷ്യൽമീഡിയയിൽ പേരും മാറ്റിയിരുന്നു മഹീന. ക്യു ആന്റ് എയിലും വിവാഹ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആളുകൾ ചോദിച്ചുവെങ്കിലും സ്വകാര്യതയിലേക്ക് കടന്നുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ മഹീന തയ്യാറായില്ല. പേഴ്സണൽ ചോദ്യങ്ങൾ ചോദിച്ചാലും താൻ ഉത്തരം പറയില്ലെന്ന് മുൻകൂട്ടി മഹീന പറയുകയും ചെയ്തിരുന്നു.
ദുബായിയിലെ ജീവിതം അവസാനിപ്പിച്ചോ എന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് മഹീന സംസാരിച്ച് തുടങ്ങുന്നത്. ഞാൻ ദുബായ് വിട്ടിട്ടില്ല. എനിക്ക് ഇപ്പോൾ വെക്കേഷനാണ്. വൈകാതെ തിരിച്ച് പോകും. ഇപ്പോൾ ഞാൻ എന്റെ വീട്ടിലാണെന്നും മഹീന പറഞ്ഞു. സ്വപ്നം എന്താണെന്ന് ചോദിച്ചപ്പോൾ ജോലി ചെയ്യാൻ വളരെ അധികം താൽപര്യമുള്ളയാളാണ് താനെന്നും അതിനുള്ള ആരോഗ്യത്തിന് വേണ്ടിയാണ് പ്രാർത്ഥിക്കുന്നതെന്നും മഹീന പറഞ്ഞു.

പിന്നീടാണ് ജീവിതത്തിൽ തനിക്കുണ്ടായ അനുഭവങ്ങളും കുടുംബജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുമെല്ലാം മഹീന പങ്കുവെച്ചത്. സന്തോഷവും ഉണ്ട് ദുഖവുമുണ്ട് എന്നിരുന്നാൽ തന്നെയും ഞാൻ സന്തോഷത്തിലാണ്. ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് ജീവിതത്തിൽ പഠിക്കാനും പഠിപ്പിച്ചും തരും. ക്ഷമ എന്താണ് എങ്ങനെ ഒരു കാര്യത്തെ മാനേജ് ചെയ്യണം എന്നൊക്കെ ഞാൻ പഠിച്ചു. വിശ്വസിക്കാൻ പറ്റാത്ത കുറെ ആളുകളുണ്ട്. കുറേ ആളുകളെ വിശ്വസിക്കരുത് എന്നൊക്കെയും ഞാൻ പഠിച്ചു.
നമ്മുടെ കൂടെ എല്ലാവരും ഉണ്ടാകണം എന്നുണ്ടാകില്ല. നമ്മുടെ ഒപ്പം ഇരുന്ന് നല്ലത് പറഞ്ഞിട്ട് അപ്പുറത്ത് ചെന്നിട്ട് വളരെ മോശം പറയുന്ന ആളുകളുണ്ടെന്ന് ഞാൻ പഠിച്ചു. നമ്മുടെ മുമ്പിൽ അവർ നിൽക്കുന്നത് കണ്ടാൽ നമ്മളോട് ഇഷ്ടമാണെന്ന് കരുതും. പക്ഷെ അവർ നമ്മളെ കുറിച്ച് മോശമാകും പറയുന്നതെന്ന് അറിയാൻ നമ്മൾ വൈകും. നല്ല വ്യക്തി മോശം വ്യക്തി എന്നല്ല. അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ആകും ചെയ്യുന്നത്. ചില ആളുകൾ നമ്മളോട് പുറമെ നല്ല പിള്ള ചമയും എന്നാൽ അവരുടെ ഉള്ളിൽ മോശം ചിന്ത ആകും.
അങ്ങനെയുള്ളവരെ കുറിച്ച് ഞാൻ എന്ത് പറയാനാണ്. ഞാൻ ഇപ്പോൾ ഹാപ്പിയാണ് അത് തന്നെയാണ് എന്റെ സൗന്ദര്യത്തിന്റെ കാരണവും. സമാധാനമുണ്ടെങ്കിൽ ജീവിതം നല്ല ഹാപ്പിയായിരിക്കും. സമാധാനമാണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാന മഹീന പറഞ്ഞു. പ്രണയ വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായവും മഹീന പങ്കുവെച്ചു. ലവ് മാരേജ് മോശമാണെന്നോ നല്ലതാണെന്നോ പറയാനാകില്ല. കാരണം നമുക്ക് കിട്ടുന്ന വ്യക്തിയെപ്പോലെ ഇരിക്കും ജീവിതം.
നമ്മുടെ ജീവിതം എന്ത് എന്ന് പ്രെഡിക്ട് ചെയ്യാൻ ആകില്ല. എന്റെ കാര്യം അങ്ങനെയാണ്. അഡ്ജസ്റ്റ് ചെയ്യുന്ന ഒരു വാക്ക് എനിക്ക് ഒട്ടും ഇഷ്ടമല്ല. അഡ്ജസ്റ്റ് ചെയുന്ന വ്യക്തി അല്ല ഞാൻ. നമ്മൾക്ക് കിട്ടുന്ന പങ്കാളി എങ്ങനെ ഇരിക്കും എന്ന പോലെ ഇരിക്കും നമ്മുടെ ജീവിതം. കാരണം ജീവിതം പ്രവചനാതീതമാണ്. ഡിവോഴ്‌സ്ഡാണോയെന്ന് ചോദിച്ചാൽ എനിക്ക് അതിനെക്കുറിച്ചൊന്നും പറയാനില്ല.
ജീവിതത്തെ കുറിച്ച് എനിക്ക് പറയാൻ താത്പര്യമില്ല. ആ കാര്യങ്ങൾ ഞാൻ പറയേണ്ട സമയത്ത് പറയാം. ഞാൻ ഇപ്പോൾ ഹാപ്പിയാണ് ഇങ്ങനെ തന്നെ പോകട്ടെ എന്നാണ്. എപ്പോഴും ഹാപ്പി ആയിരിക്കാനാണ് ശ്രമിക്കുന്നതെന്നും മഹീന പറയുന്നു.
പേര് മാറ്റാനുള്ള കാരണവും അടുത്തിടെ ആളുകളുടെ ചോദ്യങ്ങൾ പെരുകിയപ്പോൾ മഹീന വെളിപ്പെടുത്തിയിരുന്നു. റാഫിക്കയെ പരിചയപെടും മുമ്പ് വരെ മഹീന മുന്ന എന്നായിരുന്നു എന്റെ പേര്. ഇക്കയെ പരിചയപെട്ട് വീട്ടിൽ അറിഞ്ഞ ശേഷമാണ് റാഫിക്കയുടെ പേര് കൂടെ വെച്ചത്. എന്നാൽ ഇപ്പോൾ പേര് മാറിയതോടെയാണ് ആളുകൾ ഡിവോഴ്സായി എന്ന തരത്തിൽ ആക്കിയത്. പേര് എന്ത് ഇടണം ഇടേണ്ടയെന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഡിവോഴ്സായാലും ബ്രേക്ക് ആയാലും ആളുകൾ പേര് മാറ്റുന്നുണ്ട്. അതാകാം പല ആളുകളും അങ്ങനെ ചിന്തിക്കുന്നത്.
ഞാൻ ഈ സ്റ്റോറി റിപ്ലൈ കൊടുക്കും മുമ്പ് തന്നെ ആളുകൾ ചോദിച്ചിരുന്നു... എന്തുകൊണ്ടാണ് ഞങ്ങൾ വേർപിരിഞ്ഞതെന്ന് ആളുകൾ ചോദിക്കുന്നതെന്ന് മാത്രം അറിയില്ല. ഞാൻ ഒരു രാത്രിയിൽ ഇരുന്ന് എടുത്ത തീരുമാനമാണ് പേര് മാറ്റാമെന്നത്. അത് എന്റെ ഇഷ്ടമാണ്. മഹീന മുന്ന എന്നത് മഹീന റാഫിയെന്ന് ആക്കിയപ്പോൾ ആരും ചോദിച്ചില്ല. അഹങ്കാരം കൊണ്ട് ഒന്നും മാറ്റിയതല്ല. അത് എന്റെ ഇഷ്ടമാണ്. കമന്റ് ബോക്സ് കണ്ട് ഞാൻ ഞെട്ടിപ്പോയി.
ഡിവോഴ്സ് ആകാനുള്ള കാരണം എന്താണെന്ന് ആളുകൾ ചോദിക്കുമ്പോൾ എനിക്ക് സത്യത്തിൽ അതിശയമാണ്. ഒരു ജീവിതം ആകുമ്പോൾ വഴക്ക് ഒക്കെ ഉണ്ടാകും. അത് സർവസാധാരണമാണ്. എപ്പോഴും നന്മമരമായി ഇരിക്കാൻ ആരെക്കൊണ്ടും ആകില്ല. ഞങ്ങളും വഴക്കിടാറുണ്ട്. എന്ന് കരുതി എന്നെന്നേക്കുമായി പിരിഞ്ഞ് പോവുകയല്ല.
ഞങ്ങൾ തമ്മിൽ എവിടെയും പിരിഞ്ഞ് പോയിട്ടില്ല. ഞങ്ങൾക്ക് ഇടയിൽ ഒന്നും സംഭവിച്ചിട്ടില്ല. വഴക്ക് ഇടാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതൊന്നും അത്ര വലിയ കാര്യമല്ല. നമ്മുടെ ഉള്ളിലെ ഇമോഷൻസ് പുറത്തുവന്നിട്ടാണ് പലതും വഴക്ക് ആകുന്നത് എന്നാണ് മഹീന പറഞ്ഞത്. മഹീന പലപ്പോഴയി റാഫിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചുവെങ്കിലും റാഫി ഒരിക്കൽ പോലും കുടുംബജീവിതത്തെ കുറിച്ചും ഭാര്യയുമായി പ്രശ്നങ്ങളുണ്ടോ എന്ന വിഷയത്തിലൊന്നും എവിടെയും സംസാരിച്ചിട്ടില്ല.
മഹീനയുടെ പുതിയ വീഡിയോ വൈറലായതോടെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാകുന്നത് എന്നാണ് ആരാധകരുടെ പറയുന്നത്. മഹീന സ്വന്തം വീട്ടിലാണ് അവധിക്ക് എത്തിയശേഷം താമസിക്കുന്നത് എന്നതും ആരാധകരിൽ സംശയങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications











